1943 – പുരാതനവസ്തുഗവേഷണം – ആർ. വാസുദേവ പൊതുവാൾ

1943 – ൽ പ്രസിദ്ധീകരിച്ച, ആർ. വാസുദേവ പൊതുവാൾ രചിച്ച പുരാതനവസ്തുഗവേഷണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1943 – പുരാതനവസ്തുഗവേഷണം – ആർ. വാസുദേവ പൊതുവാൾ

ആർ. വാസുദേവ പൊതുവാൾ എഴുതിയ ഈ പുസ്തകത്തിൽ പുരാതനവസ്തുഗവേഷണശാസ്ത്രത്തെക്കുറിച്ചാണ് പറയുന്നത്. ഈ പുസ്തകത്തിൽ എട്ട് അധ്യായങ്ങളാണുള്ളത്. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിൻ്റെ ഒരു പൊതുവായ സർവ്വേ, തിരുവിതാംകൂറിലെ പുരാവസ്തു ഗവേഷണ പ്രവർത്തനങ്ങളുടെ പുരോഗതി, ഇന്ത്യൻ പാലിയോഗ്രാഫി (പ്രാചീന ലിപികളെക്കുറിച്ചുള്ള പഠനം), നുമിസ്മാറ്റിക്സ് (നാണയങ്ങളെക്കുറിച്ചുള്ള പഠനം), ഇന്ത്യൻ സംസ്കാരം വിദേശ രാജ്യങ്ങളിൽ വ്യാപിച്ചത്, എപ്പിഗ്രാഫി (ശിലാലിഖിതങ്ങൾ), പുരാവസ്തു സംരക്ഷണം, ഖനനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ കൈയെഴുത്ത് കൃതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരാതനവസ്തുഗവേഷണം
  • രചയിതാവ്: ആർ. വാസുദേവ പൊതുവാൾ
  • പ്രസിദ്ധീകരണ വർഷം: 1943
  • അച്ചടി: The Superintendent Government Press, Trivandrum
  • താളുകളുടെ എണ്ണം:144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *