1951 – ആത്മാർപ്പണം

1951 ൽ പ്രസിദ്ധീകരിച്ച പി. ശ്രീധരൻപിള്ള വിവർത്തനം ചെയ്ത  ആത്മാർപ്പണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - ആത്മാർപ്പണം
1951 – ആത്മാർപ്പണം

R.H. Banson എഴുതിയ Come Rack Come Rope എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര തർജ്ജമയാണ് ഈ പുസ്തകം.  ക്രൈസ്തവ ആധ്യാത്മിക സാഹിത്യത്തിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ് R.H. Banson. അദ്ദേഹത്തിന്റെ കൃതികൾ ദൈവസന്നിധിയിൽ ആത്മാവ് എങ്ങനെ വളരേണ്ടതാണെന്ന് വഴികാട്ടുന്നവയാണ്. ആത്മാർപ്പണം ഇതിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണ്.  ഒരു ക്രൈസ്തവ ആത്മസമർപ്പണത്തിൻ്റെ  ആഴത്തിലുള്ള ആധ്യാത്മിക വിവക്ഷയുള്ള പുസ്തകമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ആത്മാർപ്പണം
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 296
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *