CMI സഭയുടെ ചെത്തിപ്പുഴ വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കൈയെഴുത്തുമാസികകൾ ഡിജിറ്റൈസ് ചെയ്യുന്ന സുപ്രധാനപദ്ധതിക്ക് കൂടി ഈ കൈയെഴുത്ത് മാസിക ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ Indic Digital Archive Foundation തുടക്കം കുറിക്കുകയാണ്.
ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് പറിച്ചു നടുന്നതിനു തൊട്ട് മുൻപുള്ള മാസമാണ് (1957 മാർച്ച്) ഈ കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചത്. അത് കൊണ്ട് തന്നെ പുതിയ ഭവനത്തിലേക്ക് പോകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷ പത്രാധിപക്കുറിപ്പിൽ കാണാം. തുടർന്ന് സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ ഈ കൈയെഴുത്തുമാസികയിൽ കാണാം. 1957 മെയ് രണ്ടാം വാരത്തിൽ പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിക്കുന്ന ധർമ്മാരാം വാർഷികപതിപ്പിനെ കുറിച്ചുള്ള പരസ്യവും അവസാനം കാണാം. കൈയെഴുത്തു മാസിക ആയതു കൊണ്ട് തന്നെ കവർ പേജിൽ ഒരു വരചിത്രവും ഈ രേഖയിൽ കാണാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1
- താളുകളുടെ എണ്ണം: 56
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
Thanks for this wonderful write up.