2018 ൽ ഷീബ എം കുര്യൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച സംസ്കാര പഠനത്തിൻ്റെ പുതുവഴികൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ സംസ്കാര പഠനം:പ്രസക്തി, സാധ്യത, വെല്ലുവിളി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള സർവ്വകലാശാല മലയാള വിഭാഗം സംഘടിപ്പിച്ച സംസ്കാര പഠനം പുതിയ ഗവേഷണ മേഖലകളും വിശകലന രീതികളും എന്ന ദേശീയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ പുസ്തകമാണ് ഇത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സംസ്കാര പഠനം:പ്രസക്തി, സാധ്യത, വെല്ലുവിളി
- രചന: സ്കറിയാ സക്കറിയ
- പ്രസാധകർ: University of Kerala
- അച്ചടി: Kerala University Press, Trivandrum
- താളുകളുടെ എണ്ണം: 22
- സ്കാൻ ലഭ്യമായ ഇടം: കണ്ണി