1981 – കേരള സഹകരണസംഘ ആക്ടും ചട്ടങ്ങളും – ജി.ആർ. പിള്ള

1981 – ൽ പ്രസിദ്ധീകരിച്ച, ജി.ആർ. പിള്ള വിവർത്തനം ചെയ്ത കേരള സഹകരണസംഘ ആക്ടും ചട്ടങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1981 - കേരള സഹകരണസംഘ ആക്ടും ചട്ടങ്ങളും - ജി.ആർ. പിള്ള
1981 – കേരള സഹകരണസംഘ ആക്ടും ചട്ടങ്ങളും – ജി.ആർ. പിള്ള

കേരള സഹകരണസംഘം നിയമാവലിയുടെ മലയാളം വിവർത്തനമാണ് ഇത്. ഭേദഗതികൾ എല്ലാം ഉൾക്കൊള്ളിച്ച് വകുപ്പുകളും ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ചു ക്രമീകരിച്ച് തയ്യാറാക്കിയ പുസ്തകമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേരള സഹകരണസംഘ ആക്ടും ചട്ടങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1981
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 248
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – ശുകസന്ദേശം – ലക്ഷ്മീദാസൻ

1963 ൽ പ്രസിദ്ധീകരിച്ച, ലക്ഷ്മീദാസൻ രചിച്ച ശുകസന്ദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - ശുകസന്ദേശം - ലക്ഷ്മീദാസൻ
1963 – ശുകസന്ദേശം – ലക്ഷ്മീദാസൻ

കേരളത്തിൽ നിന്നുള്ള പ്രധാന സംസ്കൃത സന്ദേശകാവ്യങ്ങളിൽ ഒന്നാണ്‌ ലക്ഷ്മീദാസൻ രചിച്ച ശുകസന്ദേശം. അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ള ഒരു സന്ദേശകാവ്യമാണ് ഇത്. വൃത്താനുവൃത്തം ഈ പരിഭാഷ തയ്യാറാക്കിയത് മഠം പരമേശ്വരൻ നമ്പൂതിരിയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശുകസന്ദേശം
  • പ്രസിദ്ധീകരണ വർഷം: 1963
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 196
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – മലനാട്ടിലെ മഹാവീരൻ – കെ.വി.എം.

1964 ൽ പ്രസിദ്ധീകരിച്ച, കെ.വി.എം. രചിച്ച മലനാട്ടിലെ മഹാവീരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1964 - മലനാട്ടിലെ മഹാവീരൻ - കെ.വി.എം.
1964 – മലനാട്ടിലെ മഹാവീരൻ – കെ.വി.എം.

കേരളവർമ്മ പഴശ്ശിരാജയുടെ പോരാട്ടങ്ങളുടെ കഥ കുട്ടികൾക്കു വേണ്ടി അവതരിപ്പിക്കുന്ന കൃതിയാണ് മലനാട്ടിലെ മഹാവീരൻ. ടിപ്പു സുൽത്താൻ്റെ ആക്രമണവും നാട്ടു രാജാക്കന്മാരുടെ ചെറുത്തു നിൽപ്പും എല്ലാം ഈ പുസ്തകത്തിൽ ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലനാട്ടിലെ മഹാവീരൻ
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: എം.എ.എം. പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – കാലത്തിൻ്റെ ഒഴുക്ക് – കോൺസ്റ്റാൻ്റിൻ പോസ്റ്റോവ്സ്ക്കി

1962 ൽ പ്രസിദ്ധീകരിച്ച, കോൺസ്റ്റാൻ്റിൻ പോസ്റ്റോവ്സ്ക്കി രചിച്ച കാലത്തിൻ്റെ ഒഴുക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - കാലത്തിൻ്റെ ഒഴുക്ക് - കോൺസ്റ്റാൻ്റിൻ പോസ്റ്റോവ്സ്ക്കി
1962 – കാലത്തിൻ്റെ ഒഴുക്ക് – കോൺസ്റ്റാൻ്റിൻ പോസ്റ്റോവ്സ്ക്കി

റഷ്യൻ സാഹിത്യകാരനായ കോൺസ്റ്റാൻ്റിൻ പോസ്റ്റോവ്സ്ക്കിയുടെ എട്ടു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന പോസ്റ്റോവ്സ്ക്കി റഷ്യൻ സാഹിത്യ രംഗത്ത് ഒരു നവീന ശൈലിയ്ക്ക് രൂപം നല്കി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാലത്തിൻ്റെ ഒഴുക്ക്
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: ശക്തിപ്രകാശിനി പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – ദ്വന്ദ്വയുദ്ധം – ആൻ്റൺ ചെക്കോവ്

1960 ൽ പ്രസിദ്ധീകരിച്ച, ആൻ്റൺ ചെക്കോവ് രചിച്ച ദ്വന്ദ്വയുദ്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - ദ്വന്ദ്വയുദ്ധം - ആൻ്റൺ ചെക്കോവ്
1960 – ദ്വന്ദ്വയുദ്ധം – ആൻ്റൺ ചെക്കോവ്

റഷ്യൻ നാടകകൃത്തും ചെറുകഥാകൃത്തുമായ ആൻ്റൺ ചെക്കോവ് രചിച്ച നോവലാണിത്. പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുടെ സംഘർഷം അവതരിപ്പിക്കുന്ന ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത് വി.കെ. വിശ്വംഭരൻ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദ്വന്ദ്വയുദ്ധം
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 188
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – താരാവലി – എം. ശ്രീധരമേനോൻ

1927 ൽ പ്രസിദ്ധീകരിച്ച, എം. ശ്രീധരമേനോൻ രചിച്ച താരാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - താരാവലി - എം. ശ്രീധരമേനോൻ
1927 – താരാവലി – എം. ശ്രീധരമേനോൻ

എം. ശ്രീധരമേനോൻ രചിച്ച എട്ടു കവിതകളുടെ സമാഹാരമാണ് ഇത്. മലയാള സാഹിത്യരംഗത്ത് കൂടുതൽ കവികൾ കടന്നു വന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് താരാവലി. ലളിത സുന്ദരമായ രചനാശൈലിയാണ് കവി സ്വീകരിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: താരാവലി
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: ലക്ഷ്മീസഹായം അച്ചുകൂടം, കോട്ടയ്ക്കൽ
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – രണ്ടു കൃതികൾ – ഒരു സാഹിത്യപഠനം – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

1936 ൽ പ്രസിദ്ധീകരിച്ച, ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള രചിച്ച രണ്ടു കൃതികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1936 - രണ്ടു കൃതികൾ - ഒരു സാഹിത്യപഠനം - ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള
1936 – രണ്ടു കൃതികൾ – ഒരു സാഹിത്യപഠനം – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

രാമായണം ഇരുപത്തിനാലുവൃത്തം, ഭാഗവതം ഇരുപത്തിനാലുവൃത്തം എന്ന രണ്ടു മണിപ്രവാളകൃതികൾ തമ്മിലുള്ള താരതമ്യ പഠനമാണ് ഈ ഗ്രന്ഥം. മൂലകൃതിയുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മേന്മകളും കുറവുകളും എല്ലാം കൃത്യമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു കൃതികൾ – ഒരു സാഹിത്യപഠനം
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 94
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – ധിക്കാരിയുടെ കാതൽ – സി.ജെ. തോമസ്

1982 ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസ് രചിച്ച ധിക്കാരിയുടെ കാതൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1982 - ധിക്കാരിയുടെ കാതൽ - സി.ജെ. തോമസ്
1982 – ധിക്കാരിയുടെ കാതൽ – സി.ജെ. തോമസ്

കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ
സി.ജെ. തോമസിൻ്റെ കാതലേറിയ ചിന്തകളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും
വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിൻ്റെയും നാടകീയമായ
ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ
ഓരോ ലേഖനവും.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ധിക്കാരിയുടെ കാതൽ
  • രചന: സി.ജെ. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 136
  • അച്ചടി: അക്ഷര പ്രിൻ്റേഴ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ചാണക്യൻ – പി. ശങ്കരൻ നമ്പ്യാർ

1952 ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച ചാണക്യൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ചാണക്യൻ - പി. ശങ്കരൻ നമ്പ്യാർ
1952 – ചാണക്യൻ – പി. ശങ്കരൻ നമ്പ്യാർ

രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യൻ്റെ കഥയാണ് ഈ നോവലിൽ പറയുന്നത്. സങ്കീർണ്ണമായ കഥ ലളിതമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചാണക്യൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അ ച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവ പേരൂർ
  • താളുകളുടെ എണ്ണം: 181
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ചില ഭരണഘടനകൾ – വി.സി. ചാക്കോ

1947 ൽ പ്രസിദ്ധീകരിച്ച, വി.സി. ചാക്കോ രചിച്ച ചില ഭരണഘടനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - ചില ഭരണഘടനകൾ - വി.സി. ചാക്കോ
1947 – ചില ഭരണഘടനകൾ – വി.സി. ചാക്കോ

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ഭരണഘടന രൂപീകരിക്കുന്നതിനു ‌വേണ്ടി കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണത്തെ കുറിച്ചുള്ള ശാസ്ത്രീയമായ പ്രതിപാദനമാണ് ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്. രാഷ്ട്രമീമാംസയുടെ പ്രായോഗികവശത്തെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, റഷ്യ, ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങളിലെ ഭരണഘടനകളെപ്പറ്റി ചർച്ച ചെയ്തിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചില ഭരണഘടനകൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • അ ച്ചടി: സ്കോളര്‍ പ്രസ്സ്‌, തൃശൂർ
  • താളുകളുടെ എണ്ണം: 133
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി