2000 ൽ പ്രസിദ്ധീകരിച്ച വി. കിളിച്ചിമല രചിച്ച കുരിശിൻ്റെ നീരവസ്വരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2000 – കുരിശിൻ്റെ നീരവസ്വരം – വി. കിളിച്ചിമല
കുരിശിൻ്റെ മുൻപിൽ, കുരിശിൻ്റെ അമൃതമൊഴികൾ, പ്രതികരണങ്ങൾ, ഉത്ഥാന ദൂത് എന്നീ പേരുകളിലുള്ള നാലു ഭാഗങ്ങളായി എഴുതിയിട്ടുള്ള ആത്മീയ കവിതകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഓരോ കവിതയുടെയും പദാർത്ഥങ്ങളും വ്യാഖ്യാനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.
ഫാദർ വെനിഷ് രചിച്ച Fire and Love എന്ന മൂലകൃതി ജോസഫ് കുഴികണ്ടത്തിൽ അഗ്നിയും സ്നേഹവും എന്ന പേരിൽ പരിഭാഷ ചെയ്ത് 1954 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1954 – അഗ്നിയും സ്നേഹവും – പി. വെനിഷ് – ജോസഫ് കുഴികണ്ടത്തിൽ
1925 -ൽ മെക്സിക്കോയിൽ മതപീഡനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്തു ക്രിസ്തുവിൻ്റെ സ്നേഹത്തെ പ്രതി ജീവത്യാഗം ചെയ്ത യുവജനങ്ങളെ പറ്റി പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.കൊടും പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ സ്നേഹം ജീവനെക്കാൾ അഭികാമ്യം എന്ന വിശ്വാസത്തിൽ മരണത്തിനു കീഴടങ്ങി രക്തസാക്ഷികളായവരെ ഈ പുസ്തകത്തിൽ രചയിതാവു കാണിച്ചു തരുന്നു. ക്രിസ്തുവിനൊടുള്ള ഭക്തി അഥവാ തിരുഹൃദയഭക്തിയെ കുറിച്ചും അഗാധമായി അടയാളപ്പെടുത്തിയിരിക്കുന്നു.
2002 ൽ പ്രസിദ്ധീകരിച്ച പോൾ കാരാച്ചിറ, ചാർളി പോൾ എന്നിവർ ചേർന്നു രചിച്ച മദ്യസംസ്കാരം മരണസംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2002 – മദ്യസംസ്കാരം മരണസംസ്കാരം – പോൾ കാരാച്ചിറ – ചാർളി പോൾ
ജനങ്ങളിൽ മദ്യവിരുദ്ധമനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൃപ്പൂണിത്തുറ മുക്തിസദൻ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. മദ്യവിരുദ്ധ പ്രവർത്തന രംഗത്ത് ദീർഘകാല അനുഭവജ്ഞാനമുള്ള കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി പോൾ കാരാച്ചിറ, കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി ചാർളി പോൾ എന്നിവർ ചേർന്ന് എഴുതിയിട്ടുള്ള പുസ്തകമാണ്. മദ്യാസക്തി ഒരു രോഗമാണെന്നും, അതിൻ്റെ ഭവിഷ്യത്തുകളെ കുറിച്ചും, ചികിൽസാ രീതികളെ കുറിച്ചും പുസ്തകത്തിൽ സമഗ്രമായി പരാമർശിച്ചിരിക്കുന്നു.
1965 ഏപ്രിൽ 01 മുതൽ 30 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 26 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. 15, 17, 19, 25 തീയതികളിലെ പത്രം ലഭ്യമല്ല.
Thozhilali – 1965 April 01
ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാക്കിസ്താനുമായുള്ള ഇന്ത്യയുടെ യുദ്ധം, ചൈനയുമായുള്ള സംഘർഷം, അതിനിടെ ഭാരതത്തെ ധിക്കരിച്ച് കാശ്മീരിലെ ഷേക്ക് അബ്ദുള്ള ചൈന സന്ദർശിച്ചത്, അമേരിക്കയുടെ വിയറ്റ്നാം യുദ്ധം തുടങ്ങിയവ മിക്ക ദിവസങ്ങളിലെയും ലീഡ് വാർത്തയാണ്. ഉൾ പേജുകളിൽ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാർത്തകൾക്കും പ്രാമുഖ്യം നൽകുന്നു.
തൊഴിലാളി ദിനപ്പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.
കേരളത്തിലെ ക.നി.മൂ.സ വിവർത്തക സംഘം പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖ്യാനസഹിതം 1950ൽ പ്രസിദ്ധീകരിച്ച വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ
പ്രവാചകന്മാരായ ഓബദ് യാ (Abdias) , യൗനാൻ (Jonas), നാഹോം (Nahum), ഹവ് കോക്ക് (Habakuk), മാലാകി (Malachy) എന്നിവരുടെ ഗ്രന്ഥങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തർജ്ജമ ചെയ്ത് വ്യാഖ്യാന സഹിതം ഈ പ്രവാചക ഗ്രന്ഥങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം.
1997 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച നമ്മുടെ റീത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1997 – നമ്മുടെ റീത്ത് – പ്ലാസിഡ് പൊടിപാറ
കുർബാന ചൊല്ലുക, കാനോനിക ജപം നടത്തുക, കൂദാശകളും മറ്റും ശുശ്രൂഷിക്കുക, നോമ്പും ഉപവാസവും അനിഷ്ഠിക്കുക തുടങ്ങി ദൈവാരാധനയിലും ക്രൈസ്തവ നടപടികളിലും സ്വീകരിച്ചിരിക്കുന്ന രീതി എന്നതിനെയാണ് റീത്ത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. റീത്തു ഭാഷയായി കൽദായ അഥവാ പൗരസ്ത്യസുറിയാനി സ്വീകരിച്ചിട്ടുള്ള പഴയ കൂറ്റുകാരുടെ റീത്തിനെയാണ് ഇവിടെ നമ്മുടെ റീത്ത് എന്നു വിശേഷിപ്പിക്കുന്നത്.
കോതമംഗലം രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാത്യു പോത്തനാമുഴിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയതാണ് ഈ സ്മരണിക. ബിഷപ്പിനെകുറിച്ചും, രൂപതയെ കുറിച്ചുമുള്ള ലേഖനങ്ങൾ, രൂപതയുടെ സാമൂഹിക വിദ്യഭ്യാസ, ആതുരസേവന മേഖലയിലെ പ്രവർത്തനങ്ങൾ, പുരാതന ദേവാലയങ്ങളുടെ ചിത്രങ്ങളും ചരിത്രവും തുടങ്ങിയ വിവരങ്ങളാണ് സ്മരണികയിലെ ഉള്ളടക്കം.
വിശുദ്ധ ശവരിയാർ പുണ്യാളനെ (വിശുദ്ധ ഫ്രാൻസിസ് സേവ്യർ) പറ്റി ഫാദർ ഷെർഹാമ്മർ രചിച്ച കൃതി സി കെ മറ്റം പരിഭാഷ ചെയ്ത് വിശുദ്ധ ശവരിയാർ എന്ന പേരിൽ 1923 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1923 – വിശുദ്ധ ശവരിയാർ
ഫ്രാൻസിസ് പുണ്യവാൻ്റെ (വിശുദ്ധ ഫ്രാൻസിസ് സേവ്യർ/ ശവരിയാർ (എന്നു മലയാളീകരിച്ചു വിളിക്കുന്നു)) തിരു ശരീര പ്രദർശനം കൊണ്ട് ഭാരതത്തിലും ലോകമൊട്ടുക്കും പ്രശസ്തനാണു്. പുണ്യവാൻ്റെ പ്രവർത്തികളെയും പ്രസംഗങ്ങളെയും എഴുത്തുകളെയും പരാമർശിച്ചുകൊണ്ട് അനേകം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വേദപ്രചാരണത്തിൽ ഇദ്ദേഹത്തിനു ലഭിച്ച അനിതരസാധാരണ വിജയരഹസ്യം മുന്നിർത്തി അധികം ആരും എഴുതിയിട്ടില്ല എന്ന വാസ്തവം മനസ്സിലാക്കി ആ ന്യൂനത പരിഹരിക്കുവാനായി എഴുതിയതാണ് ഈ കൃതിയെന്ന് ആമുഖത്തിൽ പറയുന്നു.
1935 ൽ പ്രസിദ്ധീകരിച്ച ജോസഫ് വട്ടയ്ക്കാട്ട് രചിച്ച അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1935 – അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ – ജോസഫ് വട്ടയ്ക്കാട്ട്
അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥർ എന്നറിയപ്പെടുന്ന വി. യൂദാ തദേവൂസിൻ്റെയും വി. റീത്തായുടെയും ജീവചരിത്രമാണ് ഈ പുസ്തകം. ഇവരെ കുറിച്ച് ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള മൂന്ന് നാലു ഗ്രന്ഥങ്ങളെ ആസ്പദിച്ച് എഴുതിയിട്ടുള്ളതാണ് ഈ കൃതി. അത്യുത്തമങ്ങളായ പല തത്വങ്ങളും പദ്യശകലങ്ങളും സന്ദർഭങ്ങൾക്ക് യോജിക്കും വിധം ഇതിൽ ചേർത്തിരിക്കുന്നു.