ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ചരിത്രവും വളർച്ചയും വിവരിക്കുന്ന ഒരു പ്രധാന കൃതിയായ ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ
ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ

 

ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ എന്ന പുസ്തകം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ചരിത്രവും വളർച്ചയും വിവരിക്കുന്ന ഒരു പ്രധാന കൃതിയാണ്.ഈ കൃതി ആദ്യം ഫ്രഞ്ച് ഭാഷയിൽ എഴുതപ്പെട്ടതും പിന്നീട് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമാണ്.തുടർന്ന് മലയാള പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു.അതിനാൽ ഇതു ഒരു പ്രാദേശിക ചരിത്രഗ്രന്ഥം മാത്രമല്ല, ലോക ക്രൈസ്തവ പണ്ഡിതലോകത്തിൽ ശ്രദ്ധനേടിയ പഠനകൃതിയുടെ മലയാളാവിഷ്ക്കാരവും ആണ്.എന്നാൽ ഈ പുസ്തകം എഴുതപ്പെട്ട വർഷം ലഭ്യമല്ല.

പുസ്തകത്തിൽ പ്രധാനമായി പ്രതിപാദിക്കുന്നത് ഇന്ത്യയിലെ ആദിമ ക്രൈസ്തവസഭയുടെ ഉത്ഭവം, തോമാശ്ലീഹ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചെന്ന പാരമ്പര്യം, സുറിയാനി പരമ്പര്യവും ആരാധനാക്രമങ്ങളും, പൗരസ്ത്യസഭകളുടെ ചരിത്രബന്ധങ്ങൾ, കേരളത്തിലെ നസ്റാണി സമൂഹത്തിൻ്റെ വളർച്ച, പാശ്ചാത്യ പൗരസ്ത്യ സഭാ ബന്ധങ്ങൾ ഇതൊക്കെയാണ്.ഈ പുസ്തകത്തിനു ചരിത്രപരവും സഭാപരവും അക്കാദമികവുമായ വലിയ പ്രാധാന്യമുണ്ട്.സീറോ മലബാർ സഭയുടെ പരമ്പര്യവും വേരുകളും പഠിക്കുന്നവർക്ക് വിലപ്പെട്ട റഫറൻസ് ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ
  • താളുകളുടെ എണ്ണം: 352
  • അച്ചടി: Mar Mathews Press, Muvattupuzha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2011- പ്രണാമം

St.Josephs College, Devagiri  യിൽ നിന്നും 2011 – ൽ  പ്രസിദ്ധീകരിച്ച, പ്രണാമം  എന്ന സൂവനീറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2011- പ്രണാമം
2011- പ്രണാമം

 

CMI സഭയിലെ പുരോഹിതനും,വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയും അതിലുപരി St.Josephs College  എന്ന സ്ഥാപനത്തിന്റെ ആദ്യകാല പ്രിൻസിപ്പലും ആയിരുന്ന (1956–1963)Fr. Theodosius എന്ന മഹാനായ വ്യക്തിയെ അനുസ്മരിക്കാൻ, അദ്ദേഹത്തിൻ്റെ സേവനങ്ങളെ ആദരിക്കാൻ പ്രസിദ്ധീകരിച്ച ഒരു സ്മരണാഞ്ജലി ആണ് ഈ മാഗസിൻ.തൻ്റെ ദർശനം കൊണ്ടും സമർപ്പണവും കൊണ്ടും ഒരു സമുന്നത സംസ്ക്കാരത്തിനും പൈതൃകത്തിനും നിദാനമായിത്തീർന്ന് അമരത്വമായി ജീവിതത്തെ മാറ്റുകയായിരുന്നു Fr.Theodosius.

അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ, വിദ്യാഭ്യാസ സംഭാവനകൾ, സഭയിലും കോളേജിലും നടത്തിയ സേവനങ്ങൾ,ഫോട്ടോകൾ, സഭാനേതാക്കന്മാരുടെ സന്ദേശങ്ങൾ എന്നിവയാണ് ഈ മാഗസിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പ്രണാമം
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി: Geethanjali prints, Calicut
  • പ്രസാധകർ :Radhakrishnan Nair
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – കന്യകാമറിയം ഒരു ജീവചരിത്രം

1938 -ൽ  പ്രസിദ്ധീകരിച്ച,  കന്യകാമറിയം ഒരു ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - കന്യകാമറിയം ഒരു ജീവചരിത്രം

1938 – കന്യകാമറിയം ഒരു ജീവചരിത്രം

ക്രിസ്തുദേവൻ്റെ മാതാവെന്നുള്ള ഏകകാരണത്താൽ തന്നെ ദേവമാതാവ് എന്ന അസുലഭ ദിവ്വ്യപദംപ്രാപിച്ച അനേകകോടിജനങ്ങളുടെ ഭക്തിക്കു വിഷയമായിത്തീർന്ന കന്യകാമറിയത്തിൻ്റെ പരിപൂർണ്ണവും ആത്മാഭിരാമവുമായ ഒരു സജീവ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  കന്യകാമറിയം ഒരു ജീവചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1938
  • രചയിതാവ്: മയ്യനാട്ട് ഏ ജോൺ
  • അച്ചടി:S.R.V. Press, Quilon
  • താളുകളുടെ എണ്ണം: 231
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1942 – അലോഷ്യസ് മരിയ ബെൻസിഗർ

1942-ൽ  പ്രസിദ്ധീകരിച്ച, അലോഷ്യസ് മരിയ ബെൻസിഗർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1942 - അലോഷ്യസ് മരിയ ബെൻസിഗർ
1942 – അലോഷ്യസ് മരിയ ബെൻസിഗർ

 

സ്വിറ്റ്സർലൻ്റിലെ ധനാഢ്യനും ഉത്തമകത്തോലിക്കനുമായിരുന്ന ജോൺ അഡൽറിക് ബെൻസിഗറിൻ്റെ മകനായി ജനിച്ച അലോഷ്യസ് മരിയ ബെൻസിഗറിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്നചെറുഗ്രന്ഥമാണ് ഇത്.അദ്ദേഹത്തിനു സുലഭമായിരുന്ന എല്ലാ ലൗകീക സുഖങ്ങളും സമൃദ്ധിയും ത്യജിച്ച് ഒരു സന്യാസിയായി മാറിയ അദ്ദേഹത്തിൻ്റെ ജീവിതം വർണ്ണനാതീതമായിരുന്നു.1900-കളിൽ നമ്മുടെ കൊച്ചു കേരളത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചതായി ഈ പുസ്തകത്തിൽ പറയപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അലോഷ്യസ് മരിയ ബെൻസിഗർ
  • രചയിതാവ്: മയ്യനാട്ട് ഏ ജോൺ
  • പ്രസിദ്ധീകരണ വർഷം: 1942
  • അച്ചടി:The Assisi Press, Quilon
  • താളുകളുടെ എണ്ണം: 81
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1920 – വ്യാകുലഭംഗപ്പാടു

1920 -ൽ പ്രസിദ്ധീകരിച്ച  വ്യാകുലഭംഗപ്പാടു  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1920 - വ്യാകുലഭംഗപ്പാടു
1920 – വ്യാകുലഭംഗപ്പാടു

 

ആഗസ്റ്റീൻ സഭക്കാരിയായ ജർമ്മനിയിൽ നിന്നുള്ള അന്ന കത്രീന എന്ന കന്യകയുടെ ധ്യാനങ്ങളിൽ നിന്നുള്ള നമ്മുടെ കർത്താവീശോമിശിഹായുടെ വ്യാകുല ഭംഗപ്പാട് ചരിത്രം വായിക്കുവാൻ ഇടയായ രചയിതാവ് മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ഇത്.

ഇതിൽ കർത്താവിൻ്റെ  വ്യാകുല ഭംഗപ്പാടും, ദിവ്യകാരുണ്യസ്ഥാപനവും   സംബന്ധിച്ചുള്ള സുവിശേഷചരിത്രങ്ങൾ സൂഷ്മമായി വിവരിച്ചിരിക്കുന്നു. ഇത് വായിക്കുമ്പോൾ  മാതാവിൻ്റെ വ്യാകുലങ്ങളിലും, കർത്താവിൻ്റെ ഭംഗപ്പാടുകളിലും അത്യന്തം അലിവും സ്നേഹവും ഭക്തിയും ഉണ്ടാകും എന്ന് രചയിതാവ് കൂട്ടിച്ചേർക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വ്യാകുലഭംഗപ്പാടു
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: St. Joseph’s Press, Elthuruthu
  • താളുകളുടെ എണ്ണം: 405
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ

1947 -ൽ പ്രസിദ്ധീകരിച്ച പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ
1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ

 

നമ്മുടെ ദിവ്യരക്ഷകനായ മിശിഹാ നിശിതപീഢനങ്ങൾ സഹിച്ച് കുരിശിൽ കിടക്കുമ്പോഴും അനാഥയായ സ്വമാതാവിനോടുള്ള പുത്രധർമ്മം നിർവ്വഹിച്ചുകൊണ്ട് വൽസലശിക്ഷ്യനായ യോഹന്നാനെ സ്വമാതൃസംരക്ഷണം ഏൽപ്പിച്ചു. പരിപാവനവും സമ്പൂർണ്ണവുമായ സ്നേഹവാൽസല്യങ്ങളാൽ സ്നേഹിച്ചിരുന്ന അരുമസന്താനം സഹിക്കുന്ന നിഷ്ടൂരവേദനകൾ, അപമാനങ്ങൾ,  സ്നേഹിതരാലും ബന്ധുക്കളാലുംപരിത്യക്തനായി ഈശോ കൈവരിക്കുവാൻ പോകുന്ന നിഷ്ടൂര മരണം, തൻ്റെ വാൽസല്യ ഭാജനത്തിൻ്റെ ആസന്ന വിരഹം എന്നിങ്ങനെ മൂർച്ചയേറിയ സന്താപശരങ്ങൾ  ഏറ്റുവാങ്ങി മനം തകർന്നു കുരിശിനടുത്ത് നിലകൊള്ളുന്ന മാതവിൻ്റെ വ്യകുലതാ ധ്യാനങ്ങളേക്കുറിച്ചാണ് ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Mar Louise Memorial Press, Alwaye
  • താളുകളുടെ എണ്ണം: 83
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951-ക്രൈസ്തവ രക്തസാക്ഷികൾ

1951-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ രക്തസാക്ഷികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ക്രൈസ്തവ രക്തസാക്ഷികൾ

1951-ക്രൈസ്തവ രക്തസാക്ഷികൾരക്തസാക്ഷികളുടെ രക്തം ക്രൈസ്തവസഭയുടെ അസ്ഥിവാരമത്രെ.ഇപ്രകാരം വിശ്വസത്തിനുവേണ്ടി തങ്ങളുടെ ജീവനെ ബലി അർപ്പിച്ചിട്ടുള്ള വിശ്വാസവീരന്മാരുടെ രക്തസാക്ഷിമരണം ജീവിക്കുന്ന വിശ്വാസികൾക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ധൈര്യവും പ്രോൽസാഹനവും നൽകുന്നതാണെന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.ഏതാനും ക്രൈസ്തവ രക്തസാക്ഷികളുടെ ജീവചരിത്രങ്ങളെ സംക്ഷേപിച്ച് എഴുതിയിട്ടുള്ള ഈ ചെറുഗ്രന്ഥം ആധുനികലോകത്തെ വിശ്വാസികൾ വായിച്ചു ഗ്രഹിക്കേണ്ടതു തന്നെയാണ്.

സത്യത്തിനു വേണ്ടി സാക്ഷി നിൽക്കുന്നതിനും നിത്യഭവനത്തെപ്പറ്റിയുള്ള ദർശനം എപ്പോഴും നമ്മുടെ ചിന്താഗതിയിൽ ഉണ്ടായിരിക്കുന്നതിനും രചയിതാവിൻ്റെ പരിശ്രമഫലം ഇതിൽ പ്രേരകമായിട്ടുണ്ട്.

കൊല്ലം വാളകം സ്വദേശി എം.എം. ബാബു ആണ് ആണു ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ ആയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:-ക്രൈസ്തവ രക്തസാക്ഷികൾ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 187
  • അച്ചടി:Hebron Printing House, Kumbanad
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1954 – തിരുഹൃദയാനുകരണം

1954 – ൽ പ്രസിദ്ധീകരിച്ച, ആർനോൾഡ് . എസ്. ജെ രചിച്ച തിരുഹൃദയാനുകരണം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - തിരുഹൃദയാനുകരണം
1954 – തിരുഹൃദയാനുകരണം

 

ഈശോസഭക്കാരനായ അർണ്ണോൾഡ് എന്ന വൈദീകൻ ലത്തീൻഭാഷയിൽ രചിച്ച പുസ്തകത്തിൻ്റെ മലയാള തർജ്ജമയാണ് ഈ ഗ്രന്ഥം. പുത്തൻ പള്ളി സെമിനാരി വിദ്യാർത്ഥികളുടെ പരിശ്രമഫലമാണ് ഈ മലയാള തർജ്ജമ.ഈ മഹാഗ്രന്ഥം നാലു വകുപ്പുകൾ ആയിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.

ഒന്നാം ഭാഗത്തിൽ, ഹൃദയവിശുദ്ധി വരുത്തുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ, രണ്ടാം ഭാഗത്ത് ഈശോയുടെ കർമ്മോയുക്തമായ ജീവിതത്തിൽ അവിടുത്തെ തിരുഹൃദയത്തെ അനുകരിക്കുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ. മൂന്നാം ഭാഗത്ത് നമ്മുടെ ദിവ്യരക്ഷകൻ്റെ പീഡാനുഭവ ജീവിതത്തിൽ തൻ്റെ തിരുഹൃദയത്തെ അനുകരിക്കുവാൻ തക്ക ഉപദേശങ്ങൾ.നാലാം പുസ്തകത്തിൽ പരമാനന്ദം അനുഭവിക്കുന്ന ഈശോയുടെ തിരുഹൃദയത്തോട് നമ്മെ യോജിപ്പിക്കുന്നതിന് പറ്റിയ ഉപദേശങ്ങൾ. ഇങ്ങനെ നാലു ഭാഗങ്ങൾ ആയി സംഗ്രഹിച്ചിരിക്കുന്ന ഒരു മഹാഗ്രന്ഥമാണ് ഈ പുസ്തകം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:തിരുഹൃദയാനുകരണം
  • രചന:ആർനോൾഡ് . എസ്. ജെ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ജെ.എം. പ്രസ്സ്, ആലുവ
  • താളുകളുടെ എണ്ണം:825
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1927 – കത്തോലിക്ക മത പഠനം

1927 -ൽ  ക.നി.മൂ.സ  ഹില്ല്യാരോസച്ചൻ അവർകളാൽ രചിക്കപ്പെട്ട കത്തോലിക്ക മത പഠനം  എന്ന പുസ്തകത്തിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 

1927 - കത്തോലിക്ക മത പഠനം
1927 – കത്തോലിക്ക മത പഠനം

 

മനുഷ്യനും ദൈവവുമായുള്ള ദൃഢമായ ബന്ധമാണ് മതം.

കത്തോലിക്ക മതപഠനം എന്ന ഈ പുസ്തകത്തിൽ സ്കൂൾ കുട്ടികൾക്ക് മന:പാഠം പഠിക്കേണ്ട നമസ്ക്കാരങ്ങൾ, ആരാധനകൾ, മതസംബന്ധമായ വിവിധ വിഷയങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കത്തോലിക്ക മത പഠനം
  • രചയിതാവ്:ഹില്ല്യാരോസച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: Catholic Mission Press, Kottayam
  • താളുകളുടെ എണ്ണം: 241
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – കുടുംബദീപം മാസികയുടെ 12 ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കുടുംബദീപം  മാസികയുടെ ‌1934 ൽ  പ്രസിദ്ധീകരിച്ച 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 

1934 - ജനുവരി - കുടുംബദീപം മാസിക - പുസ്തകം 05 -ലക്കം 01
1934 – ജനുവരി – കുടുംബദീപം മാസിക – പുസ്തകം 05 -ലക്കം 01

 

പതിനൊന്നാം പീയൂസ് മാർപാപ്പായുടെ ഗുരുപ്പട്ട സുവർണ്ണജൂബിലിയും കർമ്മലീത്ത സഭയുടെ വജ്രജൂബിലിയും ആഘോഷിച്ച വേളയിൽ തുടങ്ങിയ പ്രസിദ്ധീകരണമായ കുടുംബദീപം  ഒരു കത്തോലിക്ക കുടുംബ മാസികയായി 1930-ൽ ആരംഭിച്ചു. കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളെ ലക്ഷ്യമാക്കി, വിശ്വാസജീവിതം, കുടുംബമൂല്യങ്ങൾ, സാമൂഹ്യബോധം എന്നിവ വളർത്തുക എന്നതായിരുന്നു ഇതിൻ്റെ മുഖ്യ ഉദ്ദേശ്യം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കുടുംബദീപം മാസിക
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Little Flower Press, Thevara
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി