1936 – വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം)

ഹംഗറിയിലെ എലിസബത്ത് എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം) എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കൊച്ചീരൂപതയിലെ ഒൻപത് നവവൈദീകർ ആണ് ഇതിൻ്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്.  (പരിഭാഷ നിർവഹിച്ച ഈ വൈദികരുടെ പേരുവിവരം പുസ്തകത്തിൻ്റെ മെറ്റാഡാറ്റയിൽ ലഭ്യമാണ്). ഹംഗറിയിലെ എലിസബത്ത് എന്ന വിശുദ്ധയെകുറിച്ചുള്ള പ്രാഥമിക വിവരത്തിന് ഈ വിക്കിപീഡിയ ലേഖനം നോക്കുക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1936 - വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം)
1936 – വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം)
  • രചന/പരിഭാഷ: മൈക്കൾ കൊൺസീസാം, പോൾ ലന്തപ്പറമ്പിൽ, ജോൺ പെരയിരാ, അഗസ്റ്റിൻ മണക്കാട്ട്, ജെയിംസ് കണ്ടനാട്ട്, ജോസഫ് പെരയിരാ, ജെ. റെയിനോൾഡ് പുരയ്ക്കൽ, ലൂയിസ് സിക്കേരാ, ജോസഫ് തോട്ടുകടവിൽ
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 246
  • പ്രസാധനം: S.H. League, Aluva
  • അച്ചടി: The Good Shepherd’s Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1932 – സ്വർല്ലോകസോപാനം

ആബെ സോദ്രേ എന്ന ഫ്രഞ്ച് വൈദികൻ്റെ ഫ്രഞ്ച് ഭാഷയിലുള്ള മൂലഗ്രന്ഥത്തെ ആസ്പദമാക്കി ഇംഗ്ലീഷിൽ ഇറങ്ങിയ The way that leads to God എന്ന പുസ്തകത്തിൻ്റെ മലയാളപരിഭാഷയായ സ്വർല്ലോകസോപാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഒരു ക്രൈസ്തവദൈവശാസ്ത്ര ഗ്രന്ഥമാണ്.  മംഗലപ്പുഴ സെമിനാരിയിലെ ഒരു കൂട്ടം നവവൈദീകർ ആണ് ഇതിൻ്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1932 - സ്വർല്ലോകസോപാനം
1932 – സ്വർല്ലോകസോപാനം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്വർല്ലോകസോപാനം
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 474
  • അച്ചടി: I.S. Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1937 – ഒരു നവീന മഗ്‌ദലേന

ഫ്രഞ്ച് നാടകനടിയായിരുന്ന ഈവ് ലവല്ലിയറുടെ  (Ève Lavallière) ജീവചരിത്രം പ്രതിപാദിക്കുന്ന ഒരു നവീന മഗ്‌ദലേന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്.

ഈവ് ലവല്ലിയർ പിൽക്കാലത്ത് നാടകനടനം ഉപേക്ഷിക്കുകയും അദ്ധ്യാത്മികജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. അവരുടെ ആ രൂപാന്തരത്തെ ബൈബിളിലെ  മഗ്‌ദലേന മറിയത്തോടു താരതമ്യം ചെയ്ത് അവരെ  നവീന മഗ്‌ദലേന എന്നു വിളിച്ചു എന്ന് ഈ വിഷയയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ കാണിക്കുന്നു. മഞ്ഞുമ്മൽ ചെറുപുഷ്പമുദ്രണാലയത്തിൽ അച്ചടിച്ച ഈ പുസ്തകത്തിൻ്റെ രചയിതാവ് ആരെന്ന് കൊടുത്തിട്ടില്ല. ഒരു പക്ഷെ പ്രസാധകനായ പൊൻസിയാനൂസ് TOCD തന്നെയായിരിക്കാം രചനയും നിർവ്വഹിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1937 - ഒരു നവീന മഗ്‌ദലേന
1937 – ഒരു നവീന മഗ്‌ദലേന

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

( പലരും ആവശ്യപ്പെട്ടിരുന്ന പോലെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം കൂടി ഈ സ്കാനിൽ ഒരുക്കിയിട്ടുണ്ട്.  നിലവിൽ ഒരു ബേസിക്ക് ഓൺലൈൻ റീഡർ ആണ്. മുൻപോട്ട് പോകുമ്പോൾ ഈ സംഗതി കുറച്ച് കൂടെ മെച്ചപ്പെടുത്താം)

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ഒരു നവീന മഗ്‌ദലേന
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 230
  • പ്രസാധനം: പൊൻസിയാനൂസ് TOCD
  • അച്ചടി: മഞ്ഞുമ്മൽ ചെറുപുഷ്പമുദ്രണാലയം
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1893 – ലെഒനാർദ മെല്ലാനൊ – ഇടയന്നടുത്ത പരസ്യങ്ങൾ

വരാപ്പുഴ അതിരൂപതയിലെ ആദ്യ മെത്രാപ്പോലീത്തയായിരുന്ന ലെഒനാർദ മെല്ലാനൊയുടെ മെത്രാപ്പോലീത്തപട്ടത്തിൻ്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച്, രൂപതാഭരണത്തിൻ്റെ ഭാഗമായി അദ്ദേഹം പുറത്തിറക്കിയ വിവിധ ഇടയ ലേഖനങ്ങൾ സമാഹരിച്ച് 1893ൽ ഇടയന്നടുത്ത പരസ്യങ്ങൾ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചതിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. കേരളകത്തോലിക്ക സഭയുമായി ബന്ധപ്പെട്ട് നിരവധി ചരിത്രപ്രാധാന്യമുള്ള കല്പനകൾ ഉൾപ്പെടുന്ന ഒരു പുസ്തകമാണിത്.

1893 - ലെഒനാർദ മെല്ലാനൊ - ഇടയന്നടുത്ത പരസ്യങ്ങൾ
1893 – ലെഒനാർദ മെല്ലാനൊ – ഇടയന്നടുത്ത പരസ്യങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

( പലരും ആവശ്യപ്പെട്ടിരുന്ന പോലെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം കൂടി ഈ സ്കാനിൽ ഒരുക്കിയിട്ടുണ്ട്.  നിലവിൽ ഒരു ബേസിക്ക് ഓൺലൈൻ റീഡർ ആണ്. മുൻപോട്ട് പോകുമ്പോൾ ഈ സംഗതി കുറച്ച് കൂടെ മെച്ചപ്പെടുത്താം)

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ഇടയന്നടുത്ത പരസ്യങ്ങൾ – ലെഒനാർദ മെല്ലാനൊ
  • പ്രസിദ്ധീകരണ വർഷം: 1893
  • താളുകളുടെ എണ്ണം: 412
  • അച്ചടി: മെത്രാപ്പോലീത്തയുടെ അച്ചുകൂടം, വരാപ്പുഴ
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1932 – റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ – കേരളഭാഷാപ്രണയികൾ – മൂർക്കോത്തുകുമാരൻ

കേരളഭാഷാപ്രണയികൾ എന്ന സീരീസിൽ തിരുവനന്തപുരത്തെ വി.വി. പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ച റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ എന്ന ജീവചരിത്രകൃതിയുടെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  മൂർക്കോത്തുകുമാരൻ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.

1932 - റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ - കേരളഭാഷാപ്രണയികൾ - മൂർക്കോത്തുകുമാരൻ
1932 – റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ – കേരളഭാഷാപ്രണയികൾ – മൂർക്കോത്തുകുമാരൻ

ഇംഗ്ലീഷിലെ Men of Letters Series എന്ന ഗ്രന്ഥപരമ്പരയുടെ സമ്പ്രദായത്തിൽ, കേരളത്തിലെ പരേതരായ സാഹിത്യപ്രണയികളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കണം എന്ന് അപ്പൻ തമ്പുരാൻ നടത്തിയിരുന്ന സാഹിത്യസമാജത്തിൻ്റെ തീരുമാനം ആണ് തനിക്ക് ഈ പുസ്തകം രചനയ്ക്ക് പ്രേരണയായതെന്ന് ആമുഖത്തിൽ മൂർക്കോത്തുകുമാരൻ പറയുന്നു. എന്നാൽ ഇപ്പോൾ പുസ്തകപ്രസിദ്ധീകരണത്തിനു കാരണമായത് തിരുവനനതപുരത്ത് വിവി പബ്ലിഷിങ്ങ് ഹൌസ് ഉടമ തോമസ് പോളിൻ്റെ നിർബന്ധം ആണെന്നും ആമുഖത്തിൽ അദ്ദേഹം പറയുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ
  • രചയിതാവ്: മൂർക്കോത്തുകുമാരൻ
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 252
  • പ്രസാധനം: വി.വി. പ്രസിദ്ധീകരണശാല, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1966 – വൈദികരുടെ ആത്മപരിശോധന – ഒട്ടാവിയോ മാർചെട്ടി/ജോർജ്ജ് പുഞ്ചെക്കുന്നേൽ

ക്രൈസ്തവവൈദികരുടെ ആത്മശോധനാരീതി എന്ന വിഷയത്തെ അധികരിച്ച് ഇറ്റാലിയൻ പുരോഹിതനായ ഒട്ടാവിയോ മാർചെട്ടി രചിച്ച പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ വൈദികരുടെ ആത്മപരിശോധന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. റവ. ജോർജ്ജ് പുഞ്ചെക്കുന്നേൽ ആണ് മലയാളപരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.

1966 - വൈദികരുടെ ആത്മപരിശോധന - ഒട്ടാവിയോ മാർചെട്ടി/ജോർജ്ജ് പുഞ്ചെക്കുന്നേൽ
1966 – വൈദികരുടെ ആത്മപരിശോധന – ഒട്ടാവിയോ മാർചെട്ടി/ജോർജ്ജ് പുഞ്ചെക്കുന്നേൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: വൈദികരുടെ ആത്മപരിശോധന
  • രചയിതാവ്: ഒട്ടാവിയോ മാർചെട്ടി/ജോർജ്ജ് പുഞ്ചെക്കുന്നേൽ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 178
  • അച്ചടി: Mar Mathews Press, Muvattupuzha
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1937 – ക്രിസ്തീയപൌരോഹിത്യം – ഫാദർ മാത്യു പുതിയിടം

കത്തോലിക്കവൈദികൻ്റെ സ്ഥാനമഹിമയെയും ബഹുവിധ ചുമതലകളും ഡോക്കുമെൻ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി 1937ൽ ഫാദർ മാത്യു പുതിയിടം രചിച്ച ക്രിസ്തീയപൌരോഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.

1937- ക്രിസ്തീയപൌരോഹിത്യം - ഫാദർ മാത്യു പുതിയിടം
1937- ക്രിസ്തീയപൌരോഹിത്യം – ഫാദർ മാത്യു പുതിയിടം

അക്കാലത്തെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്. ക്രൈസ്തവ വൈദികജീവിതത്തെ നിയന്ത്രിക്കുന്ന തത്വോപദേശങ്ങൾ വേദപുസ്തകത്തിലും, സുനഹദൊസുകളുകളുടെ നിശ്ചയങ്ങളിലും, പ്രഗത്ഭരായ വൈദികപണ്ഡിതരുടെ ഗ്രന്ഥങ്ങളിലും സ്വാംശീകരിക്കപ്പെടിരിക്കുന്നു എങ്കിലും ഇവയെ പ്രവർത്തിപദ്ധതിയിൽ വരുത്തുന്ന കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ഈ വിഷയം പ്രതിപാദിക്കാൻ ഇംഗ്ലീഷിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടെങ്കിലും മലയാളത്തിൽ അങ്ങനെ ഇല്ലാത്തത് തനിക്കു വ്യസനം ഉണ്ടെന്നും അതിനു ഒരു പരിഹാരം ആയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്ന് രചയിതാവ് ഫാദർ മാത്യു പുതിയിടം ആമുഖത്തിൽ പറയുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ക്രിസ്തീയപൌരോഹിത്യം 
  • രചയിതാവ്: ഫാദർ മാത്യു പുതിയിടം
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 608
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1929 – ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി

യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിതയും കത്തോലിക്കസഭയിലെ ഒരു വിശുദ്ധയുമായ ജോൻ ഓഫ് ആർക്കിനെ പറ്റി 1929ൽ ഇറങ്ങിയ ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എൽ.സി. ഐസക്ക് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.

ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി

കുറച്ചധികം പ്രത്യേകതകളുള്ള ഫ്രണ്ട് മാറ്റർ ആണ് ഈ പുസ്തകത്തിന്. അക്കാലത്തെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി ആണ് പുസ്തകത്തിനു ആശീർവാദ ലേഖനം എഴുതിയിരിക്കുന്നത്.  അവതാരിക എഴുതിയിരിക്കുന്നത്  മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പ്രശസ്തപുസ്തകം രചിച്ച പി.ജെ. തോമസ് ആണ് ശ്രീ. കെ.എം. പണിക്കർ മുഖവുര എഴുതിയിരിക്കുന്നു. ഇതിനൊക്കെ പുറമെ ശ്രീമാൻ സി, അന്തപ്പായിയുടെ അഭിപ്രായവും കാണാം.

നസ്രാണി ദീപികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്രോഡീകരിച്ചാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന്  പുസ്തകത്തിലെ വിവിധപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.

1932ൽ CMI സഭയുടെ പ്രയോർ ജനറൽ ആയിരുന്ന അച്ചൻ ലൈബ്രറിയിലേക്ക് കൊടുത്ത കോപ്പിയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് എന്ന് ഇതിലെ കൈയെഴുത്ത് സൂചിപ്പിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
  • രചയിതാവ്: എൽ സി ഐസക്ക്
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 256
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1926 – കൊച്ചുത്രേസ്യാവിജയം (മണിപ്രവാളകാവ്യം) – പ്രവിത്താനം പി.എം. ദേവസ്യാ

പ്രവിത്താനം പി.എം. ദേവസ്യാ രചിച്ച കൊച്ചുത്രേസ്യാവിജയം (മണിപ്രവാളകാവ്യം) എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ യിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.

1926 - കൊച്ചുത്രേസ്യാവിജയം (മണിപ്രവാളകാവ്യം) - പ്രവിത്താനം പി.എം. ദേവസ്യാ
1926 – കൊച്ചുത്രേസ്യാവിജയം (മണിപ്രവാളകാവ്യം) – പ്രവിത്താനം പി.എം. ദേവസ്യാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: കൊച്ചുത്രേസ്യാവിജയം (മണിപ്രവാളകാവ്യം)
  • രചയിതാവ്: പ്രവിത്താനം പി.എം. ദേവസ്യാ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 100
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1867 – മലയാണ്മനിഘണ്ടു – റിച്ചാർഡ് കോളിൻസ്

അച്ചടിച്ച ആദ്യത്തെ മലയാളം – മലയാളം നിഘണ്ടുവായ മലയാണ്മനിഘണ്ടു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. സി.എം.എസ് മിഷനറി ആയ റവറൻ്റ് റിച്ചാർഡ് കോളിൻസ് ആണ് ഇതിൻ്റെ രചയിതാവ്

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ യിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്..

1867 – മലയാണ്മനിഘണ്ടു – റിച്ചാർഡ് കോളിൻസ്

അച്ചടിച്ച ആദ്യത്തെ മലയാളം – മലയാളം നിഘണ്ടു ആണിത്. ഇതിനു മുൻപ് വന്ന അച്ചടിച്ച 2 നിഘണ്ടുക്കൾ ബെഞ്ചമിൻ ബെയിലിയുടെ മലയാളംഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് മലയാളം നിഘണ്ടും ആണ്. ഈ ആദ്യത്തെ മലയാളം – മലയാളം നിഘണ്ടു രചിക്കുന്ന സമയത്ത് റവ. റിച്ചാർഡ് കോളിൻസ് കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൾ ആയിരുന്നു (Principal of the C.M.S. Syrian College എന്നാണ് ടൈറ്റിൽ പേജിൽ കാണുന്നത്). പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ Compiled under the direction of Richard Collins എന്നു കാണുന്നതിനാൽ റവ. റിച്ചാർഡ് കോളിൻസിനെ ഈ നിഘണ്ടു നിർമ്മാണത്തിന് ചിലർ സഹായിച്ചിരുന്നു എന്ന് അനുമാനിക്കാം. ആമുഖത്തിൽ നിന്ന് ഇത് രാമൻ വാരിയർ, സുബ്രഹ്മണ്യൻ പോറ്റി എന്നിവർ ആയിരുന്നെന്ന് മനസ്സിലാക്കാം.

പുസ്തകത്തിൻ്റെ ആമുഖത്തിൽ സംവൃതോകാരത്തെ പറ്റി റിച്ചാർഡ് കോളിൻസ് ചർച്ച ചെയ്യുന്നുണ്ട്. നിഘണ്ടുവിൽ  ഉകാരം ആണ് സംവൃതോകാരത്തിനായി ഉപയോഗിക്കുന്നത്,  ബെഞ്ചമിൻ ബെയിലി നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി അക്കാലത്തെ മറ്റു സി.എം.എസ് പുസ്തകങ്ങൾ പോലെ ഏ/ഓ കാരങ്ങളും അവയുടെ ഉപലിപികളും ഉപയോഗിച്ചിരിക്കുന്നു.

കോളിൻസിൻ്റെ ഈ നിഘണ്ടുവിനു ശേഷം അടുത്ത മലയാളം – മലയാളം നിഘണ്ടുവിനായി ശബ്ദതാരാവലി വരെ കാക്കേണ്ടി വന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: മലയാണ്മനിഘണ്ടു/A Dictionary of The Malayalim Language
  • രചയിതാവ്: റവറൻ്റ് റിച്ചാർഡ് കോളിൻസ്
  • പ്രസിദ്ധീകരണ വർഷം: 1867
  • താളുകളുടെ എണ്ണം: 668
  • അച്ചടി: C.M.S Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി