2014 ൽ ഫാത്തിമാപുരം ബി. റ്റി. കെ. എൽ. പി. സ്കൂളിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ ആദ്യത്തെ മെത്രാനായിരുന്ന മാർതോമസ് കുര്യാളശ്ശേരിയുടെ നാമത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് ബി. റ്റി. കെ. എൽ പി സ്കൂൾ. സ്മരണികയിൽ സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിരിക്കുന്നു. അധ്യയന മേഖലയിലെ വികാസപരിണാമങ്ങളെ കുറിച്ച് “ഓലക്കെട്ടിൽ നിന്ന് പാഠപുസ്തകത്തിലേക്ക്” എന്ന സ്കറിയ സക്കറിയയുടെ ലേഖനവും സ്മരണികയിൽ ഉണ്ട്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക
- പ്രസിദ്ധീകരണ വർഷം: 2014
- താളുകളുടെ എണ്ണം:104
- അച്ചടി : Ajanta, Changanacherry
- സ്കാൻ ലഭ്യമായ ഇടം: കണ്ണി