1953 ൽ പ്രസിദ്ധീകരിച്ച നവജീവിക ജൂബിലി വിശേഷാൽ പ്രതി യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തൃശൂർ രൂപതയുടെ ബിഷപ്പായിരുന്ന ജോർജ്ജ് ആലപ്പാട്ടിൻ്റെ പൗരോഹിത്യപദപ്രാപ്തിയുടെ രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച നവജീവിക ആനുകാലികത്തിൻ്റെ ( പുസ്തകം 20 ലക്കം 3, 4, 5) വിശേഷാൽ സ്മരണികയാണ് ഈ പുസ്തകം. ആദ്ധ്യാത്മിക പ്രമുഖരുടെ ആശംസകൾ, ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, ദേവാലയങ്ങളുടെയും ചടങ്ങുകളുടെയും ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: നവജീവിക ജൂബിലി വിശേഷാൽ പ്രതി
- താളുകളുടെ എണ്ണം: 140
- അച്ചടി: St. Marys Orphanage Press, Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി