1931 – കുടുംബദീപം ലക്കങ്ങൾ

പതിനൊന്നാം പീയൂസ് മാർപാപ്പായുടെ ഗുരുപ്പട്ട സുവർണ്ണജൂബിലിയും കർമ്മലീത്ത സഭയുടെ വജ്രജൂബിലിയും ആഘോഷിച്ച വേളയിൽ തുടങ്ങിയ പ്രസിദ്ധീകരണമായ കുടുംബദീപം ആനുകാലികത്തിൻ്റെ 1931 ൽ ഇറങ്ങിയ പത്ത് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭയുടെ എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ കുടുംബദീപത്തിൽ മതബോധം, സന്മാർഗ്ഗ നിഷ്ട, സദാചാരബോധം എന്നീ താത്വികവിഷയങ്ങളിലുള്ള ലേഖനങ്ങൾക്കു പുറമെ, ഗൃഹഭരണം, ബാലരംഗം, വൃത്താന്തശകലങ്ങൾ മുതലായി വിജ്ഞാനപ്രദായകങ്ങളായ വിവിധ വിഷയങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജനുവരി, ഡിസംബർ ലക്കങ്ങൾ ലഭ്യമായിട്ടില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1931 – കുടുംബദീപം ലക്കങ്ങൾ
1931 – കുടുംബദീപം ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 10 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: കുടുംബദീപം – ഫെബ്രുവരി – പുസ്തകം 02 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  കുടുംബദീപം – മാർച്ച്  – പുസ്തകം 02 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്:  കുടുംബദീപം – ഏപ്രിൽ – പുസ്തകം 02 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം:  36
  • അച്ചടി: Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: കുടുംബദീപം – മേയ് –  പുസ്തകം 02 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 38
  • അച്ചടി:  Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്: കുടുംബദീപം – ജൂൺ – പുസ്തകം 02 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 38
  • അച്ചടി: Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്:  കുടുംബദീപം – ജൂലായ് – പുസ്തകം 02 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

  • പേര്: കുടുംബദീപം – ആഗസ്റ്റ് –  പുസ്തകം 02 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

  • പേര്: കുടുംബദീപം – സെപ്തംബർ – പുസ്തകം 02 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 38
  • അച്ചടി: Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

  • പേര്: കുടുംബദീപം – ഒക്ടോബർ – പുസ്തകം 02 ലക്കം10
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം:  36
  • അച്ചടി:  Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

  • പേര്: കുടുംബദീപം –  നവംബർ – പുസ്തകം 02 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 38
  • അച്ചടി: Little Flower Industries, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – വിശുദ്ധഗ്രന്ഥം പഴയ നിയമം – ഈശോബർനൊൻ

1942 ൽ കേരളത്തിലെ സുറിയാനി ക. നി. മൂ. സ വിവർത്തക സംഘം
പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖാന സഹിതം പ്രസിദ്ധീകരിച്ച  ഈശോബർനൊൻ രചിച്ച വിശുദ്ധഗ്രന്ഥം പഴയ നിയമം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്നാൻ ദേശം പിടിച്ചടക്കിയതും, അതിനെ പന്ത്രണ്ട് ഗോത്രക്കാർക്ക് വിഭജിച്ചു കൊടുത്തതുമായ രണ്ട് വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. ഒന്നു മുതൽ പതിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിൽ ഇസ്രായേൽ ജനം ക്നാൻ പിടിച്ചടക്കിയതും, അവ്രാഹം, ഇസഹാക്ക്, യാക്കോവ് മുതലായ പൂർവ്വികർക്ക് ദൈവം നൽകിയിട്ടുണ്ടായിരുന്ന വാഗ്ദാനങ്ങളുടെ പൂർത്തീകരണം പ്രത്യക്ഷമാക്കിയതുമായ സംഗതികളാണ് വിവരിച്ചിരിക്കുന്നത്. പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങളിൽ ക്നാൻ ദേശം പന്ത്രണ്ടു ഗോത്രങ്ങൾക്കായി വിഭജിക്കപ്പെട്ട സംഗതിയും ലേവായരുടെ അവകാശവും സംബന്ധിച്ച പ്രതിപാദ്യം ആണ്. ശേഷമുള്ള മൂന്ന് അദ്ധ്യായങ്ങളിൽ മൂന്ന് ഗോത്രങ്ങളെ ജോർദ്ദാൻ ദേശത്തിനു കിഴക്ക് അയച്ച സംഗതികളും, ഈശോയുടെ അന്തിമോപദേശങ്ങളും മരണവും വിവരിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1942 - വിശുദ്ധഗ്രന്ഥം പഴയ നിയമം - ഈശോബർനൊൻ
1942 – വിശുദ്ധഗ്രന്ഥം പഴയ നിയമം – ഈശോബർനൊൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വിശുദ്ധഗ്രന്ഥം പഴയ നിയമം
  • രചന:Eshobarnon
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 120
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1924 – പ്രാസംഗികൻ – ക.നി.മൂ.സ. മാണിക്കത്തനാർ

1924 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ.സ. മാണിക്കത്തനാർ  രചിച്ച്  രചിച്ച പ്രാസംഗികൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സുറിയാനി പ്ശീത്താ ബൈബിൾ വിവർത്തകനും അനുഗൃഹീത കവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു ക.നി.മൂ.സ. മാണിക്കത്തനാർ. ബൈബിളിനെ അനുകരിച്ചുള്ള പദ്യകൃതികളായ സോളമൻ്റെ സുഭാഷിതങ്ങൾ, പീഠാനുഭവ പാന, ദിവ്യമാതൃക എന്നീ അമൂല്യഗ്രന്ഥങ്ങൾ മലയാളത്തിനു സംഭാവന ചെയ്ത സന്യാസാചാര്യനായിരുന്നു അദ്ദേഹം.  Ecclesiasticus എന്ന വിശുദ്ധ പുസ്തകത്തിൽ നിന്നും കാതലായ ആശയങ്ങൾ സമാഹരിച്ച് 225 ചെറു പദ്യങ്ങളായി സാരാംശ സഹിതം രചിച്ചിട്ടുള്ള സഭാസംബന്ധിയും പൗരോഹിത്യപരവുമായ ഉത്കൃഷ്ട ഉപദേശങ്ങളും, വിശിഷ്ടമായ് ആദർശങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924 - പ്രാസംഗികൻ - ക.നി.മൂ.സ. മാണിക്കത്തനാർ
1924 – പ്രാസംഗികൻ – ക.നി.മൂ.സ. മാണിക്കത്തനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രാസംഗികൻ
  • രചന:Ka.Ni.Mu.Sa-Mani Kathanar
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം:196
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം – തോമസ്. പി. നെയിൽ

1956 ൽ പ്രസിദ്ധീകരിച്ച തോമസ്. പി. നെയിൽ രചിച്ച് തോമസ് മൂത്തേടൻ പരിഭാഷപ്പെടുത്തിയ ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളം പ്രതിമാസ ഗ്രന്ഥ ക്ലബ്ബ് പുറത്തിറക്കിയ ഈ പുസ്തകത്തിൽ ലോക നേതാക്കളായ ആൽബെർട്ട് ഡെ മൂൺ, ലുഡ് വിഗ് വിന്തോഴ് സ്റ്റ്, ഒരെസ്റ്റസ് ബ്രൗൺസൺ, ളൂയീ വോയിലോ എന്നിവരുടെ സംക്ഷിപ്ത ജീവചരിത്രമാണ് പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 - ആധുനിക നേതാക്കന്മാർ - മൂന്നാം ഭാഗം - തോമസ്. പി. നെയിൽ
1956 – ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം – തോമസ്. പി. നെയിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം
  • രചന: Thomas P Neill
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 220
  • അച്ചടി: I. S. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1972 – പ്രക്രിയാഭാഷ്യം – ജോൺ കുന്നപ്പള്ളി

1972 ൽ പ്രസിദ്ധീകരിച്ച ജോൺ കുന്നപ്പള്ളി രചിച്ച പ്രക്രിയാഭാഷ്യം എന്ന സംസ്കൃത വ്യാകരണ ഗ്രന്ഥത്തിൻ്റെസ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃതം പഠിക്കുന്നവർക്കും, പണ്ഡിതന്മാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ വ്യാകരണ ഗ്രന്ഥം. സംസ്കൃതത്തിലെ എല്ലാ സംജ്ഞകളേയും സംക്ഷിപ്തമായും സുലളിതമായും ഇതിൽ വർണ്ണിച്ചിരിക്കുന്നു. സാങ്കേതിക സംജ്ഞകൾ, സന്ധിപ്രകരണം, ലിംഗപ്രകരണം, ധാതുപ്രകരണം, തദ്ധിതപ്രകരണം, വിഭക്തിപ്രകരണം, സമാസപ്രകരണം, കൃത്പ്രകരണം, കാരകപ്രകരണം തുടങ്ങി പതിനാറ് അദ്ധ്യായങ്ങൾ ആണ് ഈ ഗ്രന്ഥത്തിലുള്ളത്. സംസ്കൃത വ്യാകരണവുമായി ബന്ധപ്പെട്ട ഇത്രയും വിപുലവും, വിശദാർത്ഥത്തിലുമുള്ള ഒരു കൃതി മലയാളത്തിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്ന് അവതാരികയിൽ സാക്ഷ്യപ്പെടുത്തുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1972 - പ്രക്രിയാഭാഷ്യം - ജോൺ കുന്നപ്പള്ളി
1972 – പ്രക്രിയാഭാഷ്യം – ജോൺ കുന്നപ്പള്ളി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രക്രിയാഭാഷ്യം
  • രചന: John Kunnappalli
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 796
  • അച്ചടി: Kerala Digest Press, Chananacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – സാഹിത്യത്തിന് ഒരാമുഖം – ശ്രീധർ മീന്തലക്കര

1962 ൽ പ്രസിദ്ധീകരിച്ച ശ്രീധർ മീന്തലക്കര രചിച്ച സാഹിത്യത്തിന് ഒരാമുഖം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വ്യക്തി, എഴുത്തുകാർ, മനശ്ശാസ്ത്രം, വായനക്കാർ, ആശയം, ഭാഷ, അലങ്കാരം, വ്യാകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചിന്തയുടെയും ഗവേഷണപരതയുടെയും ഈടുകൊണ്ട് വേറിട്ട് നിൽക്കുന്ന സാഹിത്യ സംബന്ധിയായ പതിമൂന്നു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1962 - സാഹിത്യത്തിന് ഒരാമുഖം - ശ്രീധർ മീന്തലക്കര
1962 – സാഹിത്യത്തിന് ഒരാമുഖം – ശ്രീധർ മീന്തലക്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സാഹിത്യത്തിന് ഒരാമുഖം
  • രചന: Sreedhar Meenthalakara
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 134
  • അച്ചടി: Meera Printing Works, Payyoli
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 – അമരകോശം – ചേപ്പാട്ട് അച്യുത വാര്യർ

1955 ൽ പ്രസിദ്ധീകരിച്ച ചേപ്പാട്ട് അച്യുതവാര്യർ രചിച്ച അമരകോശം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നവരത്നങ്ങളിലൊരാളായ അമരസിംഹൻ ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ആദ്യത്തെ സംസ്കൃത ശബ്ദകോശമാണ് അമരകോശം. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. ചേപ്പാട്ട് അച്യുത വാര്യർ സാരാർത്ഥബോധിനി എന്ന ഭാഷാവ്യാഖ്യാനത്തോടെ എഴുതിയിട്ടുള്ള അമരകോശത്തിൻ്റെ മൂന്നു കാണ്ഡങ്ങളാണ് ഉള്ളടക്കം. അമരസിംഹൻ്റെ മൂലകൃതിക്ക് തമിഴ് കൂത്ത്, ബാലപ്രിയ, പാരമേശ്വരി തുടങ്ങിയ ഭാഷാവ്യാഖ്യാനങ്ങൾ പരിശോധിച്ച് എഴുതിയ സംക്ഷിപ്ത ഗ്രന്ഥമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ
1955 – അമരകോശം – ചേപ്പാട്ട് അച്യുത വാര്യർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അമരകോശം
  • രചന: Cheppad Achuthavarier
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 416
  • അച്ചടി: Sri Ramavilasam Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – I Padri Presenti Al Concillio Ecumenico – Vaticano II

Through this post we are releasing the scan of the  I Padri Presenti Al Concillio Ecumenico – Vaticano II  published in the year 1966.

This book is a directory where in the name of participants in the Second Vatican Council from different part of the world is given in detail. This book is printed in Italian language. The Second Ecumenical Council of the Vatican, commonly known as the Second Vatican Council or Vatican II, was the 21st and most recent ecumenical council of the Catholic Church. The council met in Saint Peter’s Basilica in Vatican City for four periods (or sessions), each lasting between 8 and 12 weeks, in the autumn of each of the four years 1962 to 1965.

This document is digitized as part of the Dharmaram College Library digitization project.

1966 - I Padri Presenti Al Concillio Ecumenico - Vaticano II
1966 – I Padri Presenti Al Concillio Ecumenico – Vaticano II

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: I Padri Presenti Al Concillio Ecumenico – Vaticano II
  • Published Year: 1966
  • Number of pages: 368
  • Scan link:  Link

1950 – കണക്കുസാരം – സി. അച്യുത മേനോൻ

1950 ൽ സി. അച്യുതമേനോൻ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുസാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണ് മലയാളഭാഷയിലുള്ള ഈ കൃതി. സംസ്കൃതത്തിലുള്ള ലീലാവതി തുടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. മരക്കണക്ക്, പൊൻ കണക്ക്, കിളക്കണക്ക് മുതലായ നിത്യോപയോഗമുള്ള കണക്കുകളാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1950 - കണക്കുസാരം - സി. അച്യുത മേനോൻ
1950 – കണക്കുസാരം – സി. അച്യുത മേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കണക്കുസാരം
  • രചന: C. Achyutha Menon
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 118
  • അച്ചടി: Rathnam Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1946 – The Travancore Christians and Education Re-Organisation

Through this post we are releasing the scan of the The Travancore Christians and Education Re-Organisation  published in the year 1946.

This document is part IV of the memorandum submited to the Maharaja by the Christians of Travancore on Education Re Organisation.

This document is digitized as part of the Dharmaram College Library digitization project.

 1946 - The Travancore Christians and Education Re-Organisation
1946 – The Travancore Christians and Education Re-Organisation

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Travancore Christians and Education Re-Organisation
  • Published Year: 1946
  • Number of pages: 210
  • Press: S. J. Press, Mannanam
  • Scan link:  Link