1953ൽ ഉളിയിത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ സമ്പാദനം ചെയ്തു പ്രസിദ്ധീകരിച്ച പുടയൂർ ഭാഷ എന്ന താന്ത്രിക കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തന്ത്രികളുടെ ഇടയിൽ വളരെ പ്രസിദ്ധിയും പ്രചാരവും ഉള്ള ഒരു ഗ്രന്ഥമാണിത്. വടക്കേ മലബാറിൻ്റെ വടക്കേ അറ്റത്ത് തന്ത്രത്തിലും മന്ത്രത്തിലും പാരമ്പര്യമായി പ്രസിദ്ധി നേടിയ ഒരു തറവാടാണ് ഉളിയത്തില്ലം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നമ്പി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന മേൽശാന്തി സ്ഥാനം ഇവർക്കുള്ളതാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: പുടയൂർ ഭാഷ
- പ്രസാധകൻ: Uliyathillath Raman Vazhunnavar Avarkal
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 422
- അച്ചടി: Panchangam Press, Kunnamkulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി