1926 – കാവ്യശകലങ്ങൾ – നടുവത്ത് മഹൻ നമ്പൂതിരി

1926-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി എഴുതിയ കാവ്യശകലങ്ങൾ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 – കാവ്യശകലങ്ങൾ – നടുവത്ത് മഹൻ നമ്പൂതിരി

നടുവത്ത് മഹൻ നമ്പൂതിരി (1868-1944) മലയാളത്തിലെ ആധുനിക കവിതയുടെ തുടക്കകാലത്ത് പച്ചമലയാള പ്രസ്ഥാനത്തോടൊപ്പം നിന്ന പ്രമുഖനായ ഒരു കവിയും, കൊടുങ്ങല്ലൂർ കളരിയിലെ അംഗവുമായിരുന്നു. നടുവത്ത് അച്ഛ്ൻ നമ്പൂതിരിയും മഹൻ നമ്പൂതിരിയും ചേർന്ന് “നടുവം കവികൾ” എന്നറിയപ്പെടുന്നു. വിവിധ കാവ്യശകലങ്ങളും ഭക്തിപരമായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. മഹൻ നമ്പൂതിരിയുടെ പത്ത് ക്രിതികളാണ് പ്രസിദ്ദീകരിച്ചിട്ടുള്ളത്. സാരോപദേശശതകം, ഘോശയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങൾ, സന്താനഗോപാലം, മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, ഭക്തിലഹരി, മഹാത്മാഗാന്ധി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാവ്യശകലങ്ങൾ
  • രചന: നടുവത്ത് മഹൻ നമ്പൂതിരി 
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: യോഗക്ഷേമം കമ്പനി ക്ലിപ്തം വക മംഗളോദയം പ്രസ്സ്, തൃശ്ശിവപ്പേരൂർ
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – ചന്ദ്രലേഖ – എൻ. ശിവശങ്കരപ്പിള്ള

1927 ൽ പ്രസിദ്ധീകരിച്ച, എൻ. ശിവശങ്കരപ്പിള്ള എഴുതിയ ചന്ദ്രലേഖ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – ചന്ദ്രലേഖ – എൻ. ശിവശങ്കരപ്പിള്ള

ചന്ദ്രലേഖ എന്ന ഈ കഥ ഒരു ഹിന്ദുസ്ഥാനി കഥയുടെ രൂപാന്തരമാണ്. ഇതിലെ അതിശയോക്തികളും അസംഭവ്യങ്ങളായ സംഭവങ്ങളും കുട്ടികളെ ഏറെ ആകർഷിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചന്ദ്രലേഖ
  • രചന: എൻ. ശിവശങ്കരപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 126
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – രാമായണം പ്രബന്ധം

1930 – ൽ പ്രസിദ്ധീകരിച്ച രാമായണം പ്രബന്ധം – ലഖുവ്യാഖ്യാനസഹിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.

1930 – രാമായണം പ്രബന്ധം – ലഘുവ്യാഖ്യാനസഹിതം

ഈ പുസ്തകം രാമായണ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രബന്ധമാണ്. വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ലഘുവായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പ്രബന്ധം എഴുതിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: രാമായണം പ്രബന്ധം – ലഖുവ്യാഖ്യാനസഹിതം
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: Trissivaperoor Bharatha Vilasam printing press
  • താളുകളുടെ എണ്ണം: 584
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1927-അഷ്ടാംഗസംഗ്രഹം

1927-ൽ പ്രസിദ്ധീകരിച്ച, ‘അഷ്ടാംഗസംഗ്രഹം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927-അഷ്ടാംഗസംഗ്രഹം

ആയുർവേദ പഠനത്തിൽ വളരെ നിർണ്ണായകമായൊരു  ഗ്രന്ഥമാണ് വാഗ്ഭടാചാര്യൻ്റെ ‘അഷ്ടാംഗ സംഗ്രഹം’. അഷ്ടാംഗ സംഗ്രഹം അടിസ്ഥാനപരമായി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കഠിനമായ സംസ്കൃത ശ്ലോകങ്ങളെ സാധാരണക്കാർക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഒരു പോലെ മനസ്സിലാകുന്ന രീതിയിൽ ലളിതമായ മലയാളത്തിലേക്ക് വാസുദേവൻ മൂസ്സത് തർജ്ജിമ ചെയ്തു. അഷ്ടാംഗ സംഗ്രഹത്തിലെ നിദാനസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അഷ്ടാംഗസംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: ഭാരതവിലാസം, തൃശ്ശിവപ്പേരൂർ
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928-വിവേകാനന്ദവിജയം-കവിതകൾ

1928- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം കവിതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1928-വിവേകാനന്ദവിജയം-കവിതകൾ

‘വിവേകാനന്ദവിജയം കവിതകൾ’ എന്ന ഈ പുസ്തകത്തിൽ ദൈവീക സ്തോത്രങ്ങളാണ് രചിച്ചിരിക്കുന്നത്. ഓരോ സ്തോത്രവും  ആത്മീയമായ ധ്യാനത്തിലേക്കും ശാന്തിയിലേക്കും വഴികാട്ടുന്നു. ശ്രീ രാമകൃഷ്ണൻ്റെ ജീവിതത്തെയും ദർശനങ്ങളെയും പ്രകീർത്തിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിവേകാനന്ദവിജയം കവിതകൾ
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: V.V. Press, Kollam
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927-വിദ്വാൻ കൃഷ്ണ്നൃഷി

 1927– ൽ പ്രസിദ്ധീകരിച്ച, ഈ.വി. രാമൻ നമ്പൂതിരി രചിച്ച വിദ്വാൻ കൃഷ്ണ്നൃഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927-വിദ്വാൻ കൃഷ്ണ്നൃഷി

‘ഈ.വി.രാമൻ നമ്പൂതിരി’ രചിച്ച ഈ പുസ്തകത്തിൽ ‘വിദ്വാൻ കൃഷ്ണ്നൃഷി’ എന്ന പണ്ഡിതൻ്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ഒറ്റശ്ലോകങ്ങളുമാണ് ഉള്ളടക്കം. ആയുർവേദ ഡോക്ടറായ കൊളങ്ങേരി ശങ്കരമേനോനാണ് കൃഷ്ണനൃഷിയുടെ ശ്ലോകങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ലേഖകൻ ഈ ജീവചരിത്രം എഴുതിയത്. ആദ്യകാലങ്ങളിയൽ ഈ വിവരങ്ങൾ പരമ്പരയായി ‘നസ്രാണി ദീപിക’ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിൽ വരാത്ത ചില അപൂർവ്വ പദ്യങ്ങൾ ഉൾപെടുത്തി കൊണ്ടാണ് പിന്നീട് പുസ്തകമായി വായനക്കാരിലേക്ക് എത്തുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിദ്വാൻ കൃഷ്ണ്നൃഷി
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: എൽ.എസ്സ് പ്രസ്സ്, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – November – The Zamorin’s College Magazine – Vol – XVI – Issue 01

Through this post, we are releasing the digital scans of The Zamorin’s College Magazine – Vol – XVI – Issue 01 published in the year 1943.

1943 – November – The Zamorin’s College Magazine – Vol – XVI – Issue 01

The 1943 edition of Zamorin’s college Magazine comprised both English and Malayalam Sections. The English section was edited by K. Damodaran Thampan and P. Gopalan Nayar. while the Malayalam section was edited by D. Rama Varier and V. T. Vasudeva Paniker. The Magazines featured a diverse collection of literary articles and essays, addressing a wide range of topics including history. Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: 1943 – November – The Zamorin’s College Magazine – Vol – XVI – Issue 01
  • Published Year: 1943
  • Scan link: Link

1951 – വിദ്യാപ്രകാശിക – പി. അനന്തൻ പിള്ള

1951 ൽ പ്രസിദ്ധീകരിച്ച,  പി. അനന്തൻ പിള്ള രചിച്ച, വിദ്യാപ്രകാശിക  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - വിദ്യപ്രകാശിക - പി. അനന്തൻ പിള്ള
1951 – വിദ്യാപ്രകാശിക – പി. അനന്തൻ പിള്ള

”വിദ്യാപ്രകാശിക” എന്ന ഈ പുസ്തകത്തിൽ എട്ടു ഉപന്യാസങ്ങളെ കുറിച്ചാണ് ഗ്രന്ഥകർത്താവ് വിവരിക്കുന്നത്. ‘ഷേക്സ്പിയർ മഹാകവിയും, നമ്മുടെ വിദ്യാഭ്യാസാഭിവൃദ്ധിയുമാണ് ഇതിലെ ആദ്യത്തെ രണ്ടു ഉപന്യാസങ്ങൾ. വിശ്വചരിത്രം, വിവാഹവും വംശാഭിവൃദ്ധിയും, സാമുദായികജീവിതം, യവദ്വീപ്, കേരളീയ കവിതാരീതി, മല്ലിനാഥൻ്റെ കവിത എന്നിവയാണ് മറ്റ് പ്രധാന വിഷയങ്ങൾ. ഈ ഉപന്യാസങ്ങൾ രചയിതാവിൻ്റെ ചിരകാല പരിശ്രമത്തിൻ്റെ ഫലമാണ്. വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാനും, ആശയങ്ങൾ പ്രകാശിപ്പിക്കാാനുംഈ പുസ്തകം സഹായിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വിദ്യാപ്രകാശിക
    • രചയിതാവ്: പി. അനന്തൻ പിള്ള
    • പ്രസിദ്ധീകരണ വർഷം: 1951
    • അച്ചടി: L.J. Fernandez and Son’s City Press, Trivandrum
    • താളുകളുടെ എണ്ണം: 184
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – ആശാനികേതനം

1945– ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആശാനികേതനം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 – ആശാനികേതനം – എം. സാമുവൽ

ബംഗാളിലെ ഭീകരപ്രസ്ഥാനക്കാരുടെ ഉപജാപങ്ങളെ പശ്ചാത്തലമാക്കിയാണ് ഈ പുസ്തകം രച്ചിചിരിക്കുന്നത്. സരളമായ ഭാഷാശൈലിയിലാണ് എം. സാമുവൽ ആശാനികേതനം എന്ന ഈ പ്രണയകൃതി എഴുതിയിരിക്കുന്നത്. ഇതിലെ കഥാഗതി മനോഹരവും സംഭവബഹുലവുമാണെന്ന്, നിരൂപകൻ സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ആശാനികേതനം
    • രചയിതാവ്: എം. സാമുവൽ
    • പ്രസിദ്ധീകരണ വർഷം: 1945
    • അച്ചടി: S.R. Press Trivandrum
    • താളുകളുടെ എണ്ണം: 156
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – കൗടലിയ

1930-ൽ പ്രസിദ്ധീകരിച്ച, കൗടലിയ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 – കൗടലിയ

ഒരു പുരാതന സംസ്കൃത കൃതിയുടെ മലയാള വിവരണമാണ് ഭാഷാകൗടലിയം. 1930-ൽ കെ. സാംബശിവശാസ്ത്രി ആണ് എഡിറ്റർ ആയി പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൽ പ്രധാനമായി കൗടല്യൻ്റെ (ചാണക്യൻ) അർത്ഥശാസ്ത്രത്തെ കുറിചും അതിന്മേലുണ്ടായ വ്യാഖ്യാനത്തെ കുറിച്ചും പ്രതിപാദിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:- കൗടലിയ
    • പ്രസിദ്ധീകരണ വർഷം: 1930
    • അച്ചടി: The Superintendent, Government Press Trivandrum
    • താളുകളുടെ എണ്ണം:158
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി