1935 ഫെബ്രുവരി മാസത്തിൽ ആലുവ എസ്. എച്ച്. ലീഗ് പ്രസിദ്ധീകരിച്ച തോമസ് ഇഞ്ചക്കലോടി എഴുതിയ മാർപാപ്പായുടെ പരമാധികാരവും യാക്കോബായ സഭാ റിക്കാർട്ടുകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സഭാപരമായ ഭിന്നിപ്പുകൾ മാർത്തോമ്മാ ക്രിസ്ത്യാനികളെ ഇന്ന് കേരളത്തിൽ നിലവിലുള്ള ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു. യാക്കോബായക്കാരുടെ നിഷേധത്തിനു വിധേയമായ വി. പത്രോസിൻ്റെ പരമാധികാരം, റോമ്മാ സിംഹാസനം, മാർപാപ്പയുടെ പരമാധികാരം എന്നിവകളിൽ യാക്കോബായ സഭയുടെ നിലപാടെന്തെന്ന് അവരുടെ പണ്ഡിതന്മാരാൽ രചിക്കപ്പെട്ടതും, മേലധ്യക്ഷന്മാർ അംഗീകരിച്ചതുമായ റിക്കാർഡുകൾ കൊണ്ട് തെളിയിക്കാനുമുള്ള ഉദ്ദ്യേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതിയെന്ന് രചയിതാവ് ചൂണ്ടിക്കാണിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മാർപാപ്പായുടെ പരമാധികാരവും യാക്കോബായ സഭാ റിക്കാർട്ടുകളും
- രചന: തോമസ് ഇഞ്ചക്കലോടി
- പ്രസിദ്ധീകരണ വർഷം: 1935
- പ്രസാധകർ : S. H. League, Alwaye
- താളുകളുടെ എണ്ണം: 56
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി