1947 – ഗണപതി

1947-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഗണപതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൗമുദി വാരികയിൽ രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചു വന്ന ലഘുകാവ്യമാണ് ഗണപതി

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  ഗണപതി
  • രചയിതാവ് : വള്ളത്തോൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – വത്സല

1950-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ എഴുതിയ വത്സല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വത്സല എന്ന ലഘുകാവ്യം ദ്വിതീയ വീചിക, തൃതീയ വീചിക, ചതുർത്ഥ വീചിക, പഞ്ചമ വീചിക, ഷഷ്ഠ വീചിക എന്നിങ്ങനെ തിരിച്ചിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വത്സല
  • രചയിതാവ് :ചങ്ങമ്പുഴ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – സാഹിത്യ ചിന്തകൾ

1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ എഴുതിയ സാഹിത്യ ചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കോട്ടയത്ത് വെച്ചു നടന്ന അഖിലകേരള പുരോഗമന സാഹിത്യസംഘടനയുടെ രണ്ടാം വാർഷിക സമ്മേളനത്തിൽ ചങ്ങമ്പുഴ നടത്തിയ അധ്യക്ഷപ്രസംഗമാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാഹിത്യ ചിന്തകൾ
  • രചയിതാവ് : ചങ്ങമ്പുഴ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – കോഴിവളർത്തൽ

1962-ൽ പ്രസിദ്ധീകരിച്ച, കെ. കുഞ്ഞുകൃഷ്ണപിള്ള എഴുതിയ കോഴിവളർത്തൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വലിയ മുതൽമുടക്കില്ലാതെ വീട്ടിലിരുന്നു ചെയ്യാവുന്ന തൊഴിലുകളിലൊന്നാണ് കോഴി വളർത്തൽ. ശാസ്ത്രീയമായി കോഴിവളർത്തുന്നത് എങ്ങനെയെന്ന് രസകരമായി കഥാരൂപത്തിൽ എഴുതിയിരിക്കുന്നു

ഈ പുസ്തകത്തിൻ്റെ മുൻ/പിൻ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  കോഴിവളർത്തൽ
  • രചയിതാവ് : കെ. കുഞ്ഞുകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Star Press, Vazhuthacaud
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – വിജയകരമായ പിന്മാറ്റം – പി.കെ. രാജരാജവർമ്മ

1950-ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ എഴുതിയ വിജയകരമായ പിന്മാറ്റം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ
1950 – വിജയകരമായ പിന്മാറ്റം – പി.കെ. രാജരാജവർമ്മ

1941 ലെ ബർമ്മാ ആക്രമണത്തിൽ നിന്ന് അന്നു് റംഗൂണിലുണ്ടായിരുന്ന രചയിതാവ് രക്ഷപ്പെടുകയും വളരെ സഹനങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുകയുമുണ്ടായി. റംഗൂണിലും, യാത്രയിലും അദ്ദേഹം കണ്ട യുദ്ധ കാഴ്ചകളും, സുഹ്രുത്തുക്കളിൽ നിന്നും കേട്ടറിഞ്ഞ യുദ്ധവിവരങ്ങളും, അവരും മറ്റുള്ളവരും അനുഭവിച്ച യാതനകളും വർണ്ണിക്കുന്ന ഒരു പുസ്തകമാണിത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിജയകരമായ പിന്മാറ്റം
  • രചയിതാവ് :  P.K. Rajarajavarma
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 158
  • അച്ചടി: Viswabharathi Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – ചാരിത്ര വിജയം – എം. ഡാനിയൽ കണിയാങ്കട

1969-ൽ പ്രസിദ്ധീകരിച്ച, എം. ഡാനിയൽ കണിയാങ്കട എഴുതിയ ചാരിത്ര വിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969 - ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട
1969 – ചാരിത്ര വിജയം – എം. ഡാനിയൽ കണിയാങ്കട

പൗളിനോസ് പാതിരിയാൽ രചിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സംകൃത മഹാകാവ്യലക്ഷണങ്ങൾ തികഞ്ഞ വിഖ്യാതമായ കൃതിയാണ്  ജനോവാപർവ്വം. പ്രസ്തുത കൃതിയുടെ ഇതിവൃത്തം കേന്ദ്രമാക്കി  രചിച്ചിട്ടുള്ള മഹാകാവ്യമാണ് ഈ ഗ്രന്ഥം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചാരിത്ര വിജയം
  • രചയിതാവ് : A. Daniel Kaniyankada
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 235
  • അച്ചടി: Co Operative Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി 

1948- മാർക്‌സിൻ്റെ പ്രസംഗം

1948-ൽ  ഡി. എം. പൊറേറക്കാട്ട്  പരിഭാഷപ്പെടുത്തിയ മാർക്‌സിൻ്റെ പ്രസംഗം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1948- മാർക്‌സിൻ്റെ പ്രസംഗം

ശാസ്ത്രീയമായി സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ചിരുന്ന ഫ്രെഡറിക് എംഗൽസ്, കമ്യൂണിസ്റ്റ് ലീഗിൻ്റെ ചരിത്ര’മെന്ന ഈ ലഘുലേഖ,”കോളോൺ കമ്യൂണിസ്റ്റ് കേസ്സു വിചാരണയുടെ ഉള്ളുകള്ളികൾ” എന്ന മാർക്സിൻ്റെ ഗ്രന്ഥത്തിൻ്റെ മൂന്നാം പതിപ്പിൽ ചേർക്കാനായി 1885 എഴുതിയ ആമുഖമാണ്. വിപ്ലവചരിത്രത്തിലെ ഉജ്ജ്വലമായ ഒരദ്ധ്യായമാണിത് . വിപ്ലവകരമായ ഒരു സാവ്വദേശീയ തൊഴിലാളിപ്പാർട്ടി കമ്യൂണിസ്റ്റ്‌ ലീഗു കെട്ടിപ്പടുക്കുന്നതിന്നായി മാർക്സും,എംഗൽസും കൂടി നടത്തിയ മഹത്തായ പരിശ്രമങ്ങളുടെ ചരിത്രമാണിത്. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡി. എം. പൊറേറക്കാട്ട് ആണ് .ഇതിൻ്റെ പ്രസാധകർ മാർക്സിസ്റ്റ് പബ്ലിഷിംഗ് ഹൗസ്, തൃശൂരാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർക്‌സിൻ്റെ പ്രസംഗം
  • മലയാള പരിഭാഷ: ഡി. എം. പൊറേറക്കാട്ട്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Vijaya Printing & Publishing House, Irinjalakuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – സ്വതന്ത്രകേരളം

1938- ൽ ബോധേശ്വരൻ എഴുതിയ  സ്വതന്ത്രകേരളം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 – സ്വതന്ത്രകേരളം

കൊല്ലവഷം 1101- ൽ തൃശ്ശൂർ നിന്നും പ്രസിദ്ധീകരിച്ച “സ്വതന്ത്രഃകരളം” ഒ
ന്നാം പുസ്തകത്തിലെ “ജേ ജേ മാതൃമഹീതല ചരണമെന്ന കേരളഗാനത്തെ പാടെ മാറ്റി 1113-ൽ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭാരംഭത്തോടെ  രചിച്ചതും അതിനു ശേഷം മാറ്റങ്ങൾ വരുത്തിയതുമായിട്ടുള്ളതാണ്. ഇത് ബിഹാഗ് രാഗത്തിൽ അന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് .ഇൻറർനാഷണൽ എന്ന ഫ്രഞ്ച് ഗാനത്തിൻ്റെ പരിഭാഷയാണ് ചെങ്കൊടി എന്ന ഗാനത്തിന് ആസ്പദമായിട്ടുള്ളത്. 1944-ൽ രചിച്ചതാണ് ഭാരതഭേരി എന്ന ഈഗാനം. ഇന്ത്യൻനാഷനൽകാൺഗ്രസ്സ് സാമാന്യജനങ്ങളുടെ ഇടയിൽ പ്രവത്തിക്കുവാൻ വേണ്ട, അവരുടെ ദേശീയബോധത്തിനു് ഉപകരിക്കട്ടെ എന്നുദ്ദേശിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്.“സഹിക്കയൊദാസ്യം, ഈ കവിത തിരുവനന്തപുരത്തു വെച്ചുകൂടിയ ലാലാലജപതിറായിയുടെ യോഗത്തിൽ കവിതന്നെ പാടിയതാണ്. യുവാക്കളോട് എന്ന ഗാനം തുരുവനന്തപുരത്തു കേളപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവി പാടിയതാണ്. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കവിതകൾ എല്ലാം തന്നെ മറ്റു പല സന്ദർഭങ്ങളിൽ ആയി കവി എഴുതിയിട്ടുള്ളവയാണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വതന്ത്രകേരളം
  • രചയിതാവ്: ബോധേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Deenabandhu Printing & Publishing house, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – വൈകുണ്ഠൻ്റെ മരണപത്രം

ശരത്ചന്ദ്ര ചാറ്റർജി എഴുതി, 1956-ൽ കാരൂർ നാരായണൻ വിവർത്തനം ചെയ്ത വൈകുണ്ഠൻ്റെ മരണപത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായ് / ശരത്ചന്ദ്ര ചാറ്റർജി. 1916-ൽ അദ്ദേഹം എഴുതിയ Baikunther Will എന്ന നോവലിൻ്റെ വിവർത്തനം ആണ് ഇത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  വൈകുണ്ഠൻ്റെ മരണപത്രം
  • രചയിതാവ്: ശരത്ചന്ദ്ര ചാറ്റർജി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 118
  • അച്ചടി:  India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – സൗന്ദര്യ ലഹരി

ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സൗന്ദര്യ ലഹരി 
  • രചയിതാവ്: ശങ്കരാചാര്യർ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 54
  • അച്ചടി:  കൊല്ലം ജില്ലാ സഹകരണ പ്രസ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി