1939 ൽ പ്രസിദ്ധീകരിച്ച വാരിയത്ത് കുട്ടിരാമമേനോൻ രചിച്ച രണവും രാഗവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രചയിതാവ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജന്തുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പഞ്ചതന്ത്രം പോലെ ജന്തുക്കളെ കഥാപാത്രമാക്കിക്കൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ആദ്യ പുസ്തകമായിരിക്കാം ഇത് എന്ന് ഗ്രന്ഥകാരൻ പറയുന്നു.
പുസ്തകത്തിൻ്റെ കവർ പേജുകൾ ലഭ്യമല്ല.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: രണവും രാഗവും
- രചന: Variyath Kuttirama Menon
- പ്രസിദ്ധീകരണ വർഷം: 1939
- താളുകളുടെ എണ്ണം: 54
- അച്ചടി: Empire Press, Calicut
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി