തൃശ്ശൂർ ജില്ലയിലെ അരണാട്ടുകര ഇൻഫൻ്റ് ജീസസ്സ് ഗേൾസ് ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ്സായിരുന്ന സിസ്റ്റർ മേരി ട്രീസ്സ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അവസരത്തിൽ ജ്യോതിസ്സ് എന്ന പേരിൽ 1988ൽ പ്രസിദ്ധീകരിച്ച സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ഓർമ്മക്കുറിപ്പുകൾ, പ്രമുഖരുടെ സാഹിത്യ സൃഷ്ടികൾ, സ്കൂൾ പരിപാടികളുടെ ചിത്രങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം. സ്കറിയ സക്കറിയ എഴുതിയ മാറുന്ന പാഠപുസ്തകങ്ങൾ എന്ന ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ജ്യോതിസ്സ്
- പ്രസിദ്ധീകരണ വർഷം: 1988
- താളുകളുടെ എണ്ണം: 202
- അച്ചടി: St. Joseph’s I S Press Trichur.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി