1977 ൽ പ്രസിദ്ധീകരിച്ച പോൾ മോൻഗർ രചിച്ച, മുട്ടത്തുവർക്കി പരിഭാഷപ്പെടുത്തിയ ഡോ – മത്തിയാസ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രതിഭാധനനായ സഭാനേതാവ്, കറയറ്റ കർമ്മശേഷിയുള്ള പ്രേഷിതപ്രമുഖൻ, പ്രഗൽഭനായ സംഘാടകൻ, പ്രഖ്യാതനായ വിദ്യാഭ്യാസപ്രവർത്തകൻ, ഉദാത്തനായ സാമൂഹ്യപ്രവർത്തകൻ, ഡോൺബോസ്കോ സഭയുടെ ഉത്തമസന്താനം എന്നീ നിലകളിൽ പ്രശസ്തനായ മദ്രാസ് മൈലാപ്പൂർ മെത്രാപ്പൊലീത്ത മോൺ. ലൂയീസ് മത്തിയാസ് അവർകളൂടെ ജീവചരിത്രമാണ് ഈ ഗ്രന്ഥം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഡോ – മത്തിയാസ്
- രചന: Paul Mongour
- പ്രസിദ്ധീകരണ വർഷം: 1977
- താളുകളുടെ എണ്ണം: 230
- അച്ചടി: Mar Mathews Press, Muvattupuzha
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി