1973 ൽ പ്രസിദ്ധീകരിച്ച കമിൽ സി. എം. ഐ രചിച്ച സന്യാസവും വത്തിക്കാൻ സൂനഹദോസും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള സന്യാസ സഭകളുടെ നവീകരണത്തിനും നവോത്ഥാനത്തിനും സഹായകമായ ഒരു വിശിഷ്ട ഗ്രന്ഥമാണിത്. ക്രിസ്തുവിലും സഭയിലും കേന്ദ്രീകൃതമായ അരാധനാപരമായ ജീവതമാണ് സന്യാസം. ഓരോ വ്രതങ്ങളും, അനുഷ്ഠാനങ്ങളും എപ്രകാരം ഒരു സന്യാസിയെ താദൃശ ജീവിതത്തിനു സഹായിക്കുന്നുവെന്ന് ഈ ഗ്രന്ഥം വിശദീകരിക്കുന്നു.
1973 – സന്യാസവും വത്തിക്കാൻ സൂനഹദോസും – കമിൽ. സി. എം. ഐ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1956 – ഇരുളും വെളിച്ചവും – ജോസഫ്. ഡി. ഒറ്റപ്ലാക്കൽ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1956 ൽ പ്രസിദ്ധീകരിച്ച ജെ. അരൂർ എഴുതിയ നാടിൻ്റെ രക്തസാക്ഷി എന്ന ഗദ്യ നാടകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
“ലീജൻ ഓഫ് മേരിയെ” ഉന്നം വെച്ച് എഴുതിയ ഈ നാടകം സംഘടനകളുടെ വാർഷികത്തിനും മറ്റും അവതരിപ്പിക്കാൻ പാകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. മംഗലപ്പുഴ സെമ്മിനാരിയിലെ ഡീക്കന്മാരാണ് ഈ നാടകം ആദ്യമായി രംഗത്തവതരിപ്പിച്ചത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1953ൽ ഉളിയിത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ സമ്പാദനം ചെയ്തു പ്രസിദ്ധീകരിച്ച പുടയൂർ ഭാഷ എന്ന താന്ത്രിക കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തന്ത്രികളുടെ ഇടയിൽ വളരെ പ്രസിദ്ധിയും പ്രചാരവും ഉള്ള ഒരു ഗ്രന്ഥമാണിത്. വടക്കേ മലബാറിൻ്റെ വടക്കേ അറ്റത്ത് തന്ത്രത്തിലും മന്ത്രത്തിലും പാരമ്പര്യമായി പ്രസിദ്ധി നേടിയ ഒരു തറവാടാണ് ഉളിയത്തില്ലം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നമ്പി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന മേൽശാന്തി സ്ഥാനം ഇവർക്കുള്ളതാണ്.
1953 – പുടയൂർ ഭാഷ – ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1938 ൽ പ്രസിദ്ധീകരിച്ച കൃഷ്ണഗാഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കോലത്തിരിയുടെ സദസ്യനായിരുന്ന ചെറുശ്ശേരി ഇല്ലത്തെ പണ്ഡിതനാണെന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും, സാമൂതിരി സദസ്സിലെ പതിനെട്ടരക്കവികളിൽ അരക്കവിയായിരുന്ന പുനം നമ്പൂതിരിയാണെന്നും ഒരു വാദമുണ്ട്. 1938-39 ലെ ബി. എ. പരീക്ഷക്ക് ശിപാർശ ചെയ്യപ്പെട്ട പുസ്തകമാണിത്. പൂതനാ മോക്ഷം വരെയുള്ള ഭാഗങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: കൃഷ്ണഗാഥ
പ്രസിദ്ധീകരണ വർഷം: 1938
താളുകളുടെ എണ്ണം: 72
അച്ചടി: B. V. Book Depot and Printing Works, Trivandrum
1965 ൽ പ്രസിദ്ധീകരിച്ച കെ. വാസുദേവൻ മൂസ്സത് രചിച്ച കാളിദാസൻഅഥവാ ഭാരത സാഹിത്യത്തിലെ കെടാവിളക്ക് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഉത്തരഭാരതത്തിലെ ഉജ്ജയിനി ഭരിച്ചിരുന്ന വിക്രമാർക്ക മഹാരാജാവിൻ്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്ന കാളിദാസൻ്റെ ജീവിതകഥ, കാളിദാസൻ്റെ പ്രധാനകൃതികളുടെ പശ്ചാത്തലം, രഘുവംശ കഥകൾ, കുമാരസംഭവ കഥ തുടങ്ങിയവയാണ് ഉള്ളടക്കം.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
2004 ൽ ധർമ്മാരാം കോളേജ് രണ്ടാം വർഷ തത്വശാസ്ത്ര വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച സർഗ്ഗസ്പന്ദനം എന്ന കയ്യെഴുത്ത് സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികളാണ് ഈ കയ്യെഴുത്തു സ്മരണികയിലെ ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1971ൽ പ്രസിദ്ധീകരിച്ച കത്തനാർ തൊമ്മൻ പാറേമ്മാക്കൽ എഴുതി പ്ലാസിഡ് പൊടിപ്പാറ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷയായ Varthamanapusthakam എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിൻ്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ (ജനനം: 1736 സെപ്തംബർ 10; മരണം: 1799 മാർച്ച് 20). 1787 മുതൽ 1799 വരെ ഗോവർണ്ണദോർ സ്ഥാനത്ത് കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ച തോമ്മാക്കത്തനാർ, പാറേമ്മാക്കൽ ഗോവർണ്ണദോർ എന്ന പേരിലും അറിയപ്പെടുന്നു.
മലയാളത്തിലെ ഒന്നാമത്തെ യാത്രാവിവരണരചനയായിട്ടാണ് വർത്തമാനപ്പുസ്തകം അറിയപ്പെടുന്നത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. തന്നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് തടസ്സമായി നിന്ന കുഴപ്പങ്ങളുടെ പോംവഴിയെന്നോണം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണ്മാൻ പുറപ്പെട്ട ഈ പട്ടക്കാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ വൻകരകളിലെ പല കരകളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽതന്നെ ആദ്യമായി ഉണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു.
ഗ്രന്ഥകർത്താവിൻ്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു.
പ്ലാസിഡ് അച്ചൻ ഈ പുസ്തകം റോമിൽ നിന്നും ആണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. 1977ൽ ജനതാ ബുക്ക് സ്റ്റാൾ മലയാളം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 1986 ൽ ഡി. സി. ബുക്ക്സ് മാത്യു ഉലകം തറയുടെ നേതൃത്വത്തിൽ ഭാഷ പരിഷ്കരിച്ച് പ്രസിദ്ധം ചെയ്തു. ഗോവർണർദോരച്ചൻ്റെ ഭാഷക്ക് വ്യത്യാസം വരുത്താതെ തന്നെ ആവശ്യമുള്ള വിശദീകരണങ്ങൾ സഹിതം 1989 ൽ ഓറിയൻ്റൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റ്ഡീസ് ഇന്ത്യ പബ്ലിക്കേഷൻസ് , കോട്ടയം ഈ പുസ്തകത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങൾ “വർത്തമാനപ്പുസ്തകം ഒന്നും രണ്ടും ഭാഗങ്ങളും ഭൂലോക ശാസ്ത്രവും” എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.