1990 – Bishop Kurialacherry College Amalagiri – Silver Jubilee Souvenir

1990 ൽ അമലഗിരി ബി. കെ. കോളേജിൻ്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറങ്ങിയ സ്മരണികയായ Bishop Kurialacherry College Amalagiri – Silver Jubilee Souvenir ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്ത്രീകളുടെ സാമൂഹ്യ സാംസ്കാരിക നിലവാരം ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന കുര്യാളശ്ശേരി പിതാവിൻ്റെ ചിരകാലാഭിലാഷമായിരുന്നു ഒരു വനിതാ കോളേജ്. ഈ ആഗ്രഹ പൂർത്തീകരണമെന്നോണം പരിമിതമായ സൗകര്യങ്ങളോടെ 131 പഠിതാക്കളുമായി ആരംഭിച്ച കലാലയമാണ് 1965 ൽ കോട്ടയം അമലഗിരിയിൽ പ്രവർത്തനം ആരംഭിച്ച  ബിഷപ്പ് കുര്യാളശ്ശേരി വനിത കോളേജ്.

പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, കോളേജ് യൂണിയൻ റിപ്പോർട്ട്, ഇംഗ്ലീഷിലും, മലയാളത്തിലും ഹിന്ദിയിലുമായി അധ്യാപകരും, വിദ്യാർത്ഥികളും എഴുതിയിട്ടുള്ള ഓർമ്മക്കുറിപ്പുകളും സാഹിത്യ സൃഷ്ടികളുമാണ്  സ്മരണികയിലെ ഉള്ളടക്കം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - Bishop Kurialacherry College Amalagiri - Silver Jubilee Souvenir

1990 – Bishop Kurialacherry College Amalagiri – Silver Jubilee Souvenir

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: Bishop Kurialacherry College Amalagiri – Silver Jubilee Souvenir
    • പ്രസിദ്ധീകരണ വർഷം: 1990
    • താളുകളുടെ എണ്ണം: 238
    • അച്ചടി: Vani Printings, Ernakulam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *