2017 മെയ് – ജൂൺ മാസത്തിലെ സാഹിത്യ ലോകം ആനുകാലികത്തിൽ (പുസ്തകം 45 ലക്കം 03) സ്കറിയ സക്കറിയ എഴുതിയ നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാഷയുടെ സമകാലിക അവസ്ഥയെ കുറിച്ചുള്ള അന്വേഷണമാണ് ലേഖന വിഷയം. നിഘണ്ടുവും വ്യാകരണവും പ്രധാനപ്പെട്ട ഭാഷാ പഠന ഉപകരണങ്ങളാണെങ്കിലും അതിൻ്റെ സമകാലികത വിജ്ഞാനവികസനത്തിനോടൊപ്പം സഞ്ചരിക്കുന്നില്ലെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2017
- പ്രസാധകർ: Kerala Sahithya Academy
- താളുകളുടെ എണ്ണം: 6
- അച്ചടി: Mangalodayam Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി