1975 നവംബർ മാസത്തിൽ ഇറങ്ങിയ ഗ്രന്ഥലോകം മാസികയിൽ സി.കെ. മൂസ്സത് എഴുതിയ മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മൂർക്കോത്തു കുമാരൻ, കെ. പി. കറുപ്പൻ, എന്നിവരുടെ ജീവചരിത്രങ്ങളെയും പള്ളിപ്പാട്ട് കുഞ്ഞികൃഷ്ണമേനോൻ്റെ നമ്മുടെ സാഹിത്യകാരന്മാർ എന്ന പേരിലുള്ള നാലു സാഹിത്യകാരന്മാരുടെ ജീവചരിത്രത്തിൻ്റെയും അവലോകനം ആണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1975
- താളുകളുടെ എണ്ണം: 5
- സ്കാൻ ലഭ്യമായ ഇടം: കണ്ണി