1946 ൽ ഏ. പുതിച്ചേരി രചിച്ച് , ഏൽത്തുരുത്ത് ആശ്രമം പ്രസിദ്ധീകരിച്ച രോഗിക്കും ദുഃഖിതനും ആശ്വാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1946 – രോഗിക്കും ദുഃഖിതനും ആശ്വാസം
രോഗബാധിതരെയും ദുഃഖിതരെയും ആശ്വസിപ്പിക്കുന്ന, ആത്മീയ-മനഃശാന്തി, ആശയങ്ങളെ അകറ്റാതെ, അവതരിപ്പിക്കുന്നൊരു കര്‍മ്മഗ്രന്ഥമാണ് ഈ പുസ്തകം. രോഗിക്ക് ഉപകരിക്കുന്ന ജപങ്ങൾ ഇതിലെ പ്രധാന ഉള്ളടക്കമാണ്. ലേഖകന്‍ ഏ. പുതിച്ചേരി തൻ്റെ അനുഭവങ്ങളും ഗൗരവ തത്ത്വചിന്തകളും ഈ ഗ്രന്ഥത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
1980 ൽ സീറോ‑മലങ്കര കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ച മലങ്കര സഭാപുനരൈക്യ സുവർണ്ണജൂബിലി സുവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1980 – മലങ്കര സഭാ പുനരൈക്യ സുവർണ്ണജൂബിലി സുവനീർ
സൂവനീറിൻ്റെ പ്രസിദ്ധീകരണം 1980‑ൽ കോട്ടയത്ത് “പുനരൈക്യ ചലനത്തിന്റെ Golden‑Jubilee Celebration” സമയത്ത് നടന്നു എന്ന വിശദീകരിക്കുന്നു “മലങ്കര സഭാ പുനരൈക്യ സുവർണ്ണ ജൂബിലി സുവനീർ‑” എന്നത് ഒരു മാഗസീൻ രൂപത്തിലുള്ള സമാഹാരമാണ്, . ഈ സുവനീർ‑ൽ 1930 ലെ “പുനരൈക്യ ചലനത്തിന്റെ” (Reunion Movement) 50ാം വാർഷികം അതിൻ്റെ ശ്രദ്ധേയമായ സാരമാണ് .
സീറോ‑മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യം, ലത്തീൻ‑, ഓർത്തഡോക്സ്‑, ജേക്കോബൈറ്റ് സഭാ ബന്ധങ്ങൾ, സൂനഹദോസ്, മാർ ഇവാനിയോസ്, മാർ ബസേലിയോസ്, മാർ ഗ്രിഗോറിയോസ് തുടങ്ങിയ വ്യക്തിമാദ്ധ്യമങ്ങൾ രുചികരമായ ലേഖനങ്ങൾ, ചരിത്രക്കുറിപ്പുകൾ, പുനരൈക്യം എന്ന ദാർശനിക-ആത്മീയ ചലനത്തിന്റെ പൊതു വിശദീകരണം എന്നിവയേക്കുറിച്ച് മനോഹരമായി പ്രതിപാദിക്കുന്നു.
1939 – ൽ മാന്നാനത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപ്രതിയായ മലങ്കര സഭാമാതാവിൻ്റെ ഒരു വീരസന്താനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 – മലങ്കര സഭാമാതാവിൻ്റെ ഒരു വീര സന്താനം
പുസ്തകത്തിൻ്റെ ഉള്ളടക്കത്തിൽ വിശദമാക്കുന്നത് ഈ പുസ്തകം വലിയൊരു ആത്മീയചരിത്ര ഗ്രന്ഥം മാത്രമല്ല, കേരളത്തിലെ 19-ാം നൂറ്റാണ്ടിലെ സാമൂഹിക–മതപരമായ പശ്ചാത്തലത്തെ ആഴത്തിൽ പരിശോധിക്കുന്നതാണ്. ഇതിൽ ധന്യനായ കുരിയാക്കോസ് ഏലിയാസ് ചാവറയുടെ (Blessed Kuriakose Elias Chavara) ജീവിതവും സേവനങ്ങളും പകർത്തിയിരിക്കുന്നു.
ചാവറയുടെ ആത്മീയതയും മഠജീവിതം നയിച്ച മാതൃകയും.ശിഷ്ടാചാര പുതുക്കലുകൾ, കുർബ്ബാന പുസ്തകങ്ങൾ, കത്തോലിക്ക പാഠപുസ്തകങ്ങൾ എന്നിവയുടെ ക്രമീകരണം.വിദ്യാഭ്യാസ രംഗത്ത് ചെയ്ത ഇടപെടലുകൾ — ദളിതർക്കും പിന്നാക്കക്കാർക്കും സ്കൂൾ വിദ്യാഭ്യാസം.
സാമൂഹിക നീതി, പ്രാഥമിക വിദ്യാലയങ്ങൾ, അനാഥാശ്രമങ്ങൾ, ദാരിദ്ര്യനിവാരണ പദ്ധതി (മിഡ് ഡേ മീൽ പോലുള്ള ആദ്യ ആശയങ്ങൾ).
സഭയിൽ ആത്മീയതയും പൗരോഹിത്യവും വളർത്താൻ ചെയ്ത ശ്രമങ്ങൾ ഇതേക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.
മലയാളത്തിൽ ആദ്യമായി വിശുദ്ധ ചാവറയുടെ ജീവിതം ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതിയാണ് ഇത്.
സീറോ മലബാർ സഭയുടെ നിർമ്മിതിയിലുണ്ടായ പ്രഥമരായ നേതാക്കളിൽ ഒരാളായ ചാവറയുടെ ദൗത്യം വിശകലനം ചെയ്യുന്നുണ്ട് ഇതിൽ. .ഇന്ത്യൻ ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട ചലനങ്ങൾ വിവരിക്കുന്നു.
സാമൂഹിക നവോത്ഥാന കാഴ്ചപ്പാട് ചാവറയുടെ വിദ്യാഭ്യാസ-പുനസംസ്കരണ പദ്ധതികളുടെ സാമൂഹിക സ്വാധീനം.
സഭാ രാഷ്ട്രീയങ്ങളുടെ ആഴം സഭയിലെ ആഭ്യന്തര പ്രശ്നങ്ങളോടുള്ള ആത്മീയവീക്ഷണപരമായ സമീപനം ഇതേക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.
The Educational Publishing Co. പ്രസിദ്ധീകരിച്ച The Triumph Of Truth എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1986ൽ , സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷസംഘം പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1986 സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം
റോമിൽ പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള ആസ്ഥാനത്ത് സീറോ മലബാർ സഭയുടെ മെത്രാപ്പോലീത്തമാർക്ക് കൈമാറിയ പുതിയ കുർബ്ബാനക്രമം അനുസരിച്ച് തയ്യാറാക്കിയ ഡിക്രിയിൽ പറയുന്നതുപോലെ ,തയ്യാറാക്കിയതാണു പ്രസ്തുത കുർബ്ബാനക്രമം. സീറോ മലബാർ സഭയുടെ ആഘോഷമായ റാസക്രമത്തിൽ അനുഷ്ഠിക്കേണ്ട പൊതു നിർദ്ദേശങ്ങളും ,കർമ്മങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
1968 ൽ സീറോ മലബാർ സഭ പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം
കുർബ്ബാനക്രമം സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തുടർന്ന് പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനകളിൽ തുടങ്ങി , കുർബ്ബാനയുടെ അവസാനഘട്ടംവരെയും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.
1941-ൽ പ്രസിദ്ധീകരിച്ച, കൽദായ സുറിയാനി കുർബ്ബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1941 കൽദായ സുറിയാനി കുർബ്ബാന
ക്രിസ്തീയ ഭക്തികർമ്മങ്ങളിൽ വച്ച് ഏറ്റവും സംപൂജ്യമായ വിശുദ്ധ കുർബ്ബാന തുടക്കം മുതൽ അവസാനം വരെ, കാർമ്മികൻ അൾത്താരയിൽ അനുഷ്ഠിക്കുന്ന പൂജാക്രമങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
കാർമ്മികനും ശുശ്രൂഷിയും സുറിയാനി ഭാഷയിൽ ചൊല്ലുന്ന കുർബ്ബാനയുടെ അർത്ഥം ഗ്രഹിച്ച് സകല വിശ്വാസികൾക്കും പൂർണ്ണഫലം പ്രാപിക്കുവാൻ ഈ ചെറിയ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
Through this post, we are releasing the scan of the book An Explanation Of The Syro Malabarese Holy Mass written by Alphonso Raes published in the year 1957.
1957 – An Explanation Of The Syro Malabarese Holy Mass
This book provides a detailed account of how the Syro-Malabar Church conducts the Holy Mass. To facilitate a clearer understanding of these liturgical practices, the content is organized into three distinct sections.
The Rites of Preparation, The Mass of the Catechumens, and the Mass of the Faithful, followed by conclusion. Each section outlining its respective proceedings.
1988 – ൽ പ്രസിദ്ധീകരിച്ച, വാഴ്ത്തപ്പെട്ട ചാവറയച്ചൻ രചിച്ച പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1988 – പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക
സാധാരണക്കാർക്കു കൂടി ഉൾക്കൊള്ളൻ കഴിയുന്ന വിധം ഇതിൻ്റെ ഗദ്യവിവർത്തനം തയ്യറാക്കിയത് Z.M Moozoor ആണു്.വളരേ ക്ലേശകരമായ ഒരു കൃത്യം ആയിരുന്നു ഇതു്.ആത്മകഥാ ശൈശവ കാലാനുഭവങ്ങൾ അയവിറക്കുകയാണ് കാവ്യത്തിൻ്റെ ആദ്യഭാഗത്ത്.പ്രപഞ്ചസൃഷ്ട്ടാവായ ദൈവം തനിക്ക് നൽകിയിട്ടുള്ള നന്മ്കൾക്ക് അനുരൂപമായി ജീവിക്കൻ കഴിയാതെ വന്നതിലുള്ള പശ്ചാത്താപം ആണ് ഇതിൻ്റെ കാതൽ.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്).