1956 ൽ അധ്യയന മണ്ഡലം ഗ്രന്ഥാവലി മൂന്നാമത്തെ പുസ്തകമായി പ്രസിദ്ധീകരിച്ച ജയിക്കബ് നടുവത്തുശ്ശേരി രചിച്ച ആത്മാവുണ്ടോ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സത്യദീപം ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പ്രസ്തുത കൃതി രചയിതാവ് തന്നെ വേണ്ട ഭേദഗതികളോടെ പരിഷ്കരിച്ച് അധ്യയന മണ്ഡലത്തിലേക്ക് അയച്ചുകൊടുത്തതാണിത്. ഭൗതികവാദം, ശാസ്ത്രം, മനസ്സ്, ആത്മാവ്, മന: ശ്ശാസ്ത്രജ്ഞന്മാർ എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ആത്മാവുണ്ടോ
- രചന: ജയിക്കബ് നടുവത്തുശ്ശേരി
- പ്രസിദ്ധീകരണ വർഷം: 1956
- പ്രസാധകർ : Mathew Natakkal, Adhyayanamandalam Grandhavali
- താളുകളുടെ എണ്ണം : 40
- സ്കാൻ ലഭ്യമായ ഇടം: കണ്ണി