1959-ൽ പ്രസിദ്ധീകരിച്ച,ബർത്താമോറിസ് പാർക്കർ , എം. എലിസബേത്ത് ഡൗണിങ്ങ് എന്നിവർ ചേർന്നെഴുതിയ നമ്മുടെ ശരീരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മനുഷ്യശരീരം വിവിധ അവയവങ്ങളും കലകളും ചേർന്നുണ്ടായ അതിസങ്കീർണ്ണമായ യന്ത്രമാണ്.ശരീരത്തിലെ എല്ലാ വ്യൂഹങ്ങളും ചേർന്ന് ഒറ്റയടിയായി പ്രവർത്തിക്കുമ്പോൾ മാത്രമേ ആരോഗ്യ നിലനിൽക്കൂ. നമ്മുടെ ഹൃദയം, ശ്വാസകോശം, ആമാശയം, തലച്ചോറ്, കരൾ, വൃക്കകൾ പലവിധ കലകളാൽ രൂപപ്പെട്ട അവയവങ്ങളാണ്, ഉദാഹരണത്തിന് ആമാശയത്തിൽ പേശികല, നാഡികല, രക്തകല, ആവരണകല, സംയോജക കല ഇവ ചേർന്ന് ഘടനയും പ്രവർത്തനവും സൃഷ്ടിക്കുന്നു. ഈ വ്യൂഹങ്ങൾ ചേർന്ന് നമ്മുടെ ശരീരത്തെ അതിസങ്കീർണമായ ഒരു യന്ത്രമായി മാറ്റുന്നു. ഈ പുസ്തകത്തിൽ ശരീരത്തെക്കുറിച്ചുള്ള പ്രധാന അറിവുകൾ വളരെ ലളിതമായി പ്രതിപാദിക്കുന്നു.ഇതു് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി.എ. മാത്യൂസ് ആണ്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: നമ്മുടെ ശരീരം
- രചന: ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്
- വിവർത്തകൻ: പി. എ. മാത്യൂസ്
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 76
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
