1983 ൽ പ്രസിദ്ധീകരിച്ച കുര്യാക്കോസ് വളവനോലിക്കൽ രചിച്ച മർദ്ദനപുരാണം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഭാരതത്തിലെ ഹരിജനങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് കാരണമായ പ്രശ്നങ്ങളെ പറ്റിയുള്ള സമഗ്രമായ പഠനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആദ്യത്തെ ലേഖനത്തിൽ ഹരിജനങ്ങൾക്കെതിരെയുള്ള മർദ്ദനങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നു. തുടർന്നുള്ള ലേഖനങ്ങളിൽ1975നും 1982നും ഇടയ്ക്ക് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള ചില മർദ്ദനങ്ങളുടെ വെളിച്ചത്തിൽ ഈ കാരണങ്ങളെ സ്ഥിരീകരിക്കുവാൻ ശ്രമിക്കുകയുമാണ് ഗ്രന്ഥകർത്താവ് .
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മർദ്ദനപുരാണം
- രചന: Kuriakose Valavanolickal
- പ്രസിദ്ധീകരണ വർഷം: 1983
- താളുകളുടെ എണ്ണം: 128
- അച്ചടി: Vani Printings, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി