1946 ൽ പ്രസിദ്ധീകരിച്ച കെ. എം. പണിക്കർ രചിച്ച ധൂമകേതുവിൻ്റെ ഉദയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഈ ചരിത്രനോവലിൻ്റെ രചയിതാവായ കെ.എം പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ധൂമകേതുവിൻ്റെ ഉദയം
- രചന: കെ.എം.പണിക്കർ
- പ്രസിദ്ധീകരണ വർഷം: 1946
- താളുകളുടെ എണ്ണം: 200
- അച്ചടി: Kamalalaya Printing Works, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി