1961 ൽ അദ്ധ്യയനമണ്ഡലം ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച അജ്ഞാതനായ ഒരു ഭാരതീയ ക്രൈസ്തവസന്ന്യാസിയാൽ രചിക്കപ്പെട്ട യോഗസിദ്ധാന്തം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഉദ്ദേശം 200 ബി. സിയിൽ ജീവിച്ചിരുന്ന പതജ്ഞലിയാണ് യോഗസിദ്ധാന്തത്തിൻ്റെ മൂലകർത്താവ്. നാല് അദ്ധ്യായങ്ങളിലായി 200 സൂത്രങ്ങളാണ് യോഗഗ്രന്ഥത്തിലുള്ളത്. കർമ്മയോഗം, ഭക്തിയോഗം,രാജയോഗം, ജ്ഞാനയോഗം, ഹഠയോഗം, എന്നീ അഞ്ചു പ്രധാന യോഗങ്ങളിൽ ഉൾക്കൊള്ളുന്ന മറ്റു യോഗങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: യോഗസിദ്ധാന്തം
- പ്രസിദ്ധീകരണ വർഷം: 1961
- രചന: ഒരു ഭാരതീയ സന്യാസി
- അച്ചടി: St. Joseph’s Press, Mannanam
- താളുകളുടെ എണ്ണം: 136
- സ്കാൻ ലഭ്യമായ ഇടം: കണ്ണി