1934 – ശ്രീ രാമായണം – ടി.കെ. വേലുപ്പിള്ള

1934 ൽ പ്രസിദ്ധീകരിച്ച, ടി.കെ. വേലുപ്പിള്ള എഴുതിയ ശ്രീ രാമായണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1934 - ശ്രീ രാമായണം - ടി.കെ. വേലുപ്പിള്ള
1934 – ശ്രീ രാമായണം – ടി.കെ. വേലുപ്പിള്ള

അദ്ധ്യാത്മരാമായണം, വാൽമീകി രാമായണം, രാമായണചമ്പു എന്നീ പ്രസിദ്ധകൃതികളെ അവലംബിച്ച് രചിച്ചിട്ടുള്ളതാണ് ഈ ഗ്രന്ഥം. നമ്പ്യാരുടെ തുള്ളൽകൃതികൾ, വള്ളത്തോൾ കൃതികൾ എന്നിവയിൽ നിന്നും ചില ഭാഗങ്ങൾ എടുത്ത് എഴുതിയിട്ടുള്ള ഒരു ഗദ്യപ്രബന്ധമാണ് ഈ പുസ്തകം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീ രാമായണം 
  • രചയിതാവ്: T.K. Veluppilla
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 220
  • അച്ചടി: V.V. Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – വിദ്യാസംഗ്രഹം

1928 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപിഷാരടി രചിച്ച വിദ്യാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഗവേഷകൻ,പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ എന്നീ വിവിധ നിലകളിൽ പ്രശസ്തനായിരുന്നു ആറ്റൂർ കൃഷ്ണപിഷാരടി. സംഗീതം, കലാവിദ്യകൾ, ദർശനങ്ങൾ, ലക്ഷണശാസ്ത്രം, പുരാണങ്ങൾ എന്നിവയെക്കുറിച്ച് പല കാലങ്ങളിലായി അദ്ദേഹം എഴുതിയ ലഘുലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

1936 – ലഘുവ്യാകരണം

1936 – ൽ പ്രസിദ്ധീകരിച്ച, പി കെ നാരായണപിള്ള എഴുതിയ ലഘുവ്യാകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യപഞ്ചാനനൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ നാരായണപിള്ള മലയാളത്തിലെ ആദ്യകാല ഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാള സാഹിത്യ നിരൂപണ രംഗത്തെ ആദ്യകാല വിമർശകനുമാണ്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നിവയെല്ലാം ഒത്തുചേർന്ന ആൾ എന്ന അർത്ഥമാണ് സാഹിത്യപഞ്ചാനനൻ എന്ന വാക്കിനുള്ളത്. വിദ്യാർത്ഥികൾക്ക് വ്യാകരണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്നതിനായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ശബ്ദം, നാമം, കൃതി എന്നിവയെക്കുറിച്ച് ഉദാഹരണസഹിതം  വിവരിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ലഘുവ്യാകരണം
  • രചയിതാവ്: പി കെ നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Sri Rama Vilas Press, Branch Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – ഓർമ്മയിൽ നിന്ന് – ബി. കല്ല്യാണി അമ്മ

1964 ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ എഴുതിയ ഓർമ്മയിൽ നിന്ന്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1964 - ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ
1964 – ഓർമ്മയിൽ നിന്ന് – ബി. കല്ല്യാണി അമ്മ

ഇന്ത്യൻ ദേശീയവാദിയായ എഴുത്തുകാരൻ, പത്രപ്രവർത്തകൻ, എഡിറ്റർ , രാഷ്ട്രീയ പ്രവർത്തകൻ, സ്വദേശാഭിമാനി (ദി പാട്രിയറ്റ്) എന്ന പത്രത്തിന്റെ എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹധർമ്മിണിയായിരുന്ന ബി. കല്ല്യാണി അമ്മയുടെ ആത്മകഥയാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയും എഡിറ്ററും അധ്യാപികയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു അവർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ സാമൂഹിക ആചാരങ്ങൾ, തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ഒരു സ്ത്രീയുടെ ജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബുദ്ധമായ വായന ഈ പുസ്തകം സമ്മാനിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഓർമ്മയിൽ നിന്ന്
  • രചയിതാവ്: B. Kalyani Amma
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 234
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – മൂലൂർ കവിതകൾ

എൻ കെ ദാമോദരൻ സമാഹരിച്ച് 1969 ൽ പ്രസിദ്ധീകരിച്ച മൂലൂർ കവിതകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സരസകവി എന്ന പേരിലാണ് മൂലൂർ അറിയപ്പെട്ടിരുന്നത്. എന്നാൽ അതു മാത്രമായിരുന്നില്ല, കവി. കേരളത്തിൻ്റെ സാംസ്കാരികമണ്ഡലത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന സാമൂഹ്യ വിപ്ലവകാരി കൂടി ആയിരുന്നു. അമ്പത്തി അഞ്ചിലധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. മൂലൂരിൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമാണ് ഇത്.

സാഹിത്യത്തിലും ജാതിചിന്ത പ്രബലമായിരുന്ന അക്കാലത്ത് ജാതീയതക്കെതിരെ ശക്തമായി നിലകൊണ്ട കവി ആയിരുന്നു മൂലൂർ. ആദ്യകാലത്ത് പത്മനാഭശൗണ്ഡികൻ എന്ന പേരിൽ എഴുതിയിരുന്ന മൂലൂർ കുറെക്കഴിഞ്ഞപ്പോൾ തൻ്റെ പേരിനൊപ്പം പണിക്കർ എന്ന് ചേർത്തത് അന്നത്തെ ചില സവർണ കവികൾക്ക് പിടിച്ചില്ല. അതിൻ്റെ പേരിൽ ‘പണിക്കർ’ യുദ്ധം എന്ന കവിത തന്നെ മൂലൂർ രചിച്ചു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മൂലൂർ കവിതകൾ
  • രചയിതാവ്: മൂലൂർ, സമ്പാദകൻ എൻ കെ ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 136
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – പ്രഭാഷണാവലി – ജോസഫ് മുണ്ടശ്ശേരി

1967 ൽ പ്രസിദ്ധീകരിച്ച, ജോസഫ് മുണ്ടശ്ശേരി എഴുതിയ പ്രഭാഷണാവലി  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1967 - പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി
1967 – പ്രഭാഷണാവലി – ജോസഫ് മുണ്ടശ്ശേരി

1966 ൽ കേരള സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ജോസഫ് മുണ്ടശ്ശേരി നടത്തിയ മൂന്ന് ഉള്ളൂർ സ്മാരക പ്രഭാഷണങ്ങളാണ് പുസ്തകത്തിലെ ആദ്യ മൂന്നു ഭാഗങ്ങൾ. ആദ്യത്തെ ഭാഗത്തിൽ ഉള്ളൂരിൻ്റെ ഭാഷാ സാഹിത്യ സേവനങ്ങളെ പൊതുവെ വിലയിരുത്തുന്നു. രണ്ടും മൂന്നും ഭാഗങ്ങളിൽ ഉള്ളൂർ കവിതകളിലെ അലങ്കാരപദ്ധതിക്ക് പാശ്ചാത്യ പൌരസ്ത്യ സാഹിത്യങ്ങളിൽ ഏതേത് തരത്തിൽ പ്രാബല്യം കൈവരിക്കാനായി എന്നും വിശദീകരിക്കുന്നു. പാശ്ചാത്യ സാഹിത്യ ലോകത്ത് പ്രാമാണ്യം നേടിയിട്ടുള്ള കാവ്യതത്വവിചാര സംബന്ധിയായ പുസ്തകങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പ്രഭാഷണാവലി
  • രചയിതാവ്: Joseph Mundassery
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 138
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – വിറൻമിണ്ടനായനാർ – പി.എസ്. പൊന്നപ്പൻപിള്ള

1936 ൽ പ്രസിദ്ധീകരിച്ച, പി.എസ്. പൊന്നപ്പൻപിള്ള എഴുതിയ വിറൻമിണ്ടനായനാർ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1936 - വിറൻമിണ്ടനായനാർ - പി.എസ്. പൊന്നപ്പൻപിള്ള
1936 – വിറൻമിണ്ടനായനാർ – പി.എസ്. പൊന്നപ്പൻപിള്ള

പുരാതനകാലത്ത് ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു കവിയും ശൈവസന്യാസിയുമാണ്‌ വിറൻമിണ്ടനായനാർ. 63 നായനാർമാരിൽ ഒരാളാണ്‌ വിറൻമിണ്ടനായനാർ. നായനാർമാർ തമിഴ് നാട്ടിൽ രൂപം കൊണ്ട ശൈവപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു‌. അവർ ദ്രാവിഡരിൽ നിന്ന് ഉയിർത്തെഴുന്നറ്റവരാണെന്നും, വൈഷ്ണവപ്രസ്ഥാനത്തെ ശക്തിയുക്തം എതിർക്കുകയും നിരവധി വൈഷ്ണവക്ഷേത്രങ്ങളുടെ അധഃപതനത്തിനും അവർ കാരണമായിട്ടുണ്ടെന്നും ചരിത്രരേഖകളിൽ പറയുന്നു. സുന്ദരമൂർത്തി നായനാരുടെയും ചേരമാൻ പെരുമാൾ നായനാരുടെയും സമകാലികനായിരുന്ന വിറൻമിണ്ടനായനാർ ക്രി.പി. എട്ടാം ശതകത്തിലോ, ഒൻപതാം ശതകത്തിൻ്റെ പൂർവ്വാർദ്ധത്തിലോ ജീവിച്ചിരുന്നതായി കാണപ്പെടുന്നു. പെരിയപുരാണം എന്ന തമിഴ് ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ള ഒരു കൃതിയാണിതെന്ന് രചയിതാവ് ആമുഖ പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിറൻമിണ്ടനായനാർ 
  • രചയിതാവ്:  P.S. Ponnappanpilla
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 96
  • അച്ചടി: Sreedhara Power Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ

1952ൽ പ്രസിദ്ധീകരിച്ച, ടി.കെ. രാമമേനോൻ എഴുതിയ ശ്രീ സരോജിനീദേവി എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1952 - ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ
1952 – ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ

കവയിത്രി, വിപ്ലവകാരി, വിവിധഭാഷകളിൽ അതുല്യ വാഗ്മി, രാഷ്ട്രതന്ത്രജ്ഞ എന്നീ നിലകളിൽ പ്രശസ്തയായിരുന്ന സരോജിനീ ദേവിയുടെ ജീവചരിത്രമാണ് ഈ പുസ്തകം. ബംഗാളിയായി ജനിച്ച്, ഹൈദരാാബാദിൽ ബാല്യം നയിച്ച്, മദ്രാസ് സർവ്വകലാശാലയിൽ പഠിച്ച്, യു.പി യിൽ വനിതാ ഗവർണ്ണറായി സേവനമനുഷ്ടിച്ച് ഭാരതൈക്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു സരോജിനീദേവി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീ സരോജിനീദേവി
  • രചയിതാവ്: T.K. Ramamenon
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 74
  • അച്ചടി: Prakasakoumudi Printing Works, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – വിദേശീയബാലന്മാർ – കെ. ഗോവിന്ദൻതമ്പി

1921 ൽ പ്രസിദ്ധീകരിച്ച, കെ. ഗോവിന്ദൻതമ്പി രചിച്ച വിദേശീയബാലന്മാർ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1921 - വിദേശീയബാലന്മാർ - കെ. ഗോവിന്ദൻതമ്പി
1921 – വിദേശീയബാലന്മാർ – കെ. ഗോവിന്ദൻതമ്പി

ഭൂമിയിലെ വിവിധ ഭൂഖണ്ഡങ്ങളിലെയും അമേരിക്ക, ചൈന, ജാപ്പാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെയും കുട്ടികളുടെ ജീവിതമാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. കുട്ടികളെ സംബന്ധിക്കുന്ന ഓരോ രാജ്യങ്ങളുടെയും ഭൂപ്രകൃതി, കാലാവസ്ഥ, പാർപ്പിടം, വസ്ത്രധാരണം, ഭക്ഷണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ വിശദമായി എഴുതിയിരിക്കുന്നു. എല്ലാ അധ്യായങ്ങളിലും അതാത് രാജ്യത്ത് നിലവിലുള്ള ഒരു നാടോടി കഥയും ചേർത്തിട്ടുണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിദേശീയബാലന്മാർ 
  • രചയിതാവ്: K. Govindan Thampi
  • പ്രസിദ്ധീകരണ വർഷം: 1921
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Sridhara Power Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 -അന്തരീക്ഷം -ജോസഫ് മുണ്ടശ്ശേരി

1944 – ൽ ജോസഫ് മുണ്ടശ്ശേരി രചിച്ച അന്തരീക്ഷം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1944 -അന്തരീക്ഷം- ജോസഫ് മുണ്ടശ്ശേരി

കർണഭൂഷണം ,ചിന്താവിഷ്ടയായ സീത ,അച്ഛനും മകളും ഈ മൂന്ന് പുസ്തകങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത് . കർണഭൂഷണത്തിൽ ഒരൊറ്റസംഭവമേ പറയുന്നുള്ളു , ആലങ്കാരികതയിലും പരമ്പരാഗത കാവ്യരീതികളിലും അധിഷ്ഠിതമായ കൃതി എന്നാണ് വിലയിരുത്തിയിരിക്കുന്നത് . ചിന്താവിഷ്ടയായ സീതയിൽ ആശാൻ ദാർശനികൻേറയും സന്യാസിയുടെയും ശാസ്ത്രജ്ഞൻ്റെയും അനുഭവങ്ങൾ കണ്ടു തൃപ്തിപ്പെടാതെ കവി എന്ന നിലയിൽ തൻ്റെ അനുഭവത്തെ ആധാരമാക്കി ജീവിതരഹസ്യo ആരായുകയാണ്‌ ചെയ്തത് .അച്ഛനും മകളും കവിതയിൽ ഒരു ഋഷിശ്വരൻ ദൈവവശാൽ പിതാവും പിതാമഹനും ആയതറിഞ്ഞപ്പോൾ ഉണ്ടായ വികാരങ്ങൾ വെള്ളിത്തിരയിലേതുപോലെ കാണിക്കുന്നു.ഓരോ സംഭവങ്ങൾ കൂട്ടിവെക്കപ്പെട്ടു സ്വാഭിപ്രായങ്ങൾ ആയി രചിക്കപെടുകയാണ് ചെയ്തിരിക്കുന്നത് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: അന്തരീക്ഷം
  • രചയിതാവ്: ജോസഫ് മുണ്ടശ്ശേരി 
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 116
  • അച്ചടി: മംഗളോദയം പ്രസ്സ് തൃശ്ശൂര്‍
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി