2015 ൽ ക്ലീറ്റസ് കതിർപറമ്പിൽ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കേരള നവോത്ഥാന സമാരാംഭം പതിനാറാം നൂറ്റാണ്ടിൽ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)യുടെ ആഭിമുഖ്യത്തിൽ 2014 നവംബർ 19ന് ആലുവ കാർമൽഗിരി സെമിനാരിയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ സ്കറിയ സക്കറിയ നടത്തിയ പ്രബന്ധാവതരണമാണ് ഇത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2015
- താളുകളുടെ എണ്ണം: 18
- അച്ചടി: Bethani Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി