2002 – ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും – സ്കറിയ സക്കറിയ

2002 ൽ ജോസഫ് പുലിക്കുന്നേൽ എഡിറ്റ് ചെയ്ത് ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഉദയംപേരൂർ സൂനഹദോസ് ഒരു ചരിത്ര വിചാരണ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉദയം പേരൂർ സൂനഹദോസും ഭാരത സഭയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1599 ൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ ലത്തീൻ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ് (Synod of Diamper). കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്‌. നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മാർത്തോമാ ക്രിസ്ത്യാനികൾ) 1500 ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ പലരും കാണുന്നു.സൂനഹദോസ് എന്ന പദത്തിന്  പള്ളികളുടെ ഉദ്യോഗസ്ഥന്മാരുടെ ഒരു സമിതി എന്നാണ് അർത്ഥം. 

ഉദയം പേരൂർ സൂനഹദോസിനെ തുടർന്ന ഭാരത സഭയുടെ ആശയ സമുച്ചയങ്ങളിൽ, പ്രത്യേകിച്ചും, സഭയിലെ സേവന സങ്കല്പങ്ങളിൽ നിന്നും മേൽക്കോയ്മാ സങ്കല്പത്തിലേക്കുള്ള വ്യതിയാനങ്ങൾ വിശദമായി തന്നെ ചർച്ച ചെയ്യുകയാണ് ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2002 - ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും - സ്കറിയ സക്കറിയ
2002 – ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും
  • രചന: സ്കറിയ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2002
  • പ്രസാധകർ: Indian Institute of Christian Studies,Edamattom
  • അച്ചടി: C.R.L.S Offset Printers, Edamattom
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *