2014 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഹെർമ്മൻ ഗുണ്ടർട്ട് – മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ പ്രശസ്തമായ മലയാളഭാഷാവ്യാകരണം, മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്നീ രണ്ടു പ്രശസ്തകൃതികളുടെ ഒരുമിച്ചു ചേർത്തുള്ള പുനഃപസിദ്ധീകരണമാണ് ഈ പുസ്തകം. ഈ കൃതികൾ ഒരുമിച്ചും വെവ്വേറെയേയായും ഇതിനു മുൻപ് പലതവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മൂലകൃതികൾ അടക്കമുള്ള പുസ്തകങ്ങളുടെ പലപതിപ്പുകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് വന്നിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ദീർഘമായ പഠനവും ലഭ്യമാണ്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ഹെർമ്മൻ ഗുണ്ടർട്ട് – മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ
- രചന: Herman Gundert
- പ്രസിദ്ധീകരണ വർഷം: 2014
- പ്രസാധകർ: S P C S, Kottayam
- താളുകളുടെ എണ്ണം: 508
- അച്ചടി: M.P. Paul Smaraka Offset Printing Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി