1956 – നാടാർ ചരിത്രം – കെ. കൊച്ചുകൃഷ്ണൻ നാടാർ

1956 ൽ പ്രസിദ്ധീകരിച്ച കെ. കൊച്ചുകൃഷ്ണൻ നാടാർ രചിച്ച നാടാർ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Nadar Charithram

മുമ്പ് ചാന്നാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, തിരുനെൽവേലിയിലും തെക്കൻ തിരുവിതാംകൂറിലും പ്രബലമായ നാടാർ സമുദായത്തിൻ്റെ ഉത്ഭവം, ചരിത്രം, പുസ്തകമെഴുതിയ കാലഘട്ടത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ എന്നിവയെ 8 അധ്യായങ്ങളിലായി വിവരിക്കുന്ന പുസ്തകമാണ് ഈ കൃതി.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നാടാർ ചരിത്രം 
  • രചയിതാവ്: K. Kochukrishnan Nadar
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: S.B. Press, Trivandrum
  • താളുകളുടെ എണ്ണം: 258
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ജൂലൈ 6, 13, 20, 27 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 2, 9, 16, 23

1953 ജൂലൈ 6, 13, 20, 27 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 26 ലക്കം 2, 3, 4, 5 എന്നീ നാല് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ജൂലൈ 13 ലക്കത്തിൽ അവസാനത്തെ 2 പേജ് നഷ്ടപ്പെട്ടിട്ടുണ്ട്.

കൊല്ലവർഷത്തെ എത്രാമത്തെ കലണ്ടർ ദിനമാണെന്നാണ് ലക്കം നമ്പറിൽ പ്രസിദ്ധീകരിച്ചു കാണുന്നത്.

Malayalarajyam – 1953 July 06

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1953
    • പ്രസിദ്ധീകരണ തീയതി: 1953 ജൂലൈ 6, 13, 20, 27
    • താളുകളുടെ എണ്ണം: 36 (July 13: 34 pages)
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • July 06, 1953 – 1128 മിഥുനം 22 (Vol. 26, no. 2)  കണ്ണി
    • July 13, 1953 – 1128 മിഥുനം 29 (Vol. 26, no. 9)  കണ്ണി
    • July 20, 1953 – 1128 കർക്കടകം 5 (Vol. 26, no. 16)  കണ്ണി
    • July 27, 1953 – 1128 കർക്കടകം 12 (Vol. 26, no. 23)  കണ്ണി

1937 – നവമ്പർ 1, 8, 15, 22, 29 – കൗമുദി (വാരിക) – പുസ്തകം 1 – ലക്കം 5, 6, 7, 8, 9

1937 നവമ്പർ 1, 8, 15, 22, 29 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി എന്ന വാരികയുടെ പുസ്തകം 1 ലക്കം 5, 6, 7, 8, 9 എന്നീ അഞ്ച് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകളും ചില ലക്കങ്ങളിൽ അവസാന താളുകളും സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.

Kaumudi (weekly) – 1937 November 01

സി വി കുഞ്ഞുരാമൻ 1911-ൽ സ്ഥാപിച്ച കൗമുദി പത്രത്തിൻ്റെ സഹ പ്രസിദ്ധീകരണമായി 1937-ൽ ആരംഭിച്ച വാരികയാണിതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. (ഏതാണ്ട് ഇതേ വർഷത്തിനടുപ്പിച്ചാണ് കൗമുദി ആഴ്ചപ്പത്രം ദിനപ്പത്രമാക്കി മാറ്റിയത്). കൗമുദി ‘വാരിക’യുടെ വോള്യം 1-ലെ തന്നെ ലക്കം 3 മുമ്പ് ലഭ്യമായത് ഇവിടെ പങ്കു വച്ചിരുന്നു. 1950-ൽ പ്രസിദ്ധീകരണം ആരംഭിച്ച, കെ ബാലകൃഷ്ണൻ പത്രാധിപരായ ഇതേ പേരിലുള്ള ‘ആഴ്ചപ്പതിപ്പിനെ’ പറ്റിയുള്ള വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

ഇന്ദിര പ്രിൻ്റിംഗ് വർക്സിൽ നിന്നും തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിച്ച കൗമുദി വാരികയും (1937) കൗമുദി ആഴ്ചപ്പതിപ്പും (1950) തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരം പൊതു ഇടത്ത് ലഭ്യമല്ല. എന്നാൽ, സി വി കുഞ്ഞിരാമൻ ജീവിച്ചിരിക്കെ 1937-ൽ ആരംഭിച്ച കൗമുദി വാരിക, കെ സുകുമാരൻ എഡിറ്ററായി നടത്തിവന്നതായി ഈ ലക്കത്തിൽ കാണാം. 1949-ൽ കുഞ്ഞിരാമൻ അന്തരിച്ച ശേഷം കെ സുകുമാരൻ പത്രത്തിൻ്റെ എഡിറ്ററായി. 1950-ൽ വാരികയെ ‘കൗമുദി ആഴ്ചപ്പതിപ്പ്’ എന്ന പേരിൽ പുതിയ സീരീസ് ആയി (വോള്യം 1, ലക്കം 1 മുതൽ) കെ ബാലകൃഷ്ണൻ പ്രസിദ്ധീകരണം ഏറ്റെടുത്തതായി അനുമാനിക്കാം. ഇപ്പോഴും കേരള കൗമുദി പത്രവും കലാകൗമുദി തുടങ്ങിയ മറ്റ് ആനുകാലികങ്ങളും രണ്ട് വ്യത്യസ്ത ഗ്രൂപ്പായി ഭാഗം വച്ച് നടത്തി വരുന്നതായാണ് അറിയുന്നത്.

റൂബിൻ ഡിക്രൂസിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ രേഖ ഡിജിറ്റൈസേഷനു ലഭ്യമായത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി – പുസ്തകം 1, ലക്കം 5 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 01 (കൊല്ലവർഷം 1113 തുലാം 16)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 6 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 08 (കൊല്ലവർഷം 1113 തുലാം 23)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 7 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 15 (കൊല്ലവർഷം 1113 തുലാം 30)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 8 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 22 (കൊല്ലവർഷം 1113 വൃശ്ചികം 7)
  • താളുകളുടെ എണ്ണം: 14
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 9 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 29 (കൊല്ലവർഷം 1113 വൃശ്ചികം 14)
  • താളുകളുടെ എണ്ണം: 14
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം – ജി പരമേശ്വരൻ പിള്ള

1936-ൽ അച്ചടിച്ച ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Jeevacharithra Sanchika- Rendaam Bhagam

വെങ്കുളം ജി പരമേശ്വരൻ പിള്ള തയ്യാറാക്കിയ ലഘു ജീവചരിത്ര ആഖ്യാനങ്ങളുടെ പുസ്തകമാണിത്. ലോകമെങ്ങും ജീവിച്ചിരുന്ന മഹാന്മാരുടെ 10 വീരചരിതം വീതം, 120 പുറം വരുന്ന ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തി, ഓരോ കൊല്ലവും 12 ഇത്തരം പുസ്തകങ്ങൾ വഴി, 5 വർഷം കൊണ്ട് 600 ഉത്തമചരിതങ്ങൾ പുറത്തിറക്കുക എന്ന ബൃഹത്തായ പദ്ധതിയിലെ രണ്ടാമത്തേതാണ് ഈ പുസ്തകം. രാമാനുജയ്യങ്കാർ, സർ സാലർ ജംഗ്, ബഞ്ജമിൻ ഫ്രാങ്ക്ലിൻ, ക്യാപ്റ്റൻ കുക്ക്, സർ വാൾട്ടർ സ്കാട്ട്, റാബർട്ട് ബ്രൂസ്, താമസ് ഗൈ, ഫുൾട്ടൻ, ഇരവിക്കുട്ടിപ്പിള്ള, ഗലീലിയോ എന്നീ പത്ത് പേരെയാണ് ഈ രണ്ടാം സഞ്ചികയിൽ വിവരിക്കുന്നത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം
  • രചയിതാവ്: G. Parameswaran Pillai
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി: Anantha Rama Varma Press, Trivandrum
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ജൂൺ 1, 8, 15, 22, 29 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 315, 322, 329, 336, 343

1953 ജൂൺ 1, 8, 15, 22, 29 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 25 ലക്കം 315, 322, 329, 336, 343 എന്നീ അഞ്ച് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. വർഷത്തെ എത്രാമത്തെ കലണ്ടർ ദിനമാണെന്നാണ് ലക്കം നമ്പറിൽ പ്രസിദ്ധീകരിച്ചു കാണുന്നത്.

Malayalarajyam – June 1953

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 ജൂൺ 1, 8, 15, 22, 29
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം:
  • June 1, 1953 – 1128 ഇടവം 19 (Vol. 25, no. 315)  കണ്ണി
  • June 8, 1953 – 1128 ഇടവം 26 (Vol. 25, no. 322)  കണ്ണി
  • June 15, 1953 – 1128 മിഥുനം 1 (Vol. 25, no. 329)  കണ്ണി
  • June 22, 1953 – 1128 മിഥുനം 8 (Vol. 25, no. 336)  കണ്ണി
  • June 29, 1953 – 1128 മിഥുനം 15 (Vol. 25, no. 343)  കണ്ണി

1950 – സെപ്റ്റംബർ 18, സെപ്റ്റംബർ 25 – കൗമുദി ആഴ്ചപ്പതിപ്പ്

1950 സെപ്റ്റംബർ 18-ാം തീയതിയും 25-ാം തീയതിയും (കൊല്ലവർഷം 1126 കന്നി 02, കന്നി 09) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 1 ലക്കം 27, 28 എന്നിവയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1950 September 18

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഈ രണ്ട് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 27
  • പ്രസിദ്ധീകരണ വർഷം: 1950
  • പ്രസിദ്ധീകരണ തീയതി: 1950 സെപ്റ്റംബർ 18 (കൊല്ലവർഷം 1126 കന്നി 02)
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 28
  • പ്രസിദ്ധീകരണ വർഷം: 1950
  • പ്രസിദ്ധീകരണ തീയതി: 1950 സെപ്റ്റംബർ 25 (കൊല്ലവർഷം 1126 കന്നി 09)
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – മേയ് 4, 11, 18, 25 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 28, 29, 30, 31

1953 മേയ് 4, 11, 18, 25 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 25 ലക്കം 28, 29, 30, 31 എന്നീ നാല് ലക്കങ്ങളുടെ സ്കാനാണ് ഒരുമിച്ച്  ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Malayala Rajyam – May 4

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 28
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 – മേയ് 04 (കൊല്ലവർഷം 1128 മേടം 21)
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 29
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 – മേയ് 11 (കൊല്ലവർഷം 1128 മേടം 28)
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 30
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 – മേയ് 18 (കൊല്ലവർഷം 1128 ഇടവം 5)
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 31
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 – മേയ് 15 (കൊല്ലവർഷം 1128 ഇടവം 12)
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ക്രൈസ്തവ സഭാചരിത്രം – കെ വി സൈമൺ

1976-ൽ അച്ചടിച്ച, കെ വി സൈമൺ രചിച്ച ക്രൈസ്തവ സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kraistava Sabha Charitram

വേദവിഹാരം എന്ന മഹാകാവ്യത്തിൻ്റെയും അനേകം ക്രൈസ്തവ ഗീതങ്ങളുടെയും രചയിതാവായ കെ വി സൈമൺ 1935-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ സഭാ ചരിത്ര പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണിത്. കേരളത്തിലെ ബ്രദറൻ സഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു. ആദ്യത്തെ അഞ്ച് ശതകങ്ങളിലെ സഭാ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമാക്കുന്നത്. ഒട്ടനവധി സോഴ്സുകളിൽ നിന്നും (ആദ്യകാല സഭാ പിതാക്കന്മാരിൽ നിന്നും, ആധുനിക പാശ്ചാത്യ പണ്ഡിതരിൽ നിന്നും) ധാരാളം ഉദ്ധരണികൾ മിക്കവാറും പേജുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് പുസ്തകത്തിൻ്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. കൈസ്തവ സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ ഉത്ഭവവും വളർച്ചയും പ്രതിസന്ധികളും ഇടയ്ക്കിടെ ഉത്ഭവിച്ച ദുരുപദേശങ്ങളും ആചാരങ്ങളിൽ വന്ന വൈകല്യങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിമർശനബുദ്ധ്യാ അവതരിപ്പിച്ചിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ക്രൈസ്തവ സഭാചരിത്രം
  • രചയിതാവ്: K. V. Simon
  • പ്രസിദ്ധീകരണ വർഷം: 1976
  • അച്ചടി: Ashram Press, Manganam
  • താളുകളുടെ എണ്ണം: 290
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ഏപ്രിൽ 06 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 26

1953 – ഏപ്രിൽ 06 ന് പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 25 ലക്കം 26 ൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1953 April 06

ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സചിത്ര വാരികയാണിത് (ഫോട്ടോകൾ മാത്രമുള്ള സെൻ്റർ സ്പ്രെഡ് ഉൾപ്പെടുത്തിയ ആദ്യ മലയാള ആനുകാലികങ്ങളിലൊന്നാണിതെന്ന് കരുതുന്നു). ദിവംഗതനായ ശ്രീ ശങ്കർ, ഇന്ത്യൻ വിമാനസേന, സർ സി വി രാമനും രാമൻ ഇഫക്റ്റും, പഞ്ചവത്സര പദ്ധതിയും കാർഷിക പുരോഗതിയും, സംസ്കൃതം സംസാര ഭാഷയായിരുന്ന കാലം, മേഘദൂതിലെ രസവും അലങ്കാരവും, ജപ്പാൻ സമ്പ്രദായമനുസരിച്ചുള്ള നെൽകൃഷി, കവിതകൾ, പംക്തികൾ തുടങ്ങിയവ ഈ ലക്കത്തിൽ ചേർത്തിരിക്കുന്നു. സ്കാൻ ചെയ്യാൻ ലഭിച്ച ഈ ലക്കത്തിലെ അവസാന താൾ/ പിൻ കവർ ലഭ്യമല്ല. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 26
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 – ഏപ്രിൽ 06 (കൊല്ലവർഷം 1128 മീനം 24)
  • താളുകളുടെ എണ്ണം: 34
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)

1969 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ സമ്പാദകനായ മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Manushyan Darsanika Dhrshtiyil

1968-ൽ മാന്നാനത്ത് (കോട്ടയം) സംഘടിപ്പിച്ച ആദ്യ കേരളാ ഫിലോസോഫിക്കൽ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യനെ പറ്റിയുള്ള പഠനം, മനുഷ്യനും ലോകവും, സമൂഹ മനുഷ്യൻ, ധാർമ്മിക മനുഷ്യൻ, മനുഷ്യനും സ്വാതന്ത്ര്യവും, ആത്മാവിൻ്റെ അസ്തിത്വം തുടങ്ങി 9 പ്രബന്ധങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)
  • രചയിതാവ്: P. T. Chacko
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: The Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി