2017 – നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ – സ്കറിയ സക്കറിയ

2017 മെയ് – ജൂൺ മാസത്തിലെ സാഹിത്യ ലോകം ആനുകാലികത്തിൽ (പുസ്തകം 45 ലക്കം 03) സ്കറിയ സക്കറിയ എഴുതിയ നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷയുടെ സമകാലിക അവസ്ഥയെ കുറിച്ചുള്ള അന്വേഷണമാണ് ലേഖന വിഷയം. നിഘണ്ടുവും വ്യാകരണവും പ്രധാനപ്പെട്ട ഭാഷാ പഠന ഉപകരണങ്ങളാണെങ്കിലും അതിൻ്റെ സമകാലികത വിജ്ഞാനവികസനത്തിനോടൊപ്പം സഞ്ചരിക്കുന്നില്ലെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2017 - നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ - സ്കറിയ സക്കറിയ
2017 – നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2017
    • പ്രസാധകർ: Kerala Sahithya Academy
    • താളുകളുടെ എണ്ണം: 6
    • അച്ചടി: Mangalodayam Press, Trichur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – കാളിദാസ സ്മരണ – സി. കെ. മൂസ്സത്

1985 നവംബർ മാസത്തിലെ ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കാളിദാസ സ്മരണ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാളിദാസൻ്റെ കാവ്യങ്ങളെ കുറിച്ചും, മുഖ്യ കൃതിയായ ശാകുന്തളത്തെ പറ്റിയും, കൃതിയുടെ കാവ്യ സൗന്ദര്യത്തെ പറ്റിയും, കവിതയിൽ നിന്നുള്ള ശ്ലോകങ്ങൾ സഹിതം സ്മരിക്കുകയാണ് ലേഖകൻ ഈ ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1985 - കാളിദാസ സ്മരണ - സി. കെ. മൂസ്സത്
1985 – കാളിദാസ സ്മരണ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കാളിദാസ സ്മരണ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – ലിറ്റിൽ ഫ്ളവർ കോളേജ് – ഗുരുവായൂർ – സിൽവർ ജുബിലി സുവനീർ

1980 ൽ പുറത്തിറങ്ങിയ ലിറ്റിൽ ഫ്ളവർ കോളേജ് – ഗുരുവായൂർ സിൽവർ ജുബിലി സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സീറോ മലബാർ സഭയുടെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രഗേഷൻ്റെ കീഴിലുള്ള കോളേജിൻ്റെ 1979-80 അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള  പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ചിത്രങ്ങൾ, പ്രമുഖരുടെ ആശംസകൾ, സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള  സൃഷ്ടികൾ എന്നിവയാണ് സോവനീറിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ലിറ്റിൽ ഫ്ളവർ കോളേജ് - ഗുരുവായൂർ - സിൽവർ ജുബിലി സോവനീർ
ലിറ്റിൽ ഫ്ളവർ കോളേജ് – ഗുരുവായൂർ – സിൽവർ ജുബിലി സോവനീർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലിറ്റിൽ ഫ്ളവർ കോളേജ് – ഗുരുവായൂർ – സിൽവർ ജുബിലി സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 270
  • അച്ചടി: St.Joseph’s I S Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – പുതുമയും പുത്തൻപുതുമയും വിദ്യാഭ്യാസ ക്രമത്തിൽ – സ്കറിയ സക്കറിയ

1997 മെയ് മാസത്തിലെ അസ്സീസി മാസികയിൽ (പുസ്തകം 44 ലക്കം 05) സ്കറിയ സക്കറിയ എഴുതിയ പുതുമയും പുത്തൻപുതുമയും വിദ്യാഭ്യാസ ക്രമത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  നഴ്സറി തലം മുതൽ സർവ്വകലാശാല തലം വരെയുള്ള വിദ്യാഭ്യാസ ക്രമത്തിൽ വരുത്തേണ്ട മൗലികമായ പരിവർത്തനത്തെകുറിച്ചാണ് ഈ ലേഖനം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1997 - പുതുമയും പുത്തൻപുതുമയും വിദ്യാഭ്യാസ ക്രമത്തിൽ - സ്കറിയ സക്കറിയ
1997 – പുതുമയും പുത്തൻപുതുമയും വിദ്യാഭ്യാസ ക്രമത്തിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: പുതുമയും പുത്തൻപുതുമയും വിദ്യാഭ്യാസ ക്രമത്തിൽ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1997
    • താളുകളുടെ എണ്ണം: 5
    • അച്ചടി: Seraphic Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1987 – ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ – സി. കെ. മൂസ്സത്

1987 ജനുവരിയിൽ ഇറങ്ങിയ ജന്മഭൂമി വാർഷികപതിപ്പിൽ സി കെ മൂസ്സത് എഴുതിയ ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാംസ്കാരികമായ ഏകീകരണത്തിനോ ഭാഷാ വികസനത്തിനോ ഭാഷാ സംസംസ്ഥാന രൂപീകരണം സഹായകമായിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ് സി കെ മൂസ്സത് ഈ ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1987 - ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ - സി. കെ. മൂസ്സത്

1987 – ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – ക്രിസ്തുദേവാനുകരണം – മയ്യനാട്ട് ഏ. ജോൺ

തോമസ് അക്കെമ്പിസ് ലത്തീൻ ഭാഷയിൽ രചിച്ച പ്രശസ്ത ക്രൈസ്തവ ധ്യാനാത്മക കൃതിയായ De imitatione Christi (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) യുടെ മലയാളപരിഭാഷകളിൽ ഒന്നായ ക്രിസ്തുദേവാനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഈ പരിഭാഷ നടത്തിയിട്ടുള്ളത് മയ്യനാട്ട് ഏ. ജോൺ ആണ്. 1937-ൽ മയ്യനാട്ട് ഏ. ജോൺ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പരിഭാഷ ശ്രദ്ധിയ്ക്കപ്പെട്ടതു് അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിലാണു്. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. ആ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1942 - ക്രിസ്തുദേവാനുകരണം
1942 – ക്രിസ്തുദേവാനുകരണം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രിസ്തുദേവാനുകരണം
  • രചന: മയ്യനാട്ട് ഏ. ജോൺ
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 616
  • അച്ചടി: Cherupushpa Mudralayam, Thevara.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മഹേതിഹാസത്തിൻ്റെ പ്രാഗ് രൂപം – സ്കറിയ സക്കറിയ

 ലളിതാംബിക അന്തർജനത്തിൻ്റെ അഗ്നിസാക്ഷി എന്ന നോവലിന് മഹേതിഹാസത്തിൻ്റെ പ്രാഗ് രൂപം എന്ന തലക്കെട്ടിൽ രസന ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 07) സ്കറിയ സക്കറിയ എഴുതിയ  അവലോകനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മഹേതിഹാസത്തിൻ്റെ പ്രാഗ് രൂപം - സ്കറിയ സക്കറിയ
മഹേതിഹാസത്തിൻ്റെ പ്രാഗ് രൂപം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  മഹേതിഹാസത്തിൻ്റെ പ്രാഗ് രൂപം
  • രചന: സ്കറിയാ സക്കറിയ
  • താളുകളുടെ എണ്ണം: 6
  • അച്ചടി : Srimudralayam, Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – തേജസ്വിയായ വംഗപ്രതിഭ – സി. കെ. മൂസ്സത്

ബംഗാളി സാഹിത്യകാരനായ ശരത് ചന്ദ്ര ചാറ്റർജിയുടെ ജന്മ ശതാബ്ധിയോടനുബന്ധിച്ച് സുബോധചന്ദ്ര സെൻ ഗുപ്ത രചിച്ച്  കെ . എം. തരകൻ പരിഭാഷപ്പെടുത്തി കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശരച്ചന്ദ്രൻ മനുഷ്യനും കലാകാരനും എന്ന പുസ്തകത്തെ കുറിച്ചും ശരത് ചന്ദ്ര ചാറ്റർജിയെ കുറിച്ചും1978 മാർച്ച് മാസത്തിലെ ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ തേജസ്വിയായ വംഗപ്രതിഭ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

1978 - തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്
1978 – തേജസ്വിയായ വംഗപ്രതിഭ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തേജസ്വിയായ വംഗപ്രതിഭ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – സിൽവർ ജുബിലി സുവനീർ – പാലാ അൽഫോൻസാ കോളേജ്

പാലാ അൽഫോൻസാ വനിതാ കോളേജിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് 1989 ൽ പുറത്തിറക്കിയ സ്മരണികയായ സിൽവർ ജുബിലി സുവനീർ ൻ്റെ
സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രമുഖരുടെ ആശംസകൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - സിൽവർ ജുബിലി സോവനീർ - അൽ ഫോൻസാ കോളേജ്
1989 – സിൽവർ ജുബിലി സോവനീർ – അൽ ഫോൻസാ കോളേജ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സിൽവർ ജുബിലി സുവനീർ – പാലാ അൽഫോൻസാ കോളേജ്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 188
  • പ്രസാധകർ: The Principal, Alphonsa College, Palai
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2014 – മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്

2014 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഹെർമ്മൻ ഗുണ്ടർട്ട് – മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ പ്രശസ്തമായ മലയാളഭാഷാവ്യാകരണം, മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്നീ രണ്ടു പ്രശസ്തകൃതികളുടെ ഒരുമിച്ചു ചേർത്തുള്ള പുനഃപസിദ്ധീകരണമാണ് ഈ പുസ്തകം. ഈ കൃതികൾ ഒരുമിച്ചും വെവ്വേറെയേയായും ഇതിനു മുൻപ് പലതവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മൂലകൃതികൾ അടക്കമുള്ള പുസ്തകങ്ങളുടെ പലപതിപ്പുകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് വന്നിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ദീർഘമായ പഠനവും ലഭ്യമാണ്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2014 - മലയാള ഭാഷാ വ്യാകരണം - വ്യാകരണ ചോദ്യോത്തരം - ഗുണ്ടർട്ട്
2014 – മലയാള ഭാഷാ വ്യാകരണം – വ്യാകരണ ചോദ്യോത്തരം – ഗുണ്ടർട്ട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്:  ഹെർമ്മൻ ഗുണ്ടർട്ട് – മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ
    • രചന: Herman Gundert
    • പ്രസിദ്ധീകരണ വർഷം: 2014
    • പ്രസാധകർ: S P C S, Kottayam
    • താളുകളുടെ എണ്ണം: 508
    • അച്ചടി: M.P. Paul Smaraka Offset Printing Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി