1952 ൽ സെൻ്റ് ജോസഫ്സ് അപ്പോസ്തലിക്ക് സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഫാദർ സക്കറിയാസ്. ഒ. സി. ഡി. എഡിറ്റ് ചെയ്തു പുറത്തിറക്കിയ പ്രേഷിത കേരളം – ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതത്തിൻ്റെ പ്രഥമ അപ്പോസ്തലനായ സെൻ്റ് തോമസ് കേരളത്തിൽ പ്രവേശിച്ചതിൻ്റെ പത്തൊൻപതാം ശതാബ്ദവും, ദ്വിതീയ അപ്പോസ്തലനായ സെൻ്റ് ഫ്രാൻസിസ് സേവ്യർ ചരമമടഞ്ഞിട്ടുള്ള നാലു ശതാബ്ദവും, വിശുദ്ധ ചെറുപുഷപം പ്രഖ്യാപിതമായിട്ട് കാൽ ശതാബ്ദവും പൂർത്തിയാക്കുന്ന വർഷമായ 1952 ലാണ് പ്രേഷിത കേരളം എന്ന പ്രസിദ്ധീകരണം ഈ സ്മരണിക പ്രസിദ്ധപ്പെടുത്തുന്നത്. പരിചയവും പാണ്ഡിത്യവും ഉള്ള ലേഖകരുടെ ഭാരത മിഷനെ കാര്യമായി സ്പർശിക്കുന്ന ജീവൽ പ്രശ്നങ്ങളെ തൊട്ട് കാണിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങളൂം, സാഹിത്യ സൃഷ്ടികളുമാണ് സ്മരണീകയുടെ ഉള്ളടക്കം
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പ്രേഷിത കേരളം – ജൂബിലി സ്മാരകം
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 154
- പ്രസാധകർ: S.H.League, Ap. Seminary, Alwaye.
- അച്ചടി: J.M.Press, Alwaye
- സ്കാൻ ലഭ്യമായ ഇടം: കണ്ണി