2016 ൽ ജോസഫ് സ്കറിയ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഭാഷയുടെ വർത്തമാനം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2016
- താളുകളുടെ എണ്ണം: 14
- അച്ചടി: M.P.Paul Smaraka Offset Printing Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി