സ്കറിയ സക്കറിയ തയ്യാറാക്കിയ ബൈബിൾ തർജ്ജമകൾ മലയാളത്തിൽ എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മലയാള ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ബൈബിൾ മുതൽ പിന്നീടുണ്ടായിട്ടുള്ള തർജ്ജമകളുടെ വിവരങ്ങൾ ആണ് പ്രബന്ധവിഷയം. ആദ്യകാല തർജ്ജമകളിലെ ഭാഷ പൊതുസമൂഹത്തിനു വഴങ്ങുന്നതായിരുന്നില്ലെന്നും ബെഞ്ചമിൽ ബെയ്‌ലി, ഹെർമൻ ഗുണ്ടർട്, മാണി കത്തനാർ, സി. കെ. മറ്റം തുടങ്ങിയവരുടെ തർജ്ജമകൾ എങ്ങിനെ ഈ പരിമിതികൾ മറികടക്കുന്നുവെന്നും പ്രബന്ധത്തിൽ ലേഖകൻ വിശദീകരിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ബൈബിൾ-തർജ്ജമകൾ-മലയാളത്തിൽ
- രചന: സ്കറിയാ സക്കറിയ
- താളുകളുടെ എണ്ണം: 08
- സ്കാൻ ലഭ്യമായ ഇടം: കണ്ണി