1982 ൽ പ്രസിദ്ധീകരിച്ച ജന്മഭൂമി ഓണം വിശേഷാൽ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ കഥയില്ലായ്മയുടെ കത്തുകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സർദാർ കെ. എം. പണിക്കർക്ക് മഹാകവി വള്ളത്തോൾ അയച്ച ഇരുനൂറിൽ പരം കത്തുകൾ കാവാലം നാരായണ പണിക്കർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ കത്തുകളെ കുറിച്ചാണ് ലേഖനം. സാഹിത്യപരവും സ്വകാര്യവുമായ കത്തുകളിലെ ചില വിഷയങ്ങൾ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കഥയില്ലായ്മയുടെ കത്തുകൾ
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1982
- താളുകളുടെ എണ്ണം: 12
- സ്കാൻ ലഭ്യമായ ഇടം: കണ്ണി