2017 ൽ കെ ടി സെബാസ്റ്റ്യൻ്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച നവതി സ്മരണിക – കെ ടി സെബാസ്റ്റ്യൻ എന്ന സോവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അധ്യാപനം, നേതൃത്വ പാടവം, സഭാ പ്രവർത്തനം അൽമായ ദൈവശാസ്ത്രം എന്നീ മേഖലകളിലെ അദ്ദേഹത്തിൻ്റെ സംഭാവനകളിലേക്കുള്ള എത്തിനോട്ടമാണ് സ്മരണികയിലെ പ്രതിപാദ്യ വിഷയങ്ങൾ. സ്കറിയ സക്കറിയ എഴുതിയ ലേഖനവും ഈ സ്മരണികയുടെ ഭാഗമാണ്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: നവതി സ്മരണിക – കെ ടി സെബാസ്റ്റ്യൻ
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2017
- താളുകളുടെ എണ്ണം: 76
- അച്ചടി: St.Josephs Orphanage press Chengancherry
- സ്കാൻ ലഭ്യമായ ഇടം: കണ്ണി