The Triumph Of Truth – V. Viraraghavan

The Educational Publishing Co. പ്രസിദ്ധീകരിച്ച The Triumph Of Truth  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

The Triumph Of Truth - V. Viraraghavan
The Triumph Of Truth – V. Viraraghavan

മെറ്റാ ഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  The Triumph Of Truth
  • രചന: V. Viraraghavan
  • താളുകളുടെ എണ്ണം:70
  • അച്ചടി: The Huxley Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1986 സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം

1986ൽ  ,  സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷസംഘം പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം  എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1986 സീറോ മലബാർ സഭയുടെ ആഘോഷമായ റാസക്രമം
1986 സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ  റാസക്രമം

 

റോമിൽ പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള ആസ്ഥാനത്ത്  സീറോ മലബാർ സഭയുടെ മെത്രാപ്പോലീത്തമാർക്ക് കൈമാറിയ പുതിയ കുർബ്ബാനക്രമം അനുസരിച്ച് തയ്യാറാക്കിയ ഡിക്രിയിൽ പറയുന്നതുപോലെ ,തയ്യാറാക്കിയതാണു പ്രസ്തുത കുർബ്ബാനക്രമം. സീറോ മലബാർ സഭയുടെ ആഘോഷമായ റാസക്രമത്തിൽ അനുഷ്ഠിക്കേണ്ട പൊതു നിർദ്ദേശങ്ങളും ,കർമ്മങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം:336
  • അച്ചടി:San Jose Press, Tvm
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1968 – സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം

1968 ൽ  സീറോ മലബാർ സഭ പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1968 - സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം
1968 – സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം

 

കുർബ്ബാനക്രമം സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തുടർന്ന് പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനകളിൽ തുടങ്ങി , കുർബ്ബാനയുടെ അവസാനഘട്ടംവരെയും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സീറോമലബാർ സഭയുടെ കുർബാനക്രമം
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Mar Thoma Sleeha Press, Aluva
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 കൽദായ സുറിയാനി കുർബ്ബാന

1941-ൽ പ്രസിദ്ധീകരിച്ച, കൽദായ സുറിയാനി കുർബ്ബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1941 കൽദായ സുറിയാനി കുർബ്ബാന

1941 കൽദായ സുറിയാനി കുർബ്ബാന

ക്രിസ്തീയ ഭക്തികർമ്മങ്ങളിൽ വച്ച് ഏറ്റവും സംപൂജ്യമായ വിശുദ്ധ കുർബ്ബാന തുടക്കം മുതൽ അവസാനം വരെ, കാർമ്മികൻ അൾത്താരയിൽ അനുഷ്ഠിക്കുന്ന പൂജാക്രമങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
കാർമ്മികനും ശുശ്രൂഷിയും സുറിയാനി ഭാഷയിൽ ചൊല്ലുന്ന കുർബ്ബാനയുടെ അർത്ഥം ഗ്രഹിച്ച് സകല വിശ്വാസികൾക്കും പൂർണ്ണഫലം പ്രാപിക്കുവാൻ ഈ ചെറിയ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൽദായ സുറിയാനി കുർബ്ബാന
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം:116
  • അച്ചടി: St. Joseph’s Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – An Explanation Of The Syro Malabarese Holy Mass

Through this post, we are releasing the scan of the book An Explanation Of The Syro Malabarese Holy Mass  written by Alphonso Raes   published in the year 1957.

1957 - An Explanation Of The Syro Malabarese Holy Mass
1957 – An Explanation Of The Syro Malabarese Holy Mass

 

This book provides a detailed account of how the Syro-Malabar Church conducts the Holy Mass. To facilitate a clearer understanding of these liturgical practices, the content is organized into three distinct sections.

The Rites of Preparation, The Mass of the Catechumens, and the Mass of the Faithful, followed by conclusion. Each section outlining its respective proceedings.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name: An Explanation Of The Syro Malabarese Holy Mass
  • Author: Alphonso Raes
  • Published Year: 1957
  • Number of pages: 62
  • Scan link: Link

 

 

2000 – പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ദി

2000 – ൽ  നവജീവ പരീക്ഷത് പാല പ്രസിദ്ധീകരിച്ച പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ധി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2000 - പ്ലാസിഡ് - സി എം ഐ - ജന്മശദാബ്ധി

2000 – പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ധി

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. .

  • പേര്:പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ദി
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 28
  • അച്ചടി:  Deepika Offset Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1988 – പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക

1988 – ൽ പ്രസിദ്ധീകരിച്ച, വാഴ്ത്തപ്പെട്ട ചാവറയച്ചൻ രചിച്ച പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1988 - പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക
1988 – പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക

 

സാധാരണക്കാർക്കു കൂടി ഉൾക്കൊള്ളൻ കഴിയുന്ന വിധം ഇതിൻ്റെ ഗദ്യവിവർത്തനം തയ്യറാക്കിയത് Z.M Moozoor ആണു്.വളരേ ക്ലേശകരമായ ഒരു കൃത്യം ആയിരുന്നു ഇതു്.ആത്മകഥാ ശൈശവ കാലാനുഭവങ്ങൾ അയവിറക്കുകയാണ് കാവ്യത്തിൻ്റെ ആദ്യഭാഗത്ത്.പ്രപഞ്ചസൃഷ്ട്ടാവായ ദൈവം തനിക്ക് നൽകിയിട്ടുള്ള നന്മ്കൾക്ക് അനുരൂപമായി ജീവിക്കൻ കഴിയാതെ വന്നതിലുള്ള പശ്ചാത്താപം ആണ് ഇതിൻ്റെ കാതൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്).

  • പേര്: പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 176
  • അച്ചടി:  Udaya Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1935 – കത്തോലിക്ക യുവലോകം പുസ്തകം – 8 വോള്യം – 5

1935 -ൽ പ്രസിദ്ധീകരിച്ച, കത്തോലിക്ക യുവലോകം  എന്ന ദ്വിമാസിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

കത്തോലിക്ക യുവലോകം പുസ്തകം - 8 വോള്യം - 5
കത്തോലിക്ക യുവലോകം പുസ്തകം – 8 വോള്യം – 5

 

കത്തോലിക്ക യുവജനസഖ്യം പ്രസിദ്ധീകരിക്കുന്ന ഒരു ദ്വിമാസിക ആണ് ഇതു്. ഒണോരേ സ്മാരകം, ആഹാര പദാർത്ഥങ്ങളും ജനസംഖ്യാവർദ്ദനവും വിശ്വശാന്തി , മംഗളപത്രം എന്നിവയാണു ഇതിലെ ഉള്ളടക്കം.  ഡോക്ടർ പീ ജെ തോമസ്സിൻ്റെ  ഒരു article ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതു ശ്രദ്ദേയമാണു്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കത്തോലിക്ക യുവലോകം
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Mar Louis Memmorial Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – പൂവും കായും – സി കെ .മറ്റം

1952 ൽ പ്രസിദ്ധീകരിച്ച, സി കെ . മറ്റം രചിച്ച  പൂവും കായും എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 

1952 - പൂവും കായും - സി കെ .മറ്റം
1952 – പൂവും കായും – സി കെ .മറ്റം

 

പ്രശസ്ത സാഹിത്യകാരനും ,മലയാളഭാഷയിൽ കറകളഞ്ഞ ,അനവധി ഉത്തമഗ്രന്ഥങ്ങളുടെ കർത്താവും ,വിശ്വ സാഹിത്യ സാംഘടനയുടെ ഭാരത പ്രതിനിധി എന്നീ നിലകളിൽ പ്രഖ്യാതനുമായ ഫാദർ മറ്റത്തിൻ്റെ പൂവുംകായുമെന്ന ഈ പുസ്തകത്തിൽ ഒന്നാമത്തെതു കൈരളിയുടെ അക്ഷരമാല എന്ന ഉപന്യാസമാണ്.കൂടാതെ കേരളത്തിലെ നൃത്യ കലകളേക്കുറിച്ചും,കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തെക്കുറിച്ചും ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നു.

 

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പൂവും കായും
  • രചയിതാവ്:  സി കെ .മറ്റം
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 148
  • അച്ചടി:Sahithya Nilayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1993 – ഒക്ടോബർ – ജീവവചനം

1993 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ജീവവചനം  എന്ന കുടുംബമാസികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1993 - Oct - ജീവവചനം
1993 – Oct – ജീവവചനം

 

ഇന്ത്യയിലെ ബ്രദറൺ സഭകളുടെ ചരിത്രത്തിൽ വിശിഷ്ടസേവനം ചെയ്ത ക്രൈസ്തവഗാനരചയിതാവ് കൂടിയായിരുന്ന എം.ഇ. ചെറിയാൻ മരിച്ചപ്പോൾ പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പാണിത്. സത്യം പബ്ലിക്കേഷൻസ് ആണ് ഈ മാസികയുടെ പ്രസാധകർ. എം.ഇ. ചെറിയാൻ സ്മരണകൾ,  അദ്ദേഹത്തിൻ്റെ ഗാനങ്ങൾ, ഇങ്ങനെ നിരവധി ഓർമ്മകൾകൊണ്ട് സവിശേഷമാക്കിയിട്ടുണ്ട് മാസികയുടെ ഈ ലക്കം.

K C. Jacob, Kadammanitta, Pathanamthitta ആണ്  ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  ജീവവചനം – 1993 ഒക്ടോബർ ലക്കം
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 34
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി