1937ൽ കണ്ണൂർ സെൻ്റ് മൈക്കിൾസ് യൂറോപ്യൻ ഹൈ സ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന എ. സൾദാന വൈദികൻ രചിച്ച സുറിയാനി-മലയാള കീർത്തന മാലിക എന്ന സംഗീത സംബന്ധിയായ കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്തീയ ഗാനങ്ങളും പ്രാർത്ഥനകളും പാശ്ചാത്യരുടെ ആധുനിക സംഗീത നോട്ടുകളായി രൂപാന്തരപ്പെടുത്തി രചിച്ചതാണ് ഈ പുസ്തകം. പുസ്തകത്തിൻ്റെ ഒന്നാം ഭാഗത്തിൽ കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മഗീതങ്ങളുടെയും, വാഴ്വിൻ്റെയും സംഗീത നോട്ടുകളും, രണ്ടാം ഭാഗത്തിൽ മലയാള ഗാനങ്ങളുടെ നോട്ടുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗാനങ്ങളുടെ രാഗവും താളവും ഒന്നാണെങ്കിൽ കൂടി അതിൻ്റെ ആലാപനം പല രീതിയിൽ ആവിഷ്കരിക്കപ്പെടാറുണ്ട്. വരമൊഴി രൂപത്തിൽ സംഗീത നോട്ടുകൾ രൂപപ്പെടുത്തി ഗാനങ്ങൾ ആലപിക്കാനായും, പാട്ടുകൾക്ക് ഏകതാനരൂപം കൈവരുത്താനും സമാനമായ രാഗതാളഭാവരൂപങ്ങൾ ഉണ്ടാക്കുന്നതിനും വേണ്ടി രചിക്കപ്പെട്ട ഈ കൃതി അനന്യ സാധാരണവും സംഗീത നോട്ടുകളുടെ രൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തേതുമാണെന്ന് ഗ്രന്ഥ കർത്താവ് സാക്ഷ്യപ്പെടുത്തുന്നു. ദേവാലയങ്ങളിലും പാഠശാലകളിലും പാട്ടുകൾ അഭ്യസിപ്പിക്കുന്നതിനും, ദേവാലയ സംഗീതത്തിൻ്റെ അഭിവൃദ്ധിക്കും, ദൈവശുശ്രൂഷയുടെ മനോഹാരിതക്കും ഈ കൃതി അനുയോജ്യമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സുറിയാനി-മലയാള കീർത്തന മാലിക
- രചന: എ. സൾഡാന
- പ്രസിദ്ധീകരണ വർഷം: 1937
- താളുകളുടെ എണ്ണം: 406
- സ്കാൻ ലഭ്യമായ ഇടം: കണ്ണി