1936 – ലഘുവ്യാകരണം

1936 – ൽ പ്രസിദ്ധീകരിച്ച, പി കെ നാരായണപിള്ള എഴുതിയ ലഘുവ്യാകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യപഞ്ചാനനൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ നാരായണപിള്ള മലയാളത്തിലെ ആദ്യകാല ഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാള സാഹിത്യ നിരൂപണ രംഗത്തെ ആദ്യകാല വിമർശകനുമാണ്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നിവയെല്ലാം ഒത്തുചേർന്ന ആൾ എന്ന അർത്ഥമാണ് സാഹിത്യപഞ്ചാനനൻ എന്ന വാക്കിനുള്ളത്. വിദ്യാർത്ഥികൾക്ക് വ്യാകരണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്നതിനായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ശബ്ദം, നാമം, കൃതി എന്നിവയെക്കുറിച്ച് ഉദാഹരണസഹിതം  വിവരിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ലഘുവ്യാകരണം
  • രചയിതാവ്: പി കെ നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Sri Rama Vilas Press, Branch Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – മൂലൂർ കവിതകൾ

എൻ കെ ദാമോദരൻ സമാഹരിച്ച് 1969 ൽ പ്രസിദ്ധീകരിച്ച മൂലൂർ കവിതകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സരസകവി എന്ന പേരിലാണ് മൂലൂർ അറിയപ്പെട്ടിരുന്നത്. എന്നാൽ അതു മാത്രമായിരുന്നില്ല, കവി. കേരളത്തിൻ്റെ സാംസ്കാരികമണ്ഡലത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന സാമൂഹ്യ വിപ്ലവകാരി കൂടി ആയിരുന്നു. അമ്പത്തി അഞ്ചിലധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. മൂലൂരിൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമാണ് ഇത്.

സാഹിത്യത്തിലും ജാതിചിന്ത പ്രബലമായിരുന്ന അക്കാലത്ത് ജാതീയതക്കെതിരെ ശക്തമായി നിലകൊണ്ട കവി ആയിരുന്നു മൂലൂർ. ആദ്യകാലത്ത് പത്മനാഭശൗണ്ഡികൻ എന്ന പേരിൽ എഴുതിയിരുന്ന മൂലൂർ കുറെക്കഴിഞ്ഞപ്പോൾ തൻ്റെ പേരിനൊപ്പം പണിക്കർ എന്ന് ചേർത്തത് അന്നത്തെ ചില സവർണ കവികൾക്ക് പിടിച്ചില്ല. അതിൻ്റെ പേരിൽ ‘പണിക്കർ’ യുദ്ധം എന്ന കവിത തന്നെ മൂലൂർ രചിച്ചു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മൂലൂർ കവിതകൾ
  • രചയിതാവ്: മൂലൂർ, സമ്പാദകൻ എൻ കെ ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 136
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2006 – ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി

പി ഗോവിന്ദപ്പിള്ള രചിച്ച 2006-ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ശാസ്ത്രീയ സോഷ്യലിസ സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ച ഫ്രെഡറിക് എംഗൽസിൻ്റെ പ്രാധാന്യവും താത്വിക-പ്രായോഗിക മണ്ഡലങ്ങളിൽ അദ്ദേഹത്തിൻ്റെ പങ്കും വിശദമാക്കുന്ന ഗ്രന്ഥമാണിത്. മലയാളത്തിൽ ആദ്യം രചിക്കപ്പെട്ട, എംഗൽസിൻ്റെ ജീവചരിത്രമാണെന്ന പ്രാധാന്യവും ഈ കൃതിക്കുണ്ട്. 1820 മുതൽ 1895 വരെയുള്ള എംഗൽസിൻ്റെ ജീവചരിത്രത്തെ കാലാനുക്രമമായി വിവരിക്കുന്ന രീതിയല്ല രചയിതാവായ പി ഗോവിന്ദപ്പിള്ള പിന്തുടരുന്നത്. ആ കാലഘട്ടത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിവരണങ്ങൾക്കൊപ്പം മാർക്സും എംഗൽസും അവരുടെ നിലപാടുകളിൽ എത്തിച്ചേരാനിടയായ ദാർശനികവും രാഷ്ട്രീയവുമായ വികാസഗതിയെ അപഗ്രഥിക്കുകയും ചെയ്യുന്നു.

നീലംപേരൂർ മധുസൂദനൻ നായരാണ് പുസ്തകത്തിനു വേണ്ടി എംഗൽസിൻ്റെ കവിതകൾ വിവർത്തനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവൻ നായരുടെ ഓർമ്മയ്ക്ക് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2006
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 488
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – Keralabhasakavyavivartah – E V Ramasarma Namputiri

1948 – ൽ ഇ വി രാമശർമ നമ്പൂതിരി രചിച്ച കേരളഭാഷാ കാവ്യവിവർത്തഃ എന്ന സംസ്കൃത കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1897-1957 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പണ്ഡിതർ ഇ വി രാമൻ നമ്പൂതിരി കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ ഗവേഷകൻ തുടങ്ങി പല മേഖലകളിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ സംസ്കൃത കൃതിയാണ് ഇത്. മഹാകവി വള്ളത്തോൾ, മഹാകവി ഉള്ളൂർ എന്നിവരുടെ മലയാള കവിതകളുടെ സംസ്കൃത പരിഭാഷകളാണ് ഈ ലഘുകൃതിയിലുള്ളത്. മദ്രാസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ വി രാഘവൻ ആണ് അവതാരിക എഴുതിയിട്ടുള്ളത്.

ഡോ ബാബു ചെറിയാൻ, ശ്രീകാന്ത് താമരശ്ശേരി എന്നിവരാണ് ഈ പുസ്തകത്തിൻ്റെ സമ്പാദകർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Keralabhasakavyavivartah
  • രചയിതാവ്: E.V. Ramasarma Namputiri
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 20
  • അച്ചടി:Sundaravilasa Gairvani Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം

1957 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച  കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം   എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കമ്യൂണിസ്റ്റ് പർട്ടി പുറത്തിറക്കിയ വിജ്ഞാപനം ആണ് ഇത്. ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. അതിനായി പാർട്ടി മുന്നോട്ടു വെക്കുന്ന നയപരിപാടികൾ ആണ് ലഘുലേഖയിൽ തുടർന്നുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം 
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും

1956 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിപ്രസിദ്ധീകരിച്ച ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ ക്രൂഷ്ചേവ് നടത്തിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ചാണ്
ജയപ്രകാശ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളോട് ചില കാര്യങ്ങൾ പറയുന്നത്. സ്റ്റാലിൻ ഭരണത്തിൽ കീഴിൽ കമ്യൂണിസത്തിൻ്റെ പേരിൽ നടത്തിയിട്ടുള്ള പാതകങ്ങളെക്കുറിച്ച്, ക്രൂഷ്ചേവിൻ്റെ തുറന്നു പറച്ചിലിനു മുൻപേ തന്നെ ഇവിടത്തെ നേതാക്കൾക്കെങ്കിലും അറിവുണ്ടായിരിക്കണം. എന്നിട്ടും ഇത്രയും കാലം ഇവർ മൗനമവലംബിച്ചതിനു കാരണമെന്ത് എന്ന് കത്തിൽ ചോദിക്കുന്നു. മറ്റിടങ്ങളിലെ പോലെ ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റുകാർ മോസ്കോയുടെ പാവകളായി അനുവർത്തിച്ചു വരുന്നു.

തുടർന്ന് അജയഘോഷ് നൽകുന്ന മറുപടിയിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച നേട്ടങ്ങൾ എണ്ണി പറയുന്നു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും സോവിയറ്റ് യൂണിയനിൽ നിലനിൽക്കുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണ്. തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തിയിട്ടുള്ളതും
സോവിയറ്റ് നേതാക്കൾ തന്നെ ആണ്. സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഉന്നതമായ തത്വങ്ങൾ ചരിത്രപരമായി നിറവേറ്റപ്പെടുന്നത് സോഷ്യലിസത്തിൽ മാത്രമാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും

1957-ൽ പ്രസിദ്ധീകരിച്ച, ഇ. ഗോപാലകൃഷ്ണ മേനോൻ എഴുതിയ സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും കമ്യൂണിസ്റ്റ് പാർട്ടി മെംബർമാരും അനുഭാവികളും ചേർന്ന് 1956 ഒക്ടോബർ മാസത്തിൽ തൃശൂർ വെച്ച് ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. സഹകരണപ്രസ്ഥാന രംഗത്തു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ഉയർന്നു വന്ന കാര്യങ്ങൾ ആണ് ഈ ലഘുലേഖയിൽ പറയുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും
  • പ്രസിദ്ധീകരണ വർഷം:1957
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക

1956-ൽ പ്രസിദ്ധീകരിച്ച, എ കെ ഗോപാലൻ എഴുതിയ പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ൽ ഇന്ത്യയിൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് എഴുതിയതാണിത്. ഭരണകക്ഷിയായ കോൺഗ്രസ്സിൻ്റേയും പ്രതിപക്ഷ പാർട്ടികളുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങളെ പരിശോധിക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ അവർ മുന്നോട്ടു വെക്കുന്ന നയപരിപാടികളെക്കുറിച്ച് വിമർശനാത്മകമായി പഠനം നടത്തുകയും ചെയ്തിരിക്കുന്നു. സുശക്തമായ ജനാധിപത്യത്തിനായി പ്രതിപക്ഷ പാർട്ടികൾ ശക്തിപ്പെടേണ്ടതുണ്ട് എന്നും ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക
  • പ്രസിദ്ധീകരണ വർഷം:1956
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം

1956 – ൽ പ്രസിദ്ധീകരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച  കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം   എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ നിശിതമായി വിമർശിക്കുകയാണ് ലേഖകൻ. പ്രകടനപത്രികയിൽ കോൺഗ്രസ്സിൻ്റെ ഭൂതകാലചരിത്രത്തെക്കുറിച്ച് എഴുതിയതിൽ സത്യസന്ധത ഇല്ല. ദേശീയ പ്രസ്ഥാനം കോൺഗ്രസ്സിൻ്റെ കുത്തകയല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഭരണം ഏറ്റെടുത്തിട്ടും ഇവി ടുത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. അതിനാൽ തന്നെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾ അടങ്ങുന്ന ഇടതുപക്ഷത്തിനു ജനങ്ങൾ വോട്ട് ചെയ്യണം എന്ന് ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം
  • പ്രസിദ്ധീകരണ വർഷം: 1957
  • രചയിതാവ് : E M S Namboodiripad
  • താളുകളുടെ എണ്ണം:28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – വനഫൂലിൻ്റെ കഥകൾ

ബംഗാളി എഴുത്തുകാരനായ വനഫൂൽ രചിച്ച കഥകൾ, 1958- ൽ രവിവർമ്മ വിവർത്തനം ചെയ്തതിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാലായ് ചന്ദ് മുഖോപാധ്യായ ആണ് കാട്ടുപൂവ് എന്നർത്ഥം വരുന്ന ബനാഫൂൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്. അറുപത്തി അഞ്ച് വർഷത്തോളം നീണ്ട തൻ്റെ സാഹിത്യ ജീവിതത്തിൽ അനേകം കവിതകൾ, ചെറുകഥകൾ, നാടകങ്ങൾ, നോവലുകൾ എന്നിവ അദ്ദേഹം രചിച്ചു. 1975-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. വനഫൂലിൻ്റെ കഥകൾ എന്ന സമാഹാരത്തിൽ പതിനെട്ട് കഥകളാണ് ഉള്ളത്.