1945 – മനുഷ്യപ്പുഴുക്കൾ

മാക്സിം ഗോർക്കി എഴുതി, എ. മാധവൻ വിവർത്തനം ചെയ്ത മനുഷ്യപ്പുഴുക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1945-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മൂലകൃതിയുടെ പേര്  Creatures that once were men എന്നാണ്. 1897-ലാണ് ഗോർക്കി ഈ പുസ്തകം എഴുതിയത്. തൻ്റെ ജീവിതത്തിലെ ആദ്യകാലസംഭവങ്ങളെ ഒരു നീണ്ടകഥയുടെ രൂപത്തിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യപ്പുഴുക്കൾ
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – പരലോകം

വള്ളത്തോൾ രചിച്ച്, 1959 -ൽ പ്രസിദ്ധീകരിച്ച പരലോകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രശസ്തരായ വ്യക്തികൾ മരണമടഞ്ഞപ്പോൾ വള്ളത്തോൾ എഴുതിയ കവിതകളാണ് ഇതിലുള്ളത്. ദാദാബായ് നവറോജി, ബാലഗംഗാധര തിലകൻ, സി. ആർ. ദാസ്, കസ്തൂർബാ, കേരളവർമ്മ വലിയകോയിതമ്പുരാൻ, എ ആർ രാജരാജവർമ്മ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, ടാഗോർ, വെണ്മണി മഹൻ, ചട്ടമ്പി സ്വാമികൾ, നടുവത്തച്ഛൻ എന്നിവരെക്കുറിച്ചാണ് കവിതകൾ

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത  രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പരലോകം
  • താളുകളുടെ എണ്ണം: 100
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിങ്ങ് & പബ്ലിഷിങ്ങ് ഹൗസ്, തൃശ്ശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – കവനകൗതുകം

1934 – ൽ പ്രസിദ്ധീകരിച്ച, എം. കുഞ്ഞുണ്ണിപ്പിള്ള എഴുതിയ കവനകൗതുകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗ്രന്ഥകാരൻ പല കാലങ്ങളിലായി എഴുതിയ കവിതകളാണ് പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കവനകൗതുകം
  • രചയിതാവ്: എം. കുഞ്ഞുണ്ണിപ്പിള്ള
  • താളുകളുടെ എണ്ണം: 64
  • അച്ചടി: S. R. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പ്രബന്ധതിലകം – രണ്ടാം ഭാഗം

കെ. ശിവരാമ പണിക്കർ രചിച്ച, പ്രബന്ധതിലകം രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിവിധ വിഷയങ്ങളിലായി എഴുതിയിട്ടുള്ള പതിനൊന്നു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ വർഷം ഇതിൽ കാണുന്നില്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രബന്ധതിലകം രണ്ടാം ഭാഗം
  • രചയിതാവ്: കെ. ശിവരാമ പണിക്കർ
  • താളുകളുടെ എണ്ണം: 144
  • അച്ചടി: R. K Press, Alleppey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – രാഗപരാഗം

1949 – ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച രാഗപരാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള കാവ്യശാഖയിലെ കാല്പനികകവിയായിരുന്നു ചങ്ങമ്പുഴ. ഭാവാത്മകവും മനുഷ്യവികാരങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നവയുമാണ് അദ്ദേഹത്തിൻ്റെ മിക്ക കവിതകളും. അത്തരത്തിലുള്ള പതിനെട്ടു കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: രാഗപരാഗം
  • രചയിതാവ്: Changampuzha Krishnapilla
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 80
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – കൗമുദി ആഴ്ചപ്പതിപ്പ്

1955 ജനുവരി 3, 10, 17, 24 തിയതികളിൽ പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 4 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.1955 – ജനുവരി 24 – കൗമുദി ആഴ്ചപ്പതിപ്പ്

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 5 ലക്കം 43
  • പ്രസിദ്ധീകരണ വർഷം: 1955
  • പ്രസിദ്ധീകരണ തീയതി: 1955 ജനുവരി 03 (കൊല്ലവർഷം 1130 ധനു 19)
  • താളുകളുടെ എണ്ണം: 38
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 5 ലക്കം 44
  • പ്രസിദ്ധീകരണ വർഷം: 1955
  • പ്രസിദ്ധീകരണ തീയതി: 1955 ജനുവരി 10 (കൊല്ലവർഷം 1130 ധനു 26)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 5 ലക്കം 45
  • പ്രസിദ്ധീകരണ വർഷം: 1955
  • പ്രസിദ്ധീകരണ തീയതി: 1955 ജനുവരി 17 (കൊല്ലവർഷം 1130 മകരം 04)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 5 ലക്കം 46
  • പ്രസിദ്ധീകരണ വർഷം: 1955
  • പ്രസിദ്ധീകരണ തീയതി: 1955 ജനുവരി 24 (കൊല്ലവർഷം 1130 മകരം 11)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം

1976-ൽ പ്രസിദ്ധീകരിച്ച, പി. ആർ. നമ്പ്യാർ രചിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിൽ സോഷ്യലിസവും കമ്യൂണിസവും എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യത്തിനായി പാർട്ടി സ്വീകരിക്കുന്ന നയങ്ങളെ പാർട്ടി പരിപാടി എന്ന് വിളിക്കുന്നു. ഓരോ കാലഘട്ടത്തിലും പാർട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങൾ, സമരരൂപങ്ങൾ, സംഘടനാരീതികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് പാർട്ടിയുടെ അടവുകൾ. ഇതിനെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – കൗമുദി ആഴ്ചപ്പതിപ്പ്

1956 സെപ്റ്റംബർ 30, നവംബർ 19, ഡിസംബർ 3,10,16,23 തിയതികളിൽ പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 6 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.1956 – കൗമുദി ആഴ്ചപ്പതിപ്പ് നവംബർ 19

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 8 ലക്കം 28
  • പ്രസിദ്ധീകരണ വർഷം: 1956
  • പ്രസിദ്ധീകരണ തീയതി: 1956 സെപ്റ്റംബർ 30 (കൊല്ലവർഷം 1132 കന്നി 15)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 8 ലക്കം 34
  • പ്രസിദ്ധീകരണ വർഷം: 1956
  • പ്രസിദ്ധീകരണ തീയതി: 1956 നവംബർ 19 (കൊല്ലവർഷം 1132 വൃശ്ചികം 04)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 8 ലക്കം 36
  • പ്രസിദ്ധീകരണ വർഷം: 1956
  • പ്രസിദ്ധീകരണ തീയതി: 1956 ഡിസംബർ 03 (കൊല്ലവർഷം 1132 വൃശ്ചികം 18)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 8 ലക്കം 37
  • പ്രസിദ്ധീകരണ വർഷം: 1956
  • പ്രസിദ്ധീകരണ തീയതി: 1956 ഡിസംബർ 10 (കൊല്ലവർഷം 1132 വൃശ്ചികം 25)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 8 ലക്കം 38
  • പ്രസിദ്ധീകരണ വർഷം: 1956
  • പ്രസിദ്ധീകരണ തീയതി: 1956 ഡിസംബർ 16 (കൊല്ലവർഷം 1132 ധനു 02)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 8 ലക്കം 39
  • പ്രസിദ്ധീകരണ വർഷം: 1956
  • പ്രസിദ്ധീകരണ തീയതി: 1956 ഡിസംബർ 23 (കൊല്ലവർഷം 1132 ധനു 09)
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ചൈനയിലെ സാംസ്കാരിക വിപ്ലവം

1966 – ൽ പ്രസിദ്ധീകരിച്ച, ജി. അധികാരി എഴുതിയ ചൈനയിലെ സാംസ്കാരിക വിപ്ലവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1966-76 കാലഘട്ടത്തിൽ മാവോ സെതൂങ്ങിൻ്റെ നേതൃത്വത്തിൽ ചൈനയിൽ നടന്ന സാമൂഹിക-രാഷ്ട്രീയ വിപ്ലവമാണ് ചൈനയിലെ സാംസ്കാരികവിപ്ലവം എന്നറിയപ്പെടുന്നത്. സോഷ്യലിസ്റ്റ് വിപ്ലവം നടന്ന രാജ്യത്ത് സാംസ്കാരിക വിപ്ലവം നടക്കുന്ന സാമൂഹിക സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് സി പി ഐ ജനറൽ സെക്രട്ടറി ആയിരുന്ന ജി. അധികാരി.

ഈ പുസ്തകത്തിൻ്റെ മുൻ-പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചൈനയിലെ സാംസ്കാരിക വിപ്ലവം
  • രചയിതാവ്: ജി. അധികാരി
  • താളുകളുടെ എണ്ണം:70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – ആർദ്രാവതാരം

1927-ൽ പ്രസിദ്ധീകരിച്ച, സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി എഴുതിയ ആർദ്രാവതാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഒരു രാജാവിൻ്റെ കഥയാണ് ആർദ്രാവതാരം എന്ന കവിതയിലൂടെ ഗ്രന്ഥകർത്താവ് പറയുന്നത്. കഥാപാത്രങ്ങളുടെ ആംഗലേയ പേരുകൾ മലയാളികൾക്ക് ആസ്വാദ്യമാവുകയില്ല എന്നു കരുതി ഓരോരുത്തർക്കും മലയാളപേരുകൾ ആണ് കൊടുത്തിട്ടുള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്:  ആർദ്രാവതാരം
  • രചയിതാവ്:  സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 50
  • അച്ചടി:  ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി