1962 ൽ പ്രസിദ്ധീകരിച്ച ശ്രീധർ മീന്തലക്കര രചിച്ച സാഹിത്യത്തിന് ഒരാമുഖം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വ്യക്തി, എഴുത്തുകാർ, മനശ്ശാസ്ത്രം, വായനക്കാർ, ആശയം, ഭാഷ, അലങ്കാരം, വ്യാകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചിന്തയുടെയും ഗവേഷണപരതയുടെയും ഈടുകൊണ്ട് വേറിട്ട് നിൽക്കുന്ന സാഹിത്യ സംബന്ധിയായ പതിമൂന്നു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: സാഹിത്യത്തിന് ഒരാമുഖം
- രചന: Sreedhar Meenthalakara
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 134
- അച്ചടി: Meera Printing Works, Payyoli
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി