1928 – നന്തൻ ചരിത്രം – ടി. ആർ. നാരായണയ്യർ

1928 ൽ തൃശ്ശൂർ വിവേകോദയം ഹൈ സ്കൂളിലെ സംസ്കൃത പണ്ഡിതനായിരുന്ന ടി. ആർ. നാരായണയ്യർ രചിച്ച നന്തൻ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശിവഭക്തിയിൽ അഗ്രഗണ്യനായ നന്തൻ്റെ ജീവിതകഥയാണ് ഉള്ളടക്കം. ശിവഭക്തവിലാസം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന നന്തൻ ചരിത്രം മിക്ക പ്രാദേശിക ഭാഷകളിലും രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നത് എന്ന് ഗ്രന്ഥകർത്താവ് സാക്ഷ്യപ്പെടുത്തുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1928 - നന്തൻ  ചരിത്രം - ടി. ആർ. നാരായണയ്യർനാരായണയ്യർ
1928 – നന്തൻ ചരിത്രം – ടി. ആർ. നാരായണയ്യർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: നന്തൻ ചരിത്രം
    • രചന: ടി. ആർ. നാരായണയ്യർ
    • പ്രസാധകൻ : K. Sankaran Moossad
    • പ്രസിദ്ധീകരണ വർഷം: 1928
    • താളുകളുടെ എണ്ണം: 68
    • അച്ചടി: Jnanasagaram Pusthakasala, Trissivaperur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1984 – സത്യമാണ് പക്ഷേ – സ്കറിയ സക്കറിയ

1984 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ അസ്സീസ്സി കുടുംബ മാസികയിൽ വായനക്കരുടെ പ്രതികരണങ്ങൾ എന്ന പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ സത്യമാണ് പക്ഷേ എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അസ്സീസിയിൽ സഭാ പ്രസിദ്ധീകരണങ്ങളും അല്മായരും എന്ന ശീർഷകത്തിൽ എ. വി. ജെയിംസ് എഴുതിയ ലേഖനത്തിൻ്റെ പ്രതികരണമാണ് ഈ ലേഖനം. കേരളത്തിലെ ഏറ്റവും കൂടുതൽ അച്ചടിശാലകളും പ്രസിദ്ധീകരണങ്ങളുമുള്ള കത്തോലിക്കരുടെ ബൈബിൾ പഠനം, ദൈവശാസ്ത്രം തുടങ്ങിയ മതപരമായ പ്രസിദ്ധീകരണൾ ഒഴിച്ചു നിർത്തിയാൽ മറ്റുള്ള പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കത്തെ വിമർശനപരമായി നോക്കിക്കാണുകയാണ് ലേഖകൻ.

1984 - സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ

1984 – സത്യമാണ് പക്ഷേ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സത്യമാണ് പക്ഷേ 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Seraphic Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ അഞ്ചു ലക്കങ്ങൾ

സീറോ-മലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1930 ൽ ഇറങ്ങിയ അഞ്ചു ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930 - വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ അഞ്ചു ലക്കങ്ങൾ
1930 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ അഞ്ചു ലക്കങ്ങൾ

രേഖ 1

  • പേര്: വേദപ്രചാര മദ്ധ്യസ്ഥൻ – ആഗസ്റ്റ് – പുസ്തകം – 03 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: വേദപ്രചാര മദ്ധ്യസ്ഥൻ – സെപ്റ്റംബർ – പുസ്തകം 03 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: വേദപ്രചാര മദ്ധ്യസ്ഥൻ – ഒക്ടോബർ – പുസ്തകം 03 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: വേദപ്രചാര മദ്ധ്യസ്ഥൻ –  നവംബർ – പുസ്തകം 03 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം:38
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

    • പേര്: വേദപ്രചാര മദ്ധ്യസ്ഥൻ – ഡിസംബർ – പുസ്തകം 03 ലക്കം 06
    • പ്രസിദ്ധീകരണ വർഷം: 1930
    • താളുകളുടെ എണ്ണം: 36
    • അച്ചടി: St. Joseph’s Orphanage Press, Changanachery
    • സ്കാൻ ലഭ്യമായ ഇടം : കണ്ണി

2010 – മാനവികതയും ജൂതമതവും – സ്കറിയ സക്കറിയ

2010 ൽ ടി. ഭാസ്കരൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവും മാനവികതയും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മാനവികതയും ജൂതമതവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജൂതമതത്തിൻ്റെ ചരിത്രം, സംസ്കാരം, പ്രവാസം, ഇസ്രായേൽ, വിശ്വാസപ്രമാണങ്ങൾ, സാമൂഹിക ശീലങ്ങൾ, സിനഗോഗുകൾ തുടങ്ങിയ വിഷയങ്ങളെ മാനവികതയുടെ കാഴ്ചപ്പാടിൽ വിലയിരുത്തുകയാണ് ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2010 - മാനവികതയും ജൂതമതവും - സ്കറിയ സക്കറിയ

2010 – മാനവികതയും ജൂതമതവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാനവികതയും ജൂതമതവും
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Sivagiri Madam Publications, Varkala
  • അച്ചടി: Sivagiri Sree Narayana Press, Varkala
  • താളുകളുടെ എണ്ണം: 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982- സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം – സി.കെ.മൂസ്സത്

1982 ൽ തപസ്യ ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യ സാംസ്കാരിക സംഘടനയായിരുന്ന തപസ്യയുടെ ആറാം വാർഷികം തിരുവനന്തപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചതിൻ്റെ കാരണം വിശദീകരിക്കുകയാണ് ലേഖകൻ. നീണ്ട കാലത്തെ സാഹിത്യ കലാ സാംസ്കാരിക പാരമ്പര്യമുള്ള ഈ നഗരത്തിൻ്റെ ആദ്യകാല സാഹിത്യകാർന്മാരെയും, കലാകാരന്മാരെയും സ്പർശിച്ചുകൊണ്ട് നഗരത്തിൻ്റെ കലാ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് ലേഖനം ചർച്ച ചെയ്യുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982- സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്
1982- സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം – സി.കെ.മൂസ്സത്
  • പേര്: സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957- സർവ്വകലാശാലകൾ – മാക്സിം ഗോർക്കി

മാക്സിം ഗോർക്കി രചിച്ച  എൻ്റെ സർവ്വകലാശാലകൾ എന്ന ആത്മകഥക്ക് 1957 ൽ കെ. കെ. നായർ എഴുതിയ മലയാള പരിഭാഷയായ സർവ്വകലാശാലകൾ  എന്ന കൃതിയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നോവൽരൂപത്തിൽ മൂന്നു ഭാഗങ്ങളിലായി മാക്സിം ഗോർക്കി എഴുതിയ ആത്മകഥകളിലെ ഒരു ഭാഗമാണ് എൻ്റെ സർവ്വകലാശാലകൾ. അശരണരുടെയും ജീവിക്കാൻ പാടു പെടുന്നവരുടെയും ജീവിത മേഖലകളിൽ ദർശിച്ചതും തൊട്ടറിഞ്ഞതുമായ അനുഭവങ്ങളായിരുന്നു തന്നെ രൂപപ്പെടുത്തിയ സർവ്വ കലാശാലകൾ എന്ന് അദ്ദേഹം വിശ്വസിച്ചു. വോൾഗയുടെ തീരത്തെ കസാനിലെ തൻ്റെ യൗവനകാല ജീവിതാനുഭവങ്ങൾ ഗോർക്കി ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957- സർവ്വകലാശാലകൾ - മാക്സിം ഗോർക്കി

1957- സർവ്വകലാശാലകൾ – മാക്സിം ഗോർക്കി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  സർവ്വകലാശാലകൾ
  • രചന: Maxim Gorky. Translation K K Nair
  • പ്രസാധകർ : Prabhatham Printing and Publishing Co, Ernakulam
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 324
  • അച്ചടി: Parishanmudralayam, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വള്ളത്തോൾ കവിത ഒരു ചികഞ്ഞു നോട്ടം – സി കെ മൂസ്സത്

അന്തർധാര ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വള്ളത്തോൾ കവിത ഒരു ചികഞ്ഞുനോട്ടം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാവ്യലോകത്ത് ശബ്ദസുന്ദരൻ എന്നാണല്ലോ വള്ളത്തോൾ  അറിയപ്പെടുന്നത്. വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ച് സംഗീത ബോധത്തോടെയും തികഞ്ഞ പദവിന്യാസത്തോടെയും തൻ്റെ കവിതകളിൽ എങ്ങിനെയാണ് ശബ്ദസൗകുമാര്യം പ്രകടിപ്പിക്കുന്നതെന്ന് മഹാകവിയുടെ പ്രശസ്ത കവിതകളിൽ നിന്നുള്ള വരികൾ എടുത്തുകാട്ടി ലേഖകൻ വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

വള്ളത്തോൾ കവിത ഒരു ചികഞ്ഞുനോട്ടം - സി കെ മൂസ്സത്
വള്ളത്തോൾ കവിത ഒരു ചികഞ്ഞുനോട്ടം – സി കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വള്ളത്തോൾ കവിത ഒരു ചികഞ്ഞു നോട്ടം
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – കഥയുടെ തെളിഞ്ഞ പാത – സ്കറിയ സക്കറിയ

1990 ൽ പ്രസിദ്ധീകരിച്ച 1989 ലെ തിരഞ്ഞെടുത്തകഥകൾ എന്ന കഥാസമാഹാരത്തിൽ സ്കറിയ സക്കറിയ എഴുതിയ കഥയുടെ തെളിഞ്ഞ പാത എന്ന  പഠനത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിലെ കഥകളുടെ സമ്പാദനം നിർവ്വഹിച്ചിരിക്കുന്നതും ലേഖകൻ തന്നെയാണ്. സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മലയാള ചെറുകഥാരചയിതാക്കളിൽ പ്രമുഖരായ 23 കഥാകൃത്തുക്കളുടെ രചനകളെ കുറിച്ചുള്ള പഠനമാണ് ഈ ലേഖനം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - കഥയുടെ തെളിഞ്ഞ പാത - സ്കറിയ സക്കറിയ

1990 – കഥയുടെ തെളിഞ്ഞ പാത – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കഥയുടെ തെളിഞ്ഞ പാത
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: D C Books, Kottayam
  • അച്ചടി: D.C.Press, Kottayam
  • താളുകളുടെ എണ്ണം: 9
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – കേളപ്പൻ എന്ന പ്രതിഭാസം – സി കെ മൂസ്സത്

1972ൽ ഇറങ്ങിയ ഒരു ആനുകാലികത്തിൻ്റെ സ്വാതന്ത്ര്യ ജൂബിലി സ്പെഷ്യൽ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ കേളപ്പൻ എന്ന പ്രതിഭാസം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അഖിലേന്ത്യാ തലത്തിൽ രാഷ്ട്രപിതാവിനുണ്ടായിരുന്ന സ്ഥാനമായിരുന്നു കേരളത്തിൽ കേളപ്പജിക്കുണ്ടായിരുന്നത് എന്നും, കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു കേളപ്പൻ എന്നും വിവിധ പ്രസിദ്ധീകരങ്ങളിൽ കേളപ്പജിയും മറ്റു പ്രമുഖരും എഴുതിയ ലേഖനങ്ങൾ ഉദ്ധരിച്ച്‌ കൊണ്ട് ലേഖകൻ വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1972 - കേളപ്പൻ എന്ന പ്രതിഭാസം - സി കെ മൂസ്സത്
1972 – കേളപ്പൻ എന്ന പ്രതിഭാസം – സി കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേളപ്പൻ എന്ന പ്രതിഭാസം
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011- വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും – സ്കറിയ സക്കറിയ

2011 ൽ മ്യൂസ് മേരി ജോർജ്ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച പുതിയ കൃതി പുതിയ വായന എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രതിജനഭിന്നമായ വായനയിലെ ഭാഷാപരമായ സംവേദനത്തെ കുറിച്ചാണ് ലേഖനം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2011- വാക്കു കാണൽ - ഗദ്യത്തിലെ പഴമയും പുതുമയും - സ്കറിയ സക്കറിയ
2011- വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: P.G.Nair Smaraka Gaveshana Kendram Aluva
  • അച്ചടി: Penta Offset Printers, Kottayam
  • താളുകളുടെ എണ്ണം: 10
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി