1993ൽ സീറോമലബാർ സിനഡ് സഭയിലെ വിവിധസംഘടനങ്ങളുടെയും സഭാ ജനങ്ങളുടെയും നിർദ്ദേശങ്ങൾക്കായി സമർപ്പിച്ച് പ്രസിദ്ധീകരിച്ച മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം പഠനലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആരാധനാ ക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി സീറോമലബാർ സഭയുടെ എല്ലാ രൂപതകളിലും പ്രവർത്തിക്കുന്ന ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനും ബഹുഭാഷാ പണ്ഡിതനും ആയ പ്രൊ. പി ടി.ചാക്കോ ആണ് ഈ ലഘുലേഖ തയ്യാറാക്കിയത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം
- പ്രസിദ്ധീകരണ വർഷം: 1993
- രചന: പി.ടി. ചാക്കോ
- പ്രസാധകർ: Syro-Malabar Liturgy Committee
- താളുകളുടെ എണ്ണം: 58
- സ്കാൻ ലഭ്യമായ ഇടം: കണ്ണി