1922ൽ പ്രസിദ്ധീകരിച്ച സി. അന്തപ്പായി എഴുതിയ ക്രിസ്തീയ പുനരൈക്യം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കോട്ടയത്തെ സി. എം. എസ് കോളേജ് ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജുമായി ചേർക്കണമെന്ന ആവശ്യത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും ആംഗ്ലിക്കൻ ജനങ്ങളുടെ മഹായോഗം പാസ്സാക്കിയതിൻ്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങളുടെ വിവരണമാണ് പുസ്തകത്തിലെ ഉള്ളടക്കം. കോട്ടയത്തെ സി. എം. എസ് കോളേജ് ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജുമായി ചേർക്കണമെന്ന ആവശ്യത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും ആംഗ്ലിക്കൻ ജനങ്ങളുടെ മഹായോഗം പാസ്സാക്കിയതിൻ്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങളുടെ സംക്ഷിപ്ത വിവരണമാണ് പുസ്തകത്തിലെ ഉള്ളടക്കം. സഭയിലെ യാക്കോബായ, പ്രോത്തസ്തന്തുകാർ തുടങ്ങിയ പുത്തൻ കൂറുകാരെ കുറിച്ചും കൃതിയിൽ പരാമർശിച്ചുകൊണ്ട് ഈ കോളേജുകൾ ഒന്നാക്കിയതുകൊണ്ട് കേരളത്തിലെ ക്രിസ്തീയ വകുപ്പുകളുടെ ഐക്യം സാധ്യമാകില്ലെന്ന് അഭിപ്രായപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക്രിസ്തീയ പുനരൈക്യം
- രചന: സി. അന്തപ്പായി
- പ്രസിദ്ധീകരണ വർഷം: 1922
- താളുകളുടെ എണ്ണം: 40
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി