മലയാളഭാഷയുടെ സ്വനിമവിജ്ഞാനത്തെ കുറിച്ച് പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ എൽ.വി. രാമസ്വാമി അയ്യർ രചിച്ച A Brief Account of Malayalam Phonetics എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ കൃതിയുടെ രചനാ വർഷം ഏതെന്ന് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പുസ്തകത്തിൽ നിന്നു വ്യക്തമല്ല. എന്നാൽ 1925-ൽ കൽക്കത്ത സർവ്വകലാശാലയുടെ ഫോണറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ആദ്യത്തേതായി A Brief Account of Malayalam Phonetics പ്രസിദ്ധീകരിച്ചു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ഒരു പക്ഷെ കൽക്കത്ത സർവ്വകലാശാലയിൽ നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ തന്നെ ആയിരിക്കാം ഇത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: A Brief Account of Malayalam Phonetics
- രചന: L. V. Ramaswami Iyer
- താളുകളുടെ എണ്ണം: 38
- സ്കാൻ ലഭ്യമായ ഇടം: കണ്ണി