പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പ്രാസംഗികനും അദ്ധ്യാപകനുമായ ബുക്കർ ടി. വാഷിങ്ടണെ പറ്റി മലയാളത്തിൽ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഇറങ്ങിയ ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കെ. പരമുപിള്ള ആണ് ഇത് രചിച്ചിരിക്കുന്നത്. ബുക്കർ ടി. വാഷിങ്ടൻ്റെ പക്കൽ നിന്ന് നേരിട്ട് അനുമതി വാങ്ങിയാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇതിൻ്റെ ആമുഖപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ഇത് തിരുവിതാംകൂറിൽ പാഠപുസ്തകം ആയിരുന്നു എന്ന് കാണുന്നു. പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് ആണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
- രചന: കെ. പരമുപിള്ള
- പ്രസിദ്ധീകരണ വർഷം: 1913
- താളുകളുടെ എണ്ണം: 276
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി