1973 – ദർശനം – 1

1973 ൽ ആൽബർട്ട് നമ്പ്യാപ്പറമ്പിൽ സമ്പാദനം ചെയ്തു പ്രസിദ്ധീകരിച്ച ദർശനം – 1 എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1973 - ദർശനം - 1
1973 – ദർശനം – 1

പ്രതിഭാസ വിജ്ഞാനീയവും അസ്തിത്വ ചിന്തയും എന്ന വിഷയത്തിൽ പോൾ വർഗ്ഗീസ്, തോമസ് എ ഐക്കര, ഫ്രാൻസിസ് വി വിനീത്, ഡോ. നമ്പ്യാപ്പറമ്പിൽ, മാത്യു കാഞ്ഞിരത്തിങ്കൽ എന്നിവർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. കേരള ദാർശനിക സമിതിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയതാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ദർശനം – 1
  • പ്രസിദ്ധീകരണ വർഷം: 1973
  • അച്ചടി: Sahithyaparishad Press, Ernakulam
  • താളുകളുടെ എണ്ണം:  140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം

1924-ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി രചിക്കപ്പെട്ട, യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം
യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം

കൊല്ലവർഷം 1099 (1924) ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി അച്ചടിച്ച നമസ്കാരക്രമം (കുമ്പസാരക്രമം, വലിയ നോമ്പിൽ അനുഷ്ടിക്കേണ്ട പ്രാർത്ഥനകൾ, സന്ധ്യാനമസ്ക്കാരം, പാതിരാത്രിയിലെ നമസ്ക്കാരം തുടങ്ങി വിവിധനമസ്കാര പ്രാർത്ഥനകൾ അടങ്ങിയത്) ആണ് ഈ പുസ്തകത്തിൻ്റെ ആദ്യഭാഗത്ത്. തുടർന്നു് 1930ൽ അച്ചടിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കുർബ്ബാന ക്രമം എന്ന പുസ്തകവും ഇതിൻ്റെ ഭാഗമാക്കിയിരിക്കുന്നു. ഇതു രണ്ടും കൂടി ചേർത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുന്നംകുളത്തെ എ.ആർ.പി. പ്രസ്സ് ആണ് ഈ പുസ്തകത്തിൻ്റെ അച്ചടി നിർവ്വഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി:  A. R. P Press, KunnamkuLam
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – കത്തോലിക്കാ വിദ്യാഭ്യാസം – ഐ.സി. ചാക്കോ

1952 -ൽ പ്രസിദ്ധീകരിച്ച, ഐ.സി. ചാക്കോ രചിച്ച കത്തോലിക്കാ വിദ്യാഭ്യാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - കത്തോലിക്കാ വിദ്യാഭ്യാസം - ഐ.സി. ചാക്കോ
1952 – കത്തോലിക്കാ വിദ്യാഭ്യാസം – ഐ.സി. ചാക്കോ

പനമ്പിള്ളി പദ്ധതിയെന്ന് അറിയപ്പെടുന്ന അധ്യാപകവേതനപദ്ധതിയെയും അതിനെതിരെ സഭ നടത്തിയ പ്രക്ഷോഭത്തെ കുറിച്ചും കർമ്മലകുസുമം, സത്യനാദം എന്നീ സഭാ പ്രസിദ്ധീകരണങ്ങൾ എഴുതിയ ലേഖനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ലേഖകൻ ഈ ലഘുലേഖയിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കത്തോലിക്കാ വിദ്യാഭ്യാസം
  • രചന: I.C. Chacko
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 64
  • അച്ചടി: B.K.M. Press, Allappey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – മുഖം തേടുന്ന മനുഷ്യൻ – ജെ.ടി. മേടയിൽ

1976 -ൽ പ്രസിദ്ധീകരിച്ച, ജെ.ടി. മേടയിൽ രചിച്ച  മുഖം തേടുന്ന മനുഷ്യൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1976 - മുഖം തേടുന്ന മനുഷ്യൻ - ജെ.ടി. മേടയിൽ
1976 – മുഖം തേടുന്ന മനുഷ്യൻ – ജെ.ടി. മേടയിൽ

ഒരു പുതിയ അവതരണരീതിയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ചന്തകളിലും, ചിന്തകളിലും, കഥകളിലും, കവിതകളിലും മുറ്റി നിൽക്കുന്ന മനുഷ്യമുഖത്തെ അപഗ്രഥിക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകർത്താവ് ചെയ്യുന്നത്. മനുഷ്യജീവിതമെന്ന പ്രതിഭാസത്തെ അസ്തിത്വാത്മകമായി അവൻ്റെ ആന്തരികസത്തയിലേക്ക് ഉൾദർശനം നൽകുന്നു ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മുഖം തേടുന്ന മനുഷ്യൻ
  • രചന: J.T. Medayil
  • പ്രസിദ്ധീകരണ വർഷം: 1976
  • അച്ചടി: Mar Mathews Press, Muvattupuzha
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – ഇരുമുനവാൾ – 3 – റ്റി എ ആൻ്റണി

1988-ൽ പ്രസിദ്ധീകരിച്ച, സി. എം. ഐ സഭയിലെ Fr.  T. A Antony  രചിച്ച ഇരുമുനവാൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1988 - ഇരുമുനവാൾ - 3 - റ്റി എ ആൻ്റണി
1988 – ഇരുമുനവാൾ – 3 – റ്റി എ ആൻ്റണി

സർവ്വജാതികളേയും അടിച്ചു തകർക്കാൻ വേണ്ടി അവിടുത്തെ വായിൽ നിന്നും മൂർച്ചയുള്ള വാൾ പുറപ്പെടുന്നു എന്ന വെളിപാടിൻ്റെ പുസ്തകത്തിൽ നിന്നുമുള്ള വരികളിൽ നിന്നും ഉയിർകൊണ്ട് പത്ത് തലക്കെട്ടുകളിലായി രചയിതാവിൻ്റെ സൃഷ്ട്ടിയിൽ പിറവി എടുത്തതാണു ഈ പുസ്തകം എന്നു പറയാം.

ക്രൈസ്തവ സ്നേഹത്തിൻ്റെ ഉറവിടം, സ്നേഹത്തിൻ്റെ പ്രമാണം, നല്ല ശമരായനായ ക്രിസ്തു, കാടത്തത്തിൽ നിന്നു് ദൈവീകതയിലേക്ക്, ക്രൈസ്തവ സ്നേഹത്തിൻ്റെ മൗലികത……എന്നിവയെക്കുറിച്ചെല്ലം പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇരുമുനവാൾ
  • പ്രസിദ്ധീകരണ വർഷം: 1988
  • അച്ചടി: Pressmann , Kottayam
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Liturgical Hymns – Malayalam and English – Dharmaram College

ബാംഗളൂർ ധർമ്മാരാം കോളേജ് പ്രസിദ്ധീകരിച്ച Liturgical Hymns – Malayalam and English എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 Liturgical Hymns - Malayalam and English - Dharmaram College
liturgical-hymns-malayalam-and-english-dharmaram-college

വിവിധ അവസരങ്ങളിൽ ആലപിക്കാവുന്ന മലയാളത്തിൽ എഴുതിയിട്ടുള്ള 451 ക്രിസ്തീയ ഭക്തിഗാനങ്ങളും, സങ്കീർത്തനങ്ങളും 161 ഇംഗ്ലീഷ് ഭാഷയിലെഴുതിയ ഭക്തിഗാനങ്ങളും ഉൾക്കൊള്ളുന്ന സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Liturgical Hymns – Malayalam and English – Dharmaram College
  • അച്ചടി: K.C.M. Press, Cochin
  • താളുകളുടെ എണ്ണം: 344
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 സ്വർഗ്ഗവാതൽ

1914– ൽ മാന്നാനത്തു നിന്നും പ്രസിദ്ധീകരിച്ച,  സ്വർഗ്ഗവാതൽ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1914 സ്വർഗ്ഗവാതൽ
1914 സ്വർഗ്ഗവാതൽ

നിത്യരക്ഷ പ്രാപിക്കുന്നതിനു് പരിശുദ്ധകന്യകയുടെ നേരെയുള്ള ഭക്തി ഏറ്റവും ഫലസിദ്ധിയുള്ളതാണെന്നു് പറയുന്ന ഈ പുസ്തകത്തിൽ ദൈവമാതാവിൻ്റെ നേരെയുള്ള ഭക്തി, വിശുദ്ധ കുർബ്ബാന ഉൾക്കൊള്ളുന്നതിനുള്ള ഒരുക്കം,കുരിശിൻ്റെ വഴി അഥവ സ്ലീവാ പാഥ എന്നിവയും അടങ്ങിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വർഗ്ഗവാതൽ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി:  St. Joseph’s  Press
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – സന്യാസിനികളുടെ വ്രതവാഗ്ദാനം

1980 – ൽ പ്രസിദ്ധീകരിച്ച, മലങ്കര കത്തോലിക്ക സഭാ ക്രമത്തിൽ,  രചിച്ച സന്യാസിനികളുടെ വ്രതവാഗ്ദാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1980 - സന്യസിനികളുടെ വ്രതവാഗ്ദാനം
1980 – സന്യാസിനികളുടെ  വ്രതവാഗ്ദാനം

ഒരു സന്യാസിനി നവശിക്ഷ്യയായി തീരുന്നതിനു വേണ്ടിയുള്ള ശൂശ്രൂഷ, അതിനോടനുബന്ധിച്ച് നടത്തുന്ന പ്രാർത്ഥനകളും, ഗാനങ്ങളും,കൂടാതെ ആദ്യവ്രതം ചെയ്യുമ്പോൾ ഉള്ള സ്വീകരണ ശൂശ്രൂഷ ഇതൊക്കെയാണു് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സന്യാസിനികളുടെ വ്രതവാഗ്ദാനം
  • പ്രസിദ്ധീകരണ വർഷം: 1980
  • അച്ചടി:  St. Joseph’s  Printing House, Thiruvalla
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – വേദപ്രകാശം – അന്തോണി പുതുശ്ശേരി

1930-ൽ പ്രസിദ്ധീകരിച്ച, അന്തോണി പുതുശ്ശേരി  എഴുതിയ വേദപ്രകാശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1930 - വേദപ്രകാശം - അന്തോണി പുതുശ്ശേരി
1930 – വേദപ്രകാശം – അന്തോണി പുതുശ്ശേരി

ക്രിസ്തീയ മതവിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബൈബിളിന്റെ (വേദപുസ്തകത്തിന്റെ) ഉപദേശങ്ങളും സന്ദേശങ്ങളും സാധാരണ വായനക്കാർക്ക് വ്യക്തമായി മനസ്സിലാക്കുന്നതിനായി എഴുത്തുകാരൻ ലളിതമായ ഭാഷയും വിശദീകരണ ശൈലിയും സ്വീകരിച്ചിട്ടുണ്ട്. ബൈബിളിലെ കഥകളും സത്യങ്ങളും വിശ്വാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, സഭാശാസ്ത്രത്തോടും ക്രൈസ്തവജീവിതത്തോടും ഉള്ള ബന്ധം വ്യക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മതപാഠശാലകളെയും കുടുംബവായനയെയും ലക്ഷ്യമാക്കി തയ്യാറാക്കിയ പഠനസഹായിയാണ് ഈ കൃതി. ലളിതമായ ഭാഷയിലും പ്രസംഗമട്ടിലുള്ള വിവരണരീതിയിലും എഴുതിയിട്ടുള്ള ഈ പുസ്തകത്തിൽ ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കാവുന്ന ആത്മീയ സന്ദേശങ്ങൾ ആണ് ഉള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വേദപ്രകാശം
  • രചന:  Antony Pudichery
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  St.Joseph’s l.s Press, Elthuruth
  • താളുകളുടെ എണ്ണം: 438
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ – തോമസ് വെള്ളിലാംതടം

1982ൽ പ്രസിദ്ധീകരിച്ച, തോമസ് വെള്ളിലാംതടം രചിച്ച സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1982 - സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം - രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ - തോമസ് വെള്ളിലാംതടം
1982 – സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ – തോമസ് വെള്ളിലാംതടം

സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള യഹൂദ ദാർശനിക ചിന്തകരായ സിഗ്മണ്ട് ഫ്രോയിഡ്, ഹെർബർട്ട് മാർക്യൂസ് എന്നിവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ
  • രചന:  Thomas Vellilamthadam
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 66
  • അച്ചടി: Anaswara Printers and Training Center, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി